കുളത്തൂപ്പുഴയിൽ മൽസ്യവിത്തുൽപ്പാദന കേന്ദ്രത്തിനായി തണ്ണീർത്തടം നികത്തുന്നു




മൽസ്യവിത്തുൽപ്പാദന കേന്ദ്രത്തിനായി തണ്ണീർത്തടം മണ്ണിട്ട് നികത്താനൊരുങ്ങുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശമായ കുളത്തൂപ്പുഴയിലാണ് മൽസ്യവിത്തുൽപ്പാദന കേന്ദ്രത്തിനായി ഫിഷറീസ് വകുപ്പ് തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത്. ആദിവാസി മേഖലയായ ചെറുകരയിൽ നിന്ന് കുന്നിടിച്ച് മണ്ണെടുത്ത് കല്ലടയാറിന്റെ പോഷകത്തോട് കടന്ന് പോകുന്ന തണ്ണീർത്തടം നികത്താനാണ് നീക്കം നടക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. മൽസ്യ വിത്തുൽപ്പാദന കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം നിർമ്മാണത്തിന്റെ ഭാഗമായാണ് അക്വാ പാർക്ക്, പ്രദർശന കുളം, ജൈവ തീറ്റ ഉൽപ്പാദന കേന്ദ്രം, ലബോറട്ടറി, രോഗനിർണയ കേന്ദ്രം, വിളവെടുപ്പ് വിൽപ്പന ശാലകൾ, ഗവേഷണ പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കുന്നത്. 

 

പത്ത് കോടിയോളം രൂപ മുടക്കിയാണ് രണ്ടാം ഘട്ടം നിർമ്മാണത്തിനൊരുങ്ങുന്നത്. ജില്ലയെ ശുദ്ധജല മൽസ്യവിത്തുല്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഫിഷറീസ് വകുപ്പ് സ്ഥാപിച്ചതാണ് കേന്ദ്രം. ഇപ്പോഴുള്ള കേന്ദ്രത്തിന് പിറകിലായി കരഭൂമി ലഭ്യമാണെന്നിരിക്കെയാണ് തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ഒരുങ്ങുന്നതെന്നാണ് ആരോപണം. ഈ കരഭൂമിയിൽ കെട്ടിടം നിർമ്മിച്ചാൽ നിർമ്മാണ ചെലവ് വലിയ തോതിൽ കുറയ്ക്കാനും സാധിക്കും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment