പരിസ്ഥിതി മാറ്റത്തിന്റെ ഏറ്റവും വലിയ ഇരകൾ ആര്?




പരിസ്ഥിതി മാറ്റത്തിന്റെ ഏറ്റവും വലിയ ഇരകൾ ആരെന്ന ചോദ്യത്തിനുള്ള  ഉത്തരം ഉഭയ ജീവികളാണ് എന്നു പറയാം. പരിണാമ ഘട്ടത്തിലെ നിർണ്ണായാക സ്ഥാനം വഹിച്ചിട്ടുള്ള ഉഭയ വർഗ്ഗങ്ങൾക്ക് , കാലാവസ്ഥയുടെ മാറ്റങ്ങളെ പ്രതിരോധിക്കുവാൻ ത്രാണിയില്ലാത്തതാണ് ഇതിനു കാരണമാകുന്നത്. ഇന്ത്യയിൽ കണ്ടു വന്ന 342 തരം വർഗ്ഗത്തിൽ 183 വിഭാഗത്തിൽ പെടുന്നവയും പശ്ചിമഘട്ടത്തിൽ ജീവിച്ചു വരുന്നു. ഇനിയും കണ്ടു പിടിച്ച് രേഖപ്പെടുത്തുവാൻ അവശേഷിക്കുന്നവ നിരവധിയുണ്ട്. 


അവയെ വന നശീകരണം, വർദ്ധിച്ച ചൂട്, കാലം തെറ്റിയ മഴ മുതലായവ ദോഷമായി ബാധിക്കാറുണ്ട്. അവയ്ക്ക് ഫംഗൽ രോഗങ്ങൾ, കീടനാശിനിയും വളവും കളനാശിനിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുതലായവ പ്രതികൂല അന്തരീക്ഷം ഉണ്ടാക്കുന്നു. കണ്ടൽ കാടുകൾ വെട്ടി വെളിപ്പിച്ചതും ചതുപ്പുനിലങ്ങൾ നികത്തിയതും നദീതടങ്ങൾ ചുരുങ്ങിയതും വൻ തിരിച്ചടിയായി. പ്രകാശത്തിന്റെ വ്യത്യാസം പോലും പ്രതികൂലമായി ബാധിക്കുന്ന തവളകളെ (പോലെയുള്ള ഉഭയ ജീവികളെ) Barometer of Nature എന്നു വിളിക്കാറുണ്ട്. പരിസ്ഥിതികമായി ഉണ്ടാകുന്ന ഏതു മാറ്റവും പ്രതിഫലിപ്പിക്കുവാൻ അവക്കുള്ള കഴിവ് അനാരോഗ്യകരമായ ചുറ്റുപാടുകളെ തിരിച്ചറിയുവാൻ സഹായിക്കും.


Green Oscar Award സമ്മാനം നേടിയ Ajay Bedi യുടെ The  Secret Life of Frogs പശ്ചിമഘട്ടത്തിലെ വിവിധ തരം തവളകളുടെ സമ്പൂർണ്ണ നാശത്തെ പറ്റിയും നില നിൽക്കുന്നവ അനുഭവിക്കുന്ന ഭീഷണിയെയും പറ്റി വിവരിക്കുന്നു. മഴക്കാലത്തു മാത്രം കാണാൻ കഴിയുന്ന Purple  Frog, നൃത്തം ചെയ്ത് പ്രജനനത്തിനായി അന്തരീക്ഷമൊരുക്കുന്ന Torrent Frog എന്നിവ വലിയ ഭീഷണിയിലാണ് എന്ന് അവരുടെ ഡോക്കുമെൻഡറി  വിവരിക്കുന്നു. ലോകത്താകെ 1970 നു ശേഷം 200 തരം തവളകൾ അന്യം നിന്നിട്ടുണ്ട്. 


ഉഭയ ജീവികളുടെ സംരക്ഷണത്തിനായി കാൽ നൂറ്റാണ്ടായി തുടരുന്ന ( താഴെ കൊടുത്ത ) പദ്ധതികൾ വേണ്ടത്ര ലക്ഷ്യം കാണുന്നില്ല എന്നതാണു വസ്തുത. വ്യത്യസ്ഥ പദ്ധതികൾ താഴെ കൊടുത്തിരിക്കുന്നു.


Ecological Explorations .


Conserving Threatened Anurans in Myristica Swamps of Central Western Ghats..


Stream scape ecology and conservation in fragmented landscape in central Western
Ghats using diatoms and amphibians and systems approach


Frog Find - an android app for identifying frogs in the field

 

The Secret Life of Frogs

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment