തണ്ണീർത്തടം ഫ്ലാറ്റ് നിർമാണത്തിനായി നികത്താൻ ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ




കോഴിക്കോട് മരക്കാട്ട് വയൽ നികത്തി ഫ്ലാറ്റ് നിർമിക്കാൻ ശ്രമം. 93 സെന്റോളം ഭൂമിയാണ് ഇത്തരത്തിൽ ഫ്ലാറ്റ് നിർമാണത്തിന്റെ പേരിൽ നികത്താൻ പോകുന്നത്. ഇതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തണ്ണീർത്തടം നികത്തുന്നതിനെതിരെ നാട്ടുകാർ കളക്ടർ, ആർ ഡി ഒ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

 

കക്കോടി ബസാറിൽ നിന്നും ഒഴുകി വരുന്ന മഴ വെള്ളം തങ്ങിനിൽക്കുന്ന തണ്ണീർത്തടമാണ് നികത്തുന്നത്. ഈ പ്രദേശം മണ്ണിട്ട് നിരപ്പാക്കുന്നതോടെ വെള്ളം ഒഴുകാനുള്ള സാധ്യത ഇല്ലാതാകും. ഇതോടെ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാനിടവരും. ഏറെ ജനസാന്ദ്രതയുള്ള കക്കോടി പ്രദേശത്തെ വീടുകളെല്ലാം മഴക്കാലമാകുന്നതോടെ ഇതോടെ വെള്ളത്തിനടിയിലാകും. പ്രദേശത്തെ കുടിവെള്ള സ്രോതസുകൾക്ക് മുതൽ കൂട്ടുകൂടിയായ ഈ തണ്ണീർത്തടം ഇല്ലാതായാൽ അത് കിണറുകളിലെയും മറ്റും ജലലഭ്യത കുറക്കുന്നതിനും കാരണമാകും. 

 

ഇവിടെ വയൽ നികത്തുന്നതിനുള്ള ശ്രമങ്ങൾ നേരത്തെയും നടന്നിരുന്നു. അന്ന് റവന്യൂ വിഭാഗം മരക്കാട്ടുവയൽ ഭൂമി നികത്തുന്നത് തടഞ്ഞ് കൊണ്ട് നോട്ടീസ് നൽകിയതാണ്. അത് അവഗണിച്ചാണ് വീണ്ടും വയൽ നികത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം. പ്രതിഷേധം ശക്തമായതോടെ രാഷ്ട്രീയ പാർട്ടികളും നാട്ടുകാർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment