വയനാട്ടിൽ പുൽച്ചാടികൂട്ടങ്ങൾ വ്യാപിക്കുന്നു




1939-ൽ തിരുവിതാംകൂർ ഭാഗത്ത് പുല്‍ച്ചാടികളെ വലിയ കൂട്ടമായി കണ്ടതിനു ശേഷം ഈ വര്‍ഷമാണ്‌ വ്യാപകമായി അവയെ വീണ്ടും കാണുന്നത്. അനുകൂല സാഹചര്യങ്ങളിൽ മണ്ണിനടിയിലെ മുട്ടകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുൽച്ചാടിക്കൂട്ടങ്ങൾ എല്ലാ ചെടികളുടെ ഇലകളും ഭക്ഷണമാക്കും. രണ്ട്-മൂന്ന് മാസത്തിനുള്ളിൽ ഇവ ചിറകുള്ള വലിയ പുൽച്ചാടിക്കൂട്ടങ്ങൾ ആകും.


പുൽച്ചാടികൾ കൂടുതൽ അപകടകാരികളായി മാറാറുണ്ട്. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നതുപോലെയുള്ള വെട്ടുക്കിളി സ്വഭാവ സവിശേഷത കാണിക്കുന്ന പുൽച്ചാടികൾ നമ്മുടെ നാട്ടില്‍ വളരെ കുറവാണ്. വെട്ടുകിളികള്‍ കൂട്ടത്തോട് ഒരു പ്രദേശത്തേക്ക് മാത്രം എത്തുന്ന രീതി പുല്‍ച്ചാടികള്‍ കാണിക്കാറില്ല. വയനാട്ടിൽ തോട്ടങ്ങളിൽ കണ്ടത് വെട്ടു കിളികളല്ലെന്നും കാപ്പിക്കളർ പുൽച്ചാടിക്കൂട്ടങ്ങളാണെന്നും കേരള വന ഗവേഷണ കേന്ദ്രം അറിയിച്ചു. വയനാട്ടില്‍ പുല്‍പ്പള്ളി വേലിയമ്പത്താണ് (എട്ടേക്കറോളം) പുല്‍ചാടികളെ ഈ വർഷം വ്യാപകമായി കണ്ടെത്തിയത്.


കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പുല്‍ച്ചാടികളുടെ വ്യപനത്തിന് കാരണമാണ്. കോവിഡും കുരങ്ങു പനിയും ഡന്‍ഗുവും ചിക്കന്‍ ഗുനിയയും കേരളത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. വര്‍ഷ കാലത്തെ പറ്റിയുള്ള വാര്‍ത്തകള്‍ തന്നെ ഭീതി ജനിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം ഉണ്ടാക്കുവാന്‍ തയ്യാറാകാതെ പരിസ്ഥിതി ദുരന്തങ്ങളെ, ദുരന്ത നിവരണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ മാത്രം കാണുവാന്‍ കഴിയുന്നവരായി നമ്മുടെ ഭരണ കര്‍ത്താക്കള്‍ മാറുകയാണ്. അതിന്‍റെ ദുരന്ത ഭൂമി മാത്രമായി കേരളം വരും നാളുകളില്‍ അറിയപ്പെടുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment