ബുൾബുൾ കൊടുങ്കാറ്റിൽ നിന്ന് ബംഗാൾ തീരത്തെ രക്ഷിച്ചതാര്? പൊക്കുടന്റെ പങ്ക് എന്ത്?




ബംഗാൾ തീരത്ത് 135 Km വേഗത്തിൽ ആഞ്ഞു വീശിയ ബുൾ ബുൾ കൊടും കാറ്റിന്റെ താണ്ടവത്തെ നേരിടുവാൻ  സഹായിച്ച  കണ്ടൽ കാടുകളെ സംരക്ഷിക്കുന്നതിൽ ബംഗാൾ / ബംഗ്ലാദേശ് സർക്കാരുകൾ എന്നും വിമുഖരായിരുന്നു. ബംഗാൾ തീരങ്ങളിലെ കെട്ടിട നിർമ്മാണങ്ങളും വ്യവസായ പാർക്കുകളും വിശാലമായിരുന്ന കണ്ടൽ കാടുകളെ തകർത്തു കൊണ്ടിരിക്കുകയാണ്.നാശോന്മുഖമായ സുന്ദർ ബ:ന്ദിലെ കണ്ടലുകളിൽ ഉപ്പു രസമുളള വെള്ളത്തിൽ വളരുന്ന മുതലകൾ ഉൾപ്പെടെ 250 പക്ഷികളും മറ്റു വ്യത്യസ്ഥമായ ജീവികളും വസിക്കുന്നു.


117 രാജ്യങ്ങളിലായി 1.41 ലക്ഷം ച.കി മി .വ്യാപിച്ചു കിടക്കുന്ന കണ്ടൽ കാടുകൾ, കടൽ പുറ്റു കഴിഞ്ഞാൽ  ചെറുതും വലുതുമായ ഏറ്റവുമധികം  ജീവികളുടെ ആവാസ കേന്ദ്രമാണ് .175 തരം ജീവികളെ അത്തരം പ്രദേശത്തു  കാണാം.


ഉപ്പു രസമുള്ള മണ്ണിൽ വളരുന്ന കണ്ടൽ ചെടിക്കു വളരുവാൻ  കുറച്ച് ഓക്സിജൻ മതി.അവക്ക് കാര്ബൺ ആഗിരണ ശേഷി വളരെയധികമാണ്. (അങ്ങനെ കടലിൽ സംഭരിക്കുന്ന കാർബണിനെ Blue Carbon എന്നു വിളിക്കും.)കടലിൽ എത്തുന്ന ഭാരം കൂടിയ മൂലകങ്ങളെ സ്വരുക്കൂട്ടാൻ അവക്കുള്ള കഴിവ്  കടൽ ശുദ്ധീകരണത്തിന് സഹായകരമാണ്. കണ്ടൽ ചെടിയുടെ ഉയരത്തിലുള്ള വേരുകൾ മണ്ണിടിച്ചിൽ (തീരത്തിന്റെ ) തടയുവാൻ ഉപകരിക്കും.ഇടതൂർന്ന കണ്ടൽ വനങ്ങൾ അന്തരീക്ഷ ഊഷ്മാവ് കുറക്കുവാൻ നല്ല പങ്കു വഹിക്കുന്നു. തിരമാലകളെ തടഞ്ഞു നിർത്തുന്നതിനൊപ്പം കൊടും കാറ്റുകളുടെ തീവ്രത കുറക്കുവാൻ കണ്ടലുകൾക്കു കഴിയും.മത്സ്യങ്ങളുടെ പ്രജനനത്തെ സഹായിക്കുന്നതും വെള്ളകെട്ടിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നതും അവയുടെ പ്രത്യേകതകൾ തന്നെ. 


ലോകത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ഇൻഡോനേഷ്യയിൽ അവയുടെ വ്യാപ്തി 45000 ച.കി.മീറ്റർ വരുന്നു.(കേരളത്തിനേക്കാൾ കൂടുതൽ വിസ്തൃതി) ഇന്ത്യയിലെ 4925 ച.km ലായി സ്ഥിതി ചെയ്യുന്ന കാടുകളിൽ 2114 km  സുന്ദർ ബന്ദ് മേഖലയിലാണ് കാണുന്നത്.അതു കഴിഞ്ഞാൽ ഗുജറാത്ത (1140 km )ആൻഡമൻ നിക്കോബാർ (617 km) എന്നിവടങ്ങളിൽ കണ്ടൽകാടുകൾ വ്യാപരിച്ചിട്ടുണ്ട്. ഒറീസ്സയിലെ ചിൽക്കാ തടാകം കണ്ടൽ കാടുകളാൽ സമൃദ്ധമായിരുന്നു.കേരളത്തിൽ 1970 ൽ 700 Km വരെ കണ്ടലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് അത്  നാമമാത്രമായി. കൊല്ലം ജില്ല മുതലുള്ള  അതിന്റെ സാന്നിധ്യത്തെ പറ്റി അന്തർദേശീയ (റംസ്സാർ ) സമ്മേളനത്തിൽ പരാമർശിച്ചു എങ്കിലും  9 ച.Km മാത്രമായി ചുരുങ്ങി.കടൽ ക്ഷോഭങ്ങൾ വർദ്ധിച്ചു വരുന്ന കേരളത്തിന്റെ തീരങ്ങളെ കണ്ടൽ ചെടികൾ വളർത്തി സുരക്ഷിതമാക്കുന്ന പദ്ധതികൾ വേണ്ടത്ര വിജയം കാണുന്നില്ല.കണ്ണുർ ജില്ലയിൽ നാമമാത്രമായി മാത്രം അവശേഷിക്കുന്ന കണ്ടെലുകളുടെ സംരക്ഷകനായി ശ്രദ്ധിക്കപ്പെട്ട കല്ലേൽ പൊക്കുടന്റെ ശ്രമങ്ങളെ വേണ്ട തരത്തിൽ വിപുലമാക്കുവാൻ സർക്കാർ പരാജയപ്പെടുകയാണ്.


ഹൂഗ്ളി നദി മുതൽ ബംഗ്ലാദേശിലെ ബാലേശ്വർ വരെ നീണ്ടു കിടക്കുന്ന  10000 ച.Km സുന്ദർബന്ദ് ൽ 27 തരം കണ്ടലുകൾ ഉണ്ട്.രണ്ടു രാജ്യങ്ങളി ലായി (ബംഗാൾ കടലിന്റെ തീരത്ത് )ലോകത്തെ ഏറ്റവും വലിയ കണ്ടൽ വനങ്ങൾ വളർന്നു നിൽക്കുന്നു.ബംഗാൾ തീരത്ത് വീശിയടിച്ച ബുൾ ബുൾ കൊടും കാറ്റിന്റെ വേഗത 20 കി.മീറ്റർ കണ്ടു കുറക്കുവാൻ (മണിക്കൂറിൽ )കണ്ടൽ കാടിന് കഴിഞ്ഞതിനാൽ തെക്കൻ പ്രദേശത്തെ നാശ നഷ്ടം വലിയ തോതിലുണ്ടായില്ല.കണ്ടൽ കാടുകളുടെ സംരക്ഷണത്തിൽ ബംഗാൾ സർക്കാരുകൾ തുടരുന്ന അലംഭാവത്തിൽ ഇനിയെങ്കിലും മാറ്റമുണ്ടാകണം. കണ്ടൽ കാടുകൾ ഇല്ലാതാക്കുന്ന വികസനം കേരളവും തമിഴ് നാടു മുതൽ കർണ്ണാടക ,മഹാരാഷ്ട്ര ,ഗുജറാത്ത്, ഗോവ തുടങ്ങിയ തീരപ്രദേശങ്ങളിൽ തുടരുമ്പോൾ കൊടും കാറ്റുകളും പേമാരിയും നമ്മുടെ തീരങ്ങളെ പിടിച്ചുലയ്ക്കുന്നു എന്ന യാഥാർത്ഥ്യം ഭരണാധികാരികൾ മറക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment