മലിനീകരണത്തിൽ നിന്ന് ഹിമാലയത്തിനും രക്ഷയില്ല




ഹിമാലയന്‍ മലനിരകള്‍ പോലും മലിനീകരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഏറെ പഴക്കുമുണ്ട്.എവറസ്റ്റ് കൊടുമുടിയുടെ മുകളറ്റം (8.85 കി.മീറ്റർ ഉയരം) ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കുപ്പത്തൊട്ടിയായി മാറുന്ന സാഹചര്യങ്ങൾ ആശാവഹമല്ല.


ഹിമാലയത്തിന്‍റെ വിവിധ ഇടങ്ങളില്‍ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കുവാന്‍ 2009 ല്‍ തന്നെ ഹിമാചല്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു എങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ അതൃത്തിക്കുള്ളില്‍ 5000 ഗ്ലേഷ്യറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ടൂറിസ്റ്റ്കള്‍ എത്തുന്ന മനാലി,കുളു മുതല്‍ ഗോമുഖ്, ഗംഗോത്രി, Valley of flowers,കേദാർനാഥ്, ബദറിനാഥ്  മുതലായ ഇടങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തോത് വളരെ കൂടുതലാണ്. ട്രക്കിങ്ങുകള്‍ നടക്കുന്ന Sar pass, Mountian everestഉം അതിന്‍റെ ബെയ്സ് ക്യാമ്പുകളും  പര്‍വ്വത ആരോഹകരുടെ മാലിന്യങ്ങളാൽ നിറയുന്ന അവസ്ഥ തുടരുകയാണ്.   


ഹിമാലയ മലനിരകളിലെ ഗ്രാമീണർ പരിസ്ഥിതിയുമായി ഇന്നും ഏറെ ഇണങ്ങി ജീവിച്ചു വരുന്നവരാണ്. അവരുടെ ശീലങ്ങളെ തന്നെ മാറ്റി മറിക്കുന്ന നഗരവാസികളായ ടൂറിസ്റ്റുകൾ വലിച്ചെറിയുന്ന  മാലിന്യങ്ങൾ ഹിമാലയ വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.


എവറസ്റ്റിൽ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങൾ യാത്രികരെ കൊണ്ട് താഴെ എത്തിക്കുവാനുള്ള പദ്ധതികൾ കഴിഞ്ഞ നാളുകളിൽ ആരംഭിച്ചു . ഒരാൾ 8 കിലോ വീതം മാലിന്യങ്ങൾ മലയിറങ്ങുമ്പോൾ ചുമന്നുകൊണ്ടു വരണമെന്നും അതിനു പാരിതോഷികം നൽകുമെന്നുമായിരുന്നു തീരുമാനം. പക്ഷേ ലക്ഷ്യം നേടുന്നതിൽ പദ്ധതി പരാജയപ്പെട്ടു.


ചൈനീസ് അതിർത്തിക്കുള്ളിൽ ഹിമാലയൻ മലനിരകളെ മുൻനിർത്തി വിവിധ വിനോദ സഞ്ചാര പദ്ധതികളും അനുബന്ധ റോഡുകളും ഡാമുകളും നിർമ്മിക്കുന്ന രീതി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്.. അതേ സമയം അവർ 5. 2 ടൺ ഭക്ഷ്യഷ്യ മാലിന്യങ്ങൾ, 2.3 ടൺ വിസർജ്യം, ഒരു ടൺ യാത്രാ സഹായ സാമഗ്രഹികളും അവർ കഴിഞ്ഞ നാളുകളിൽ എടുത്തു മാറ്റി.ചൈനീസ് നിയന്ത്രണത്തിലുള്ള ക്യാമ്പിൽ (7028 മീറ്റർ) ജൈവ ശൗചാലയങ്ങൾ പണിയുവാൻ ചൈന കൈ കൊണ്ട തീരുമാനം മറ്റു രാജ്യങ്ങൾക്കും കൂടി മാതൃകാപരമായിരിക്കുന്നു.


8848  മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റു മുതൽ അറബിക്കടലിന്റെ ആഴങ്ങളിൽ വരെ കുമിഞ്ഞു കൂടുന്ന വിവിധങ്ങളായ മാലിന്യങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും അപകടകരമായി തീർന്നിട്ടുണ്ട്.ഇത്തരം ശീലങ്ങൾക്കെതിരെ എത്ര നാൾ നമുക്ക് കണ്ണടക്കുവാൻ കഴിയും ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment