കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്




പരിസ്ഥിതിലോല മേഖലകളുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനം ഉണ്ടാകുന്നതുവരെ പശ്ചിമഘട്ടത്തിന്റെ സ്വാഭാവികതയെ ബാധിക്കുന്ന യാതൊരു നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ.കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്ത ലത്തിലാണ് പുതിയ ഉത്തരവ്. പരിസ്ഥിതി ലോല മേഖലകളെ സംബന്ധിച്ചുള്ള കരട് വിജ്ഞാപനം ഇതുവരെ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല . 2017ഫെബ്രുവരിയിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പരിസ്ഥിലോല മേഖലകൾ സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കിയിരുന്നു .ഇത് സംബന്ധിച്ച തീരുമാനം അറിയിക്കാൻ സംസ്ഥാനങ്ങളോടാവശ്യ പ്പെടുകയും ചെയ്തു . ഗുജറാത്തും ഗോവയും അവരുടെ നിലപാട് വ്യക്തമാക്കാത്തതിനാൽ അന്തിമ വിജ്ഞാപനം നീളുകയായിരുന്നു. ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ പുതിയ ഉത്തരവിറക്കിയിരിക്കുന്നത് .

 

കരട് വിജ്ഞാപനം സംബന്ധിച്ച അന്തിമതീരുമാനം ആറുമാസത്തിനകം ഉണ്ടാകും .ഓഗസ്ററ് 26 ന് കാലാവധി തീർന്ന കാലാവധി തീർന്ന കാർഡ് റിപ്പോർട് വീണ്ടും പ്രസിദ്ധീകരിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട് .നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ എന്തെങ്കിലും കാര്യമായ മാറ്റം വരുത്തിയാൽ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേരത്തിലെ അനുഭവം വ്യക്തമാക്കുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു .കയ്യേറ്റവും ഖനന പ്രവർത്തനങ്ങളും മൂലം തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതിക്കും, പാരിസ്ഥിതിക ദുരന്തങ്ങളാൽ ജീവിതം ദുസ്സഹമായി ക്കൊണ്ടിരിക്കുന്ന ജനതയ്ക്കും ആശ്വാസമാണ് ഇപ്പോൾ പുറപ്പെടുവിച്ച സുപ്രധാനമായ വിധി.


 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment