കോവിഡ് ജൈവ യുദ്ധത്തിൻ്റെ ഭാഗമല്ല എന്തുകൊണ്ട് ?




കൊറോണയെ ഭയപ്പെടുന്ന ലോകത്തിനു മുന്നിൽ , വൈറസ്സിനെ തങ്ങളുടെ  രാഷ്ട്രീയ യുദ്ധത്തിനായി ഉപയോഗിക്കുമ്പോൾ, ശാസ്ത്ര അന്വേഷണങ്ങൾക്ക് അംഗീകരിക്കുവാൻ  കഴിയാത്ത പല വാദങ്ങളും ലോക നേതാക്കാൾ മുതൽ പ്രാദേശിക പ്രമുഖർ വരെ ഉയർത്തുന്നു. ശാസ്ത്രത്തിൻ്റെ അന്വേഷണങ്ങളെ അത്തരം വാദങ്ങൾ സ്വാധീനിക്കാതിരിക്കട്ടെ.


ലോകത്തെ 10 കോടി ആളുകളെ കൊന്നു തള്ളിയ പകര്‍ച്ചവ്യാധി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്ന സമയത്തു തന്നെ മറ്റൊരു രോഗത്തിൻ്റെ ഭീതിയില്‍ നമ്മുടെ നാടും പരിക്ഷീണിതയാണ്.സ്പാനിഷ്‌ ജ്വരം എന്ന പേരില്‍ ഒന്നര കോടിയിലധികം ഇന്ത്യക്കാരെ മരണത്തിലേക്ക് നയിച്ച രോഗത്തിന്റെ മരണ അനുപാതം ഏറ്റവും കൂടുതൽ നമ്മുടെ രാജ്യത്തായിരുന്നു (20).യൂറോപ്പില്‍ ജ്യരത്തിന്റെ ,രോഗി-മരണ അനുപാതം രണ്ടര മാത്രവും.അതില്‍ തന്നെ ഇവിടെ മരിച്ചവരിൽ നല്ല പങ്കും സ്ത്രീകളായിരുന്നു.


ഫ്ലൂ ( ജ്വരം) അറിയപ്പെടുന്നതു സ്പെയിനിന്റെ പേരിനൊപ്പമാണെങ്കിലും രോഗം കണ്ടു തുടങ്ങിയത് അമേരിക്കന്‍ ഐക്യനാടിലെ കന്‍സാസ് എന്ന സംസ്ഥാനത്തെ പട്ടാള ക്യാമ്പില്‍ നിന്നുമാണ്.അതിനു ശേഷം ഫ്രാന്‍സ്,ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്ക് രോഗം വ്യാപിച്ചു.പിന്നീടാണ്‌ സ്പെയിനില്‍ ഈ രോഗം എത്തിയത്.ലോക മാധ്യമങ്ങളില്‍ സ്വാധീനം ഉണ്ടായിരുന്ന അമേരിക്കയും മറ്റു രണ്ടു രാജ്യങ്ങളും, രാഷ്ട്രീയമായി ഒറ്റപ്പെട്ടു നിന്ന സ്പെയിനിന്‍റെ പേരിൽ ആ രോഗത്തിന് നാമം നൽകാൻ തീരുമാനിക്കുകയായിരുന്നു.


(കൊറോണയുടെ പേര്‍ ചൈനക്കൊപ്പം രേഖപെടുത്തണം എന്ന വാദം ട്രംമ്പ് ഉയര്‍ത്തിയിരുന്നു.ലോക ആരോഗ്യ സംഘടന രാജ്യത്തിൻ്റെയോ മതത്തിൻ്റെ പേരിൽ പകർച്ച വ്യാധികളെ അടയാളപ്പെടുത്തരുത് എന്ന നിർദ്ദേശത്തെ അമേരിക്കൻ രാഷ്ട്രപതി മറന്നത് വിഭാഗീയ സമീപനത്തിൻ്റെ തെളിവാണ്.)


അമേരിക്കയെ കോളനിയാക്കിവെച്ചിരുന്ന ബ്രിട്ടനെതിരെ വിപുലമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ പതിനെട്ടം നൂറ്റാണ്ടില്‍ വളരെ സജീവമായി.അന്നത്തെ സമരങ്ങ ള്‍ക്ക് മുന്നില്‍ നിന്നത് നമ്മുടെ നാട്ടിലെ സന്താള്‍-കുറിച്യര്‍ വിഭാഗത്തെ ഓര്‍മ്മിപ്പിക്കും വിധം അമേരിക്കന്‍ ആദിമവാസികള്‍ തന്നെയാണ്.അമേരിക്കയുടെ ഗ്രേറ്റ് ലേക് തീരങ്ങളില്‍(പെൻസിൽവാന)ഗോത്ര വര്‍ഗ്ഗക്കാരുടെ സമരം ശക്തമായി തീര്‍ന്ന 1765-66 കാലത്ത്, ബ്രിട്ടീഷ്‌ പട്ടാളത്തിലെ കുപ്രസിദ്ധി നേടിയ ജെഫ്രി ആംഹസ്റ്റ്,കേണല്‍ ഹെന്‍റി ബക്കറ്റിനു നല്‍കിയ നിര്‍ദ്ദേശം ഇന്നും ഭീതി ജനിപ്പിക്കും.(ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി നടത്തിയ ഡയര്‍മാര്‍ ബ്രിട്ടിഷ് പട്ടാളത്തിലെ ജഫ്രി മോഡൽ ഓപ്പറേഷൻ്റെ ആരാധകരായിരുന്നു.ആദിമ വാസികള്‍ക്ക് വസൂരി രോഗാണുക്കള്‍ കടത്തിവിട്ട പുതപ്പുകള്‍ വിതരണം നല്‍കുവാന്‍ ബ്രിട്ടന്‍റെ പട്ടാള മേധാവിയായിരുന്ന ജെഫ്രി ആംഹസ്റ്റ് എടുത്ത തീരുമാനം കൂട്ട മരണങ്ങൾക്കു വഴിയിട്ടു.വസൂരി രോഗത്താല്‍ അമേരിക്കന്‍ ആദിമവാസികളില്‍ 90% ജനതയും മരിച്ചു വീണു എന്ന് പിൽക്കാല ചരിത്രത്തില്‍ നിന്നും വായിക്കാം.എന്നാൽ ഇത്തരം സംഭവങ്ങളെ ഓർമ്മിപ്പിക്കുവാന്‍ സെർച്ച് എഞ്ചിനുകൾ അത്ര കണ്ട് ഇഷ്ടപ്പെടുന്നില്ല.


കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമല്ല എന്ന് ശാസ്ത്ര ലോകം പറയുവാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്.നിയോ കൊറോണ വൈറസ്,മുന്‍ വൈറസുകളുടെ (ശാസ്ത്രത്തിന്‍റെ അറിവിലുള്ള)തുടര്‍ച്ചയായി പരിഗണിക്കുവാന്‍ തക്ക സാമ്യത അവ തമ്മിൽ കാണുന്നില്ല.


അമേരിക്കയെ കോളനിയാക്കി വെച്ചിരുന്ന ബ്രിട്ടനെതിരെ വിപുലമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ വളരെ സജീവമായി.അന്നത്തെ സമരങ്ങ ള്‍ക്ക് മുന്നില്‍ നിന്നത് നമ്മുടെ നാട്ടിലെ സന്താള്‍-കുറിച്യര്‍ വിഭാഗത്തെ ഓര്‍മ്മിപ്പി ക്കും വിധം അമേരിക്കന്‍ ആദിമവാസികള്‍ തന്നെയാണ്.അമേരിക്കയുടെ ഗ്രേറ്റ് ലേക് തീരങ്ങളില്‍(പെൻസിൽവാന)ഗോത്ര വര്‍ഗ്ഗക്കാരുടെ സമരം ശക്തമായി തീര്‍ന്ന1765-66 കാലത്ത്,ബ്രിട്ടീഷ്‌ പട്ടാളത്തിലെ കുപ്രസിദ്ധി നേടിയ ജെഫ്രി ആംഹസ്റ്റ്,കേണല്‍ ഹെന്‍റി ബക്കറ്റിനു നല്‍കിയ നിര്‍ദ്ദേശം ഇന്നും ഭീതി ജനിപ്പിക്കും. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കുരുതി നടത്തിയ ഡയര്‍മാര്‍ ബ്രിട്ടിഷ് പട്ടാളത്തിലെ ജഫ്രി മോഡൽ ഓപ്പറേഷൻ്റെ ആരാധകരായിരുന്നു.ആദിമ വാസികള്‍ക്ക് വസൂരി രോഗാണുക്കള്‍ കടത്തിവിട്ട പുതപ്പുകള്‍ വിതരണം നല്‍കുവാന്‍ ബ്രിട്ടന്‍റെ പട്ടാള മേധാവിയായിരുന്ന ജെഫ്രി ആംഹസ്റ്റ് എടുത്ത തീരുമാനം കൂട്ട മരണങ്ങൾക്കു വഴിയിട്ടു.വസൂരി രോഗത്താല്‍ അമേരിക്കന്‍ ആദിമവാസികളില്‍ 90% ജനതയും മരിച്ചു വീണു എന്ന് പിൽക്കാല ചരിത്രത്തില്‍ നിന്നും വായിക്കാം.എന്നാൽ ഇത്തരം സംഭവങ്ങളെ ഓർമ്മിപ്പിക്കുവാന്‍ സെർച്ച് എഞ്ചിനുകൾ അത്ര കണ്ട് ഇഷ്ടപ്പെടുന്നില്ല.


കൊറോണ വിഭാഗത്തില്‍ പെട്ട വൈറസ്സുകള്‍ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്.1930ല്‍ വടക്കന്‍ ഡക്കോട്ടയിലെ (അമേരിക്ക)കോഴികളില്‍ ശ്വാസ കോശ രോഗത്തിലൂടെ ഇവയുടെ സാനിധ്യം തിരിച്ചറിഞ്ഞു.പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് തരത്തിലുള്ള കൊറോണ വൈറസ്സുകളെ കൂടി ശാസ്ത്രം മൃഗങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു.എം എച്ച് വി, ടിജിഇവി.മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസ് സാധാരണ പനിയും ജലദോഷവും വരുത്തിവെക്കും .അറിയപ്പെടുന്ന 14 കൊറോണ ജീവികളില്‍ മനുഷ്യരെ ബാധിക്കുന്ന 7 ഇനങ്ങളില്‍ വെച്ച് അപകട കരമായവ 2002 ൽ എത്തിയ സാർസ് രോഗം ഉണ്ടാക്കുന്നവയായിരുന്നു.അതിനു ശേഷം 2012 ല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ കണ്ട മെർസ്.ഇപ്പോള്‍ ഇതാ നിയോ കൊറോണ വൈറസ് -19  ഉം.സാർസ് ചൈനയില്‍ നിന്ന് ആരംഭിച്ച് 29 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.അതിന്‍റെ പിടിയില്‍ 8939 രോഗികള്‍ ഉണ്ടായി എന്ന് ലോക ആരോഗ്യ സംഘടന പറയുന്നു.മരണത്തിന് കീഴടങ്ങിയവര്‍ 892 വരും. മരണനിരക്ക് പത്തിന് താഴെ.2012 ലെ മെർസ് അത്രയധികം രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ചില്ല.മരണത്തിൻ്റെ തോത് 34% കാണിച്ചു.രണ്ടുതരം വൈറസ് വ്യാപനത്തെയും ഏറെ വൈകാതെ തടയുവാന്‍ ലോക ആരോഗ്യ സംഘടനയ്ക്കും അതാതു രാജ്യങ്ങള്‍ക്കും കഴിഞ്ഞു.അവയുടെ രോഗം പടരുവാനുള്ള ശേഷി കൊറോണയെക്കാളും ഏറെ കുറവായിരുന്നു.എന്നാല്‍ ഇവിടെ ഈ തോത് കൂടുതലാണ്.


വൈറസ് എന്ന ജീവനില്ലാത്ത അന്തരീക്ഷത്തില്‍ നിര്‍ജ്ജീവമായ പ്രോട്ടീന്‍ -പഞ്ചസാര പൊതിയില്‍ ഇരിക്കുന്ന ന്യൂക്ളിക്ക് ആസിഡ് രൂപം ജീവനുള്ള അന്തരീക്ഷത്തിലേക്ക് കടന്നാല്‍,കടക്കുന്ന ശരീരത്തിൽ തൻ്റെ എണ്ണം വല്ലാതെ വര്‍ധിപ്പിച്ച് ,സ്വീകര്‍ത്താവിന്‍റെ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നു.കുപ്രസിദ്ധ രോഗങ്ങളായി ലോകത്തെ പിടിച്ചു കുലുക്കിയ എയ്ഡ്സ്, എബോള,പക്ഷിപനി എന്നിവക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുവാന്‍ കുറച്ചു കാലമെങ്കിലും കഴിഞ്ഞത് വൈറസ്സിന്‍റെ പ്രത്യേകമായ സ്വഭാവ സവിശേഷതകൾ കൊണ്ടായിരുന്നു.എങ്കിലും വിവിധ വൈറല്‍ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 


ചിക്കൻപോക്സിനുപയോഗിക്കുന്ന Acyclovir, എയ്ഡ്സിനുള്ള Lopinovir-Ritnovir, എച്ച് വൺ എൻ വണ്ണിനായി Ostelamvir, എബോളക്കും പക്ഷി പനിക്കെതിരെയുള്ള വാക്സിൻ എന്നിവ ഉദാഹരണം.


വൈറസ്സുകള്‍ക്ക് മനുഷര്യുടെ ശരീരത്തിലെ മൂക്ക്, വായ്‌, കണ്ണ് തുടങ്ങിയവയിലെ സ്രവങ്ങളിലൂടെ കടക്കുവാന്‍ കഴിവുണ്ട് എന്ന് പറയുമ്പോഴും അവ വായൂജന്യ രോഗമല്ല.അണുക്കള്‍ക്ക്‌ നേരിട്ടുള്ള സ്പര്‍ശനത്തിലൂടെയെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുവാന്‍ കഴിയൂ.തുറസ്സായ ഇടങ്ങളിലെ അവയുടെ ആയുസ്സ് പ്ലാസ്റ്റിക്, ഇരുമ്പ് എന്നിവയില്‍ 72 മണിക്കൂറും കാര്‍ഡ്‌ ബോര്‍ഡില്‍ 24 മണിക്കൂര്‍, ചെമ്പില്‍ 4 മണിക്കൂര്‍ എന്നീ രീതിയിലാണ്‌. RNA വൈറസ്സുകളില്‍ വെച്ച് വലിപ്പമുള്ള ഇതിന്‍റെ ജീനില്‍ സ്പൈക് എന്നപ്രോട്ടീന്‍ വാലുണ്ട്. ഈ ഘടകം മനുഷ്യരുടെ സ്രവങ്ങളില്‍ കാണുന്ന റെസപ്റ്ററുമായി ചേര്‍ന്ന് നിൽക്കുവാൻ ഇഷ്ടപെടുന്നു. പ്രോട്ടലൈസ് എന്ന മനുഷ്യ ശരീരത്തിലെ ദീപനരസം വൈറസ്സിന്‍റെ സ്പൈക് പ്രോട്ടീനിനെ സജീവമാക്കുന്നതിലൂടെ അണു ശരീരത്തിനുള്ളില്‍ കടക്കുന്നു.ശരീരത്തില്‍ എത്തുന്ന കൊറോണ വൈറസ്സിന്‍റെ പുറം ചട്ട പൊളിഞ്ഞ്,

ന്യൂക്ലിക്ക് ആസിഡ് പുറത്തു വരികയും വൈറസ്സിൻ്റെ എണ്ണം ശരീരത്തിൽ വർദ്ധിക്കുകയും അവ ശ്വാസകോശത്തിൽ കൂടുതലായി കേന്ദ്രീകരിക്കുകയും ചെയ്യും.(വൈറസ്സിലുള്ള സ്പെക്ക് പ്രോട്ടീനിലൂടെ).കൊറോണ പ്രവർത്തിക്കുന്നത് ആൻജിയോ ടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 ലാണ്.ആൻജിയോ ടെൻസിൻ 2, രക്ത സമ്മർദ്ദത്തെ കുറച്ചു നിർത്തുവാൻ സഹായിക്കും.രക്ത സമ്മർദ്ദം കൂട്ടുന്ന ആൻജിയോ ടെൻസിനെ അത് നിർവ്വീര്യമാക്കും.പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശ്വാസ കോശത്തിൽ സ്ഥിതി ചെയ്യുന്ന സൈറ്റോകൈൻ,വെളുത്ത രക്താണുക്കൾ എന്നിവ സജ്ജീവമാകുന്നു.(അന്യ വസ്തുക്കളെ പുറത്താക്കാനുള്ള പ്രതിരോധ പ്രവർത്തനം).അതിൻ്റെ വർദ്ധിച്ച പ്രവർത്തനം ശ്വാസ കോശത്തിൽ Cytokine Storm Syndrum എന്ന അവസ്ഥ ഉണ്ടാക്കും.അത് നീർ കെട്ടിനു കാരണമാകും.ഓക്സിജൻ കുറയുന്നതിനാലും രക്തം അമ്ല ഗുണമായി മാറുന്നതിനാലും ശ്വാസകോശത്തിൽ നീർ കെട്ടുകളും മറ്റും ഉണ്ടായി രോഗി വെൻറ്റിലേറ്ററിൽ കഴിയേണ്ടി വരുന്നു. അത് മരണത്തിലേക്കു നയിക്കാം.


തുടരും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment