പെരിങ്ങമലയിൽ പശ്ചിമഘട്ടത്തിനു ഭീഷണിയാണ് മാലിന്യപ്ലാന്റ് എങ്കിൽ ബ്രഹ്മപുരത്ത് നദി തടത്തിന് ഭീഷണി




ബ്രഹ്മപുരം: മാലിന്യത്തിൽ നിന്ന് വൈദ്യുതി എന്ന പദ്ധതി ബ്രഹ്മപുരത്ത് മാലിന്യനിക്ഷേപ പ്ലോട്ടിനടുത്ത് പുഴയ്ക്ക് സമീപം ചതുപ്പ് നികത്തി പ്ലാന്റ് സ്ഥാപിക്കുവാൻ  സർക്കാർ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചതുപ്പ് നികത്താൻ നിയമം അനുവദിക്കാത്തത് കൊണ്ടും സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് എതിരായത് കൊണ്ടും നീർത്തട നിയമം ഭേദഗതി ചെയ്ത്  ഉത്തരവിറക്കി ചതുപ്പ് നികത്താൻ അനുമതി നൽകിയാണ് പ്ലാന്റ് വരുന്നത്. നദീതടത്തിലാണു പദ്ധതി  വരുന്നത്.


പദ്ധതി നടത്തിപ്പുകാർ PPIGJ Eco Power Private Limited. 2016 ൽ കാക്കനാട് രജിസ്റ്റർ ചെയ്ത ഒരു SPV  കമ്പനിക്കും ഇവരുടെ പാരൻറ് കമ്പനിയായ GJNCE ക്കും ഈ രംഗത്ത് മുൻ പരിചയമുള്ളതായി അറിവില്ല.. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും അത് വ്യക്തമാണ്. 


പദ്ധതി പ്രകാരം 300 മെട്രിക്ക് ടൺ മാലിന്യം ദിവസേന കൊച്ചി നഗരസഭ കൊടുക്കണം. 12 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുമെന്നാണ് കരാർ. യൂണിറ്റിന് 15 രൂപ ഉൽപ്പാദന ചെലവു വരും. ആ പണം CSR വഴി കണ്ടെത്തുമെന്നാണ് നഗരസഭയുടെ വാദം. മലയാളമനോരമ പത്രവും ചീഫ് സെക്രട്ടറി ടോം ജോസും ഈ പദ്ധതിക്കായി അരയും തലയും മുറുക്കി രംഗത്തുണ്ട്.


ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിൽ ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ 10.06.2019 ന് അറിയിക്കാം. തിങ്കളാഴ്ച 11am നു കാക്കനാട് കളക്ട്രേറ്റിൽ വെച്ചു നടത്തുന്ന പബ്ലിക് ഹിയറിങ്. EIA റിപ്പോർട്ടിന്റെ കോപ്പി വെബ്‌സൈറ്റിലും പല ഓഫീസുകളിലും ലഭ്യമാണെന്ന് പറയുന്നുണ്ടെങ്കിലും എവിടെയും ലഭ്യമാക്കിയതായി അറിയില്ല. കമ്പനി തന്നെ തയ്യാറാക്കിയ അതിന്റെ നല്ലവശങ്ങൾ അടങ്ങിയ എക്സിക്യൂട്ടീവ് സമ്മറി KPCB വെബ്‌സൈറ്റിൽ ലഭ്യമാണ്.


വടവുകോഡ്-പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരം പ്ലാന്റിന് സമീപമോ പരിസരത്തോ നടത്തേണ്ട പബ്ലിക് ഹിയറിങ് കളക്ട്രേറ്റ് കോണ്ഫറൻസ് ഹാളിൽ നടത്തുന്നത് നിയമവിരുദ്ധമാണ്. വെള്ളം കയറുന്ന പ്രദേശങ്ങളിലോ പുഴയ്ക്ക് 100 മീറ്റർ അടുത്തോ മാലിന്യപ്ലാന്റു സ്ഥാപിക്കരുത് എന്നാണ് MSW ചട്ടം എന്ന് പദ്ധതിരേഖ തന്നെ വ്യക്തമാക്കുന്നു. പദ്ധതിപ്രദേശം വെള്ളം കയറുന്ന സ്ഥലത്താണെന്നും 20 മീറ്റർ മാത്രം ദൂരത്തിൽ ആണെന്നും സമ്മതിക്കുന്നു.


സമാന രീതിയിലുള്ള പ്ലാന്റ് പെരിങ്ങമലയിൽ സ്ഥാപിക്കുവാൻ ഊർജ്ജസ്വലമായി രംഗത്തുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും  സംസ്ഥാന സർക്കാരിനും  ജില്ലയിലെ മുൻ ആറ്റിങ്ങൽ  MP ക്കുമെതിരെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്.  അഗസ്ത്യർ താഴ് വരയിൽ മാലിന്യ പ്ലാന്റ്  അനുവദിക്കില്ല എന്ന ജനങ്ങളുടെ ഇച്ഛാശക്തി ബ്രഹ്മപുരം പദ്ധതി വിരുധ സമരത്തിലും പ്രകടമാകുമെന്ന് ഉറപ്പുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment