ഖരമാലിന്യ നയം രൂപീകരിച്ചു ഹരിത പോലീസ് സേനയ്ക്ക് രൂപം നൽകും




സംസ്ഥാനം ഖരമാലിന്യ സംസ്കരണ നയം രൂപീകരിച്ച് സുപ്രീം കോടതിയെ അറിയിച്ചു .സ്വന്തമായി മാലിന്യ സംസ്കരണ നയം രൂപീകരിക്കാത്ത കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി പിഴ ശിക്ഷ വിധിച്ചിരുന്നു .പിഴ ഒടുക്കിയ ശേഷം അതി വേഗം നയം രൂപീകരിച്ച് വെള്ളിയാഴ്ച സുപ്രീം കോടതിയെ അറി യിക്കുകയായിരുന്നു  .സ്വന്തം മതിൽക്കെട്ടിൽമാലിന്യംനിർമാർജനം ചെയ്യാൻ കഴിയാ ത്തവർക്ക് യൂസർ ഫീ ഏർപ്പെടുത്തിയിട്ടുണ്ട് .

 


പ്രധാന വ്യവസ്ഥകളിൽ ചിലത് 
1 )പ്രധാന പാതകളിലും പൊതു ഇടങ്ങളിലും മാലിന്യം വലിച്ചെറി യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സി സി ടി വി ക്യാമറകളുടെ ശൃം ഖല സ്ഥാപിക്കും പരിസ്ഥതിഥി പോലീസ് സേനയ്ക്ക്  രൂപം നൽകു കയുംചെയ്യും 


2)5000 ചതുരശ്ര മീറ്ററിലേറെ വലുപ്പമുള്ള 200 പേരിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന ഇടങ്ങളിൽ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും സംവിധാനം വേണം

.
3 )എയറോബിക് ബിൻ വച്ച് വീടുകളിൽ തന്നെ കഴിയുന്നത്ര മാലിന്യങ്ങൾ സംസ്കരിക്കണം .ബാക്കിയു ള്ളവയ്ക്കായി പ്രാദേശിക തലത്തിൽ സംവിധാനം വേണം .


4 ടിൻ ,ഗ്ലാസ് ,പ്ലാസ്റ്റിക്,  പാക്കേജിങ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയുടെ നിർമാതാക്കൾ മാലിന്യ സം സ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകണം .


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment