വൈറ്റ് ദ്വീപ് അഗ്‌നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കും




ന്യൂസിലാന്‍ഡ്: കഴിഞ്ഞ ദിവസം നിരവധി പേരുടെ മരണത്തിന് കാരണമായ ന്യൂസിലൻഡിലെ വൈറ്റ് ദ്വീപ് അഗ്‌നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കുമെന്ന് മുന്നറിയിപ്പ്. ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നൽകി. നിരവധി വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന ദ്വീപാണ് ന്യൂസിലന്‍ഡിലെ വൈറ്റ് ദ്വീപ്. കഴിഞ്ഞ ദിവസം ഇവിടെ സ്ഫോടനം നടക്കുമ്ബോഴും പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നു. 


കാലങ്ങളായി പുകഞ്ഞ് നില്‍ക്കുന്നതിനാല്‍ അഗ്നിപര്‍വ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ കാഴ്ച്ച കാണാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയത്. സഞ്ചാരികള്‍ ഇവിടെ ഉള്ള സമയത്താണ് അപ്രതീക്ഷിതമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ അനവധി പേര്‍ മരിച്ചതായും പലരെയും ഇപ്പോഴും ദ്വീപില്‍ കാണാതായതായും പോലീസ് പറഞ്ഞു. 


അതേസമയം ഇവിടെ എപ്പോള്‍ വേണമെങ്കിലും സ്ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നിറിയിപ്പാണ് ഇപ്പോൾ ഗവേഷകര്‍ നല്‍കിയിരിക്കുന്നത്. 24 വര്‍ഷത്തോളം തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ നടക്കുന്ന ഇവിടെ 2011 -ലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ പരമ്ബര ആരംഭിച്ചത്.


ന്യൂസിലന്റിന്റെ സജീവ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്ന വൈറ്റ് ഐലന്‍ഡ്, വക്കാരി അഗ്നിപര്‍വതം എന്നും അറിയപ്പെടുന്നു. ഈ അഗ്നിപര്‍വ്വതത്തിന്റെ 70 ശതമാനം കടലിനടിയിലാണ്. 1769 -ല്‍ പര്യവേക്ഷകനായ ക്യാപ്റ്റന്‍ ജെയിംസ് കുക്കാണ് 'വൈറ്റ് ഐലന്‍ഡ്' എന്ന പേര് അതിനു സമ്മാനിച്ചത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment