ഭൂമിയിൽ ഇടപെടുവാൻ നമുക്കവകാശമുണ്ട്, ഏതു വരെ?
ഭൂമിയെ അതിന്റെ സ്വാഭാവിക ഘടനയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ മുന്നിൽ നിൽക്കുക കർഷകനാണെന്നു നമ്മുടെ സമൂഹം മറന്നു പോകുന്നുണ്ട്. കാലാവസ്ഥയെ പരിഗണിക്കുവാൻ ജാഗരൂകരാകുന്ന കർഷകരുടെ ജീവിതം തകരുമ്പോൾ ഭൂമിയെ തകർത്ത്, കച്ചവടച്ചരക്കാക്കി മാറ്റി കൈമാറുന്ന Real Estate ഉടമകൾ അധികാര കേന്ദ്രങ്ങളുമായി ചങ്ങാത്തത്തിലാണ്. സംസ്ഥാന വികസനത്തിന്റെ നായകരായി ഇത്തരക്കാരെ പരിഗണിക്കുമ്പോൾ ഇവരോടൊപ്പം ഖനന മുതലാളിമാരെയും സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകുമ്പോൾ കർഷകരും ഒപ്പം നമ്മുടെ ഭൂമിയും അനാധമാകുകയാണ്.


നിലവിലുള്ള സാമൂഹിക ബന്ധങ്ങളിൽ മാത്രം വിശ്വാസമർപ്പിക്കുന്ന ചർച്ചകൾക്ക് നിലവിലെ നിർവചനങ്ങളിൽ മാത്രമായിരിക്കും പ്രതീക്ഷ (വിശ്വാസം). അവിടെ മാർക്കറ്റിൽ നിന്നു മാറി നിന്ന് ബന്ധങ്ങളെ പാേലും കാണുവാൻ കഴിയില്ല. അത്തരം നിലപാടുകൾ നിലവിലെ വ്യവസ്തയുടെ ആരാധനയായോ /Safety valve ആയോ മാത്രമേ പ്രവർത്തിക്കൂ.


ഭൂമി ചരക്കല്ല എന്നും അതിന്റെ ഉടമ പ്രകൃതി മാത്രമാണെന്നും അതിൽ അലോസരമുണ്ടാക്കാതെ ജീവിക്കുവാനെ നമുക്ക് (Below to Global Bio capacity) അവകാശമുള്ളൂ. എന്തും വിൽക്കുവാൻ കഴിയേണ്ടതാണ്, അതിനുള്ള അവകാശമായി ജനാധിപത്യത്തെ കാണുന്ന ലോകത്ത് പ്രകൃതി ദുരന്തങ്ങൾ മനുഷ്യ ദുരന്തങ്ങളായി ആഞ്ഞടിക്കും. 


ഭൂമിയിൽ ഇടപെടുവാൻ നമുക്കവകാശമുണ്ട്, ഏതു വരെ? പ്രകൃതിക്ക് നമ്മൾ ഉണ്ടാക്കുന്ന ദുരന്തങ്ങളെ പരിഹരിക്കുവാൻ കഴിവുള്ളതു വരെ. അതു കഴിഞ്ഞാൽ  ഭൂമി രോഗാതുരമാകും. ഇന്നാവസ്ഥയിൽ ഭൂമി എത്തിച്ചേർന്നു. അവിടെ  മണ്ണിനെ മറക്കാത്ത കൃഷിയും മറ്റിടപെടലുകളും സാധ്യമാകണമെങ്കിൽ


1.ഭൂമിയെ വിപണി വിലയിൽ നിന്നും മോചിപ്പിക്കണം.


2. കൃഷി ഭൂമി കൃഷീവലനു മാത്രം .


3. ഭക്ഷ്യ സുരക്ഷ കൃഷിയുടെ മുഖ്യ അജണ്ട.


4.കൃഷി Carbon crediting രീതിയിൽ + Carbon Foot Print കുറഞ്ഞ വിളകൾ + ഇളക്കിമറിക്കൽ ഒഴിവാക്കൽ. (PIoughing reduces Sequestration)  


5.കൃഷിക്കാരന്റെ മിനിമം വാർഷിക വരുമാനം GDP income ത്തിന്റെ ഇരട്ടിയാക്കി നിർത്തുവാൻ പദ്ധതി. (Kerala average GDP income is 2 ലക്ഷം രൂപ ) (നിലവിലെ ഇന്ത്യൻ കർഷകന്റെ വരുമാനം 3666 രൂപ/ മാസം)


6. ഭക്ഷ്യ വിളകൃഷിക്കാർക്ക് പ്രത്യേക Social status.


7.കൃഷിയിടങ്ങളെ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താതിരിക്കുവാൻ പ്രത്യേക നിയമം.(അട്ടിമറി സാധ്യമല്ലാത്ത തരത്തിൽ Criminal വകുപ്പുകൾ) 


8. തോട്ടങ്ങൾ തൊഴിലാളി സഹകരണസംഘങ്ങളിലേക്ക്. കുത്തകകളെ കെട്ടുകെട്ടിക്കൽ. കഴിഞ്ഞ കാല സാമൂഹിക നഷ്ടം തിരിച്ചുപിടിക്കൽ


9. കാർഷിക വിളകൾ കേരളത്തിന്റെ Label ൽ ലോകമാർക്കറ്റിൽ എത്തിക്കൽ. 


10.വിളയുടെ വില Final ഉൽപ്പന്നത്തിന്റെ വിലയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുക.(chips ന്റെ വിലയുടെ അടിസ്ഥാനത്തിൽ വാഴക്കുലക്കു വില.)


11. വനഭൂമി ആദിവാസികൾക്ക്. ഇടുക്കി, വയനാട്, തുടങ്ങിയ പശ്ചിമഘട്ട മലനിരകളിൽ പരമ്പരാഗതമായി താമസിച്ചു വന്നവർക്കു മാത്രം ഭൂമി സ്വന്തമാക്കുവാൻ അവകാശം.


മുകളിൽ പറഞ്ഞ ആഗ്രഹങ്ങൾ പ്രായോഗികമല്ല എന്നാവർത്തിക്കുന്ന വാദങ്ങൾ, നിലവിലെ രാഷ്ട്രീയത്തെ താലോലിക്കലാണ്. അത് സന്തോഷിപ്പിക്കുക ഹാരിസൺ മുതൽ വ്യവസ്ഥയുടെ സംരക്ഷകരായ പാർട്ടി/ മത/ സാമുദായ നേതാക്കളെയാണ്. മാറ്റമില്ലാത്തതായി ഒന്നുമില്ല എന്നു പറയും പോലെ നേടാൻ കഴിയാത്തതായി ഒന്നുമില്ല ഈ ലോകത്ത് എന്നു ചിന്തിക്കുവാൻ കഴിവുള്ള രാഷ്ട്രീയം നമ്മെ പ്രചോതിപ്പിക്കണം. ആ രാഷട്രീയവും മാറ്റത്തിനു വിധേയമാകണം. എനിക്കു വലുത് നമ്മളാണ്, നമ്മൾ എന്നാൽ ഞാനും എന്റെ സ്വന്തങ്ങളുമല്ല അതിനപ്പുറം ഈ ലോകമാണ്, അതിലെ എല്ലാ ജീവികളുമാണ്, ഈ ലോകത്തെ വഹിക്കുന്ന പ്രകൃതിയാണ്. അതിനെ അവഗണിക്കുന്ന ഓരോ നിമിഷവും നമ്മൾ നമ്മുടെ കൊലക്കയർ തീർക്കുന്നു എന്ന് തിരിച്ചറിയുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment