കാലാവസ്ഥയും കാലാവസ്ഥാ ദിനവും




1950 മുതൽ ലോക രാജ്യങ്ങൾ കാലാവസ്ഥാ ദിനം ആചരിച്ചു വരുമ്പോൾ തന്നെയാണ് കാലാവസ്ഥാ വ്യതിയാനം ഭൂമുഖത്ത് പ്രശ്ന മുഖരിതമാകുന്നതും.എൽനിനോയും ലാലിന പ്രതിഭാ സവും പെറു മുതൽ നമ്മുടെ തീരങ്ങൾ മുതൽ മല നിരകളിൽ വരെ വരുത്തുന്ന തിരിച്ചടികൾ വർധിക്കുന്നു.അത് ജീവനും സ്വത്തിനും ഭീഷണിയായി വളരുകയാണ്.

അന്തരീക്ഷ താപനിലയിലെ വർധന മഴയുടെ സ്വഭാവത്തെ മാറ്റി എടുത്തു.അതു വഴി കൃഷിയെയും ബുദ്ധിമുട്ടിക്കുന്നു. അന്തരീക്ഷ ഊഷ്മാവിലെ ഓരോ ഡിഗ്രി വർധനയും നെല്ല്, ഗോതമ്പ്,ചോളം എന്നിവയുടെ വിളവിൽ തിരിച്ചടിയാണ്.അത് വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ വിഷയം രൂക്ഷമാക്കി.കാർഷി ക രംഗം ഏറ്റവും പ്രധാന തൊഴിൽ അവസരങ്ങൾ നൽകുന്ന മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ ജനങ്ങളുടെവരുമാനവും കുറച്ചിട്ടുണ്ട്.

വർധിച്ച ചൂടും വലിയ തണുപ്പും രോഗങ്ങളുടെ വ്യാപനത്തെ വർധിപ്പിച്ചു.ആ രംഗത്തും തിരിച്ചടി ഉണ്ടാക്കിയത് പ്രധാന മായി സാമ്പത്തിക പിന്നോക്കാവസ്ഥക്കാരുടെ രാജ്യങ്ങ ളിലാണ്.

കാലാവസ്ഥ മാറ്റം ദുരന്തമായി മാറാതിരിക്കാൻ പ്രകൃതിയിൽ വരുത്തേണ്ട തയ്യാറെടുപ്പുകൾ വേണ്ടത്ര ഉണ്ടാകുന്നില്ല(പ്രതി രോധ പ്രവർത്തനം).ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായ ത്താൽ ശക്തിപ്രാപിക്കേണ്ട പ്രവർത്തനങ്ങൾ ഇന്ത്യ,പാകി സ്ഥാൻ ,ഇൻഡോനേഷ്യ ,തുർക്കി മുതലായ നാടുകളിൽ ഉണ്ടാകാത്തതിനാൽ ദുരന്തങ്ങളുടെ വ്യാപ്തി വർധിക്കുന്നു. നെതർലാൻഡ് പോലെയുള്ള രാജ്യങ്ങൾ വിജയിക്കുകയും ചെയ്യുന്നു.

ഹരിത വാതക ബഹിർഗമനത്തിലെ മുഖ്യ പങ്കു വഹിച്ചവർ ഏഷ്യക്കാർക്കും ആഫ്രിക്കക്കാർക്കും വളരാൻ അവസര മൊരുക്കണമെങ്കിൽ യൂറോപ്പിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ കുത്തകവൽക്കരണത്തെ അടിമുടി തിരുത്തണം. പിന്നോക്കം പോകേണ്ടി വന്ന(70% ജനസംഖ്യയിലെ പങ്കാളി കൾ)വിഭാഗത്തിനായി വിഭവ ഉപഭോഗത്തിൽ കുറവു വരുത്തു വാൻ ബാധ്യസ്ഥരാകണം.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട അന്യേഷണങ്ങൾ പ്രകൃതിയുടെ അന്ധകരെയും പ്രകൃതിക്കൊപ്പം ജീവിക്കുന്ന വരെയും തിരിച്ചറിയുവാൻ അവസരം ഉണ്ടാക്കുന്നില്ല എങ്കിൽ വന ദിനവും ജല ദിനവും കാലാവസ്ഥാ ദിനവും കേവല ആചാരങ്ങളായി അവശേഷിക്കും.

ഗ്രീൻവാഷിംഗ് വിഭാഗത്തിന്റെ പദ്ധതികളും പ്രഖ്യാപനവും ആചരിക്കലും പ്രകൃതി സുരക്ഷക്ക് സഹായകരമല്ല

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment