പ്രണയ സമ്മാനമായി ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത് യുവതി; പ്രതിഷേധമുയരുന്നു




ജിറാഫിനെ കൊന്ന് ഹൃദയം പുറത്തെടുത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ 32 കാരി മെരിലിസ്​ ഫാന്‍ഡെര്‍ മെര്‍വെയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ജിറാഫിന്റെ ശരീരം കീറിമുറിച്ച്‌ അതില്‍ നിന്ന് ഹൃദയം പുറത്തെടുക്കണമെന്നത് ട്രോഫി ഹണ്ടറായ മെരിലിസിന്റെ ചിരകാലാഭിലാഷം ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് പതിനേഴ് വയസ് പ്രായമുള്ള ജിറാഫിനെ യുവതി വേട്ടയാടിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ സമ്മാനം കണ്ട് ഭര്‍ത്താവ് വളരെ സന്തോഷവാനായെന്ന കമന്‍റും ഇവര്‍ പങ്കുവച്ചിരുന്നു. 

 


തന്‍റെ ട്രോഫി ഹണ്ടിംഗ് പരസ്യപ്പെടുത്തുന്നതിനായി ചത്ത മൃഗത്തോടൊപ്പമുള്ള ചിത്രങ്ങളും മെരിലിസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് ജിറാഫിന്‍റെ ഹൃദയം കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഇവര്‍ പരസ്യപ്പെടുത്തി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.


ജിറാഫിന്‍റെ ഹൃദയം ഇത്രയും വലുതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? എന്നാണ് ചിത്രത്തിന് അവര്‍ നല്‍കിയ ക്യാപ്ഷന്‍. ഒപ്പം ഈ വേട്ടയ്ക്കായി താന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും യുവതി പോസ്റ്റില്‍ കുറിച്ചു. ഇതുപോലെ ഒരു ആണ്‍ ജിറാഫിനെ ലഭിക്കാന്‍ താന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് മെരിലിസ് പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment