ആകാശങ്ങൾ നഷ്ടപ്പെടുന്ന നമ്മുടെ ലോകം




മനുഷ്യ വർഗ്ഗത്തിന്റെ വളർച്ചയിൽ തെളിഞ്ഞ ആകാശത്തിന്റെ പ്രാധാന്യം പുരാണങ്ങളിൽ നിന്നു വായിച്ചെടുക്കാം. എന്നാൽ ആധുനിക വികസന നയങ്ങൾ ആകാശത്തിന്റെ ശോഭയെ കെടുത്തുന്നതിലൂടെ  പറവകൾക്കും മറ്റു ജീവികൾക്കും പ്രതികൂല സാഹചര്യങ്ങൾ ഒരുങ്ങുകയാണ്.


പ്രകാശത്തിന്റെ അതിപ്രസരത്താൽ ആകാശം പൂർണ്ണമായി നഷ്ടപ്പെട്ട സിംഗപ്പൂരിൽ  ജനങ്ങളുടെ നിത്യ ജീവിതത്തിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ  സജ്ജീവമാണ്.


മനുഷ്യരുടെ ശാരീരിക പ്രവൃത്തനങ്ങളിൽ ദിനരാത്രങ്ങൾക്ക് പ്രത്യേകതകൾ ഉണ്ട്. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ (ഉറക്കം,വിശ്രമം, വിനോദം മുതലായവ) ,Circadian rhythm (ശരീരത്തിന്റെ 24 മണിക്കൂർ പ്രവർത്തനം ) പകലും രാത്രിയും ഒരു പരിധി വരെ ,നിയന്ത്രിക്കുന്നു. ഇരുട്ടിനും  സൂര്യ പ്രകാശത്തിനും ശാരീരിക പ്രവർത്തനത്തിന്റെ താളം തെറ്റിക്കുവാൻ കഴിവുണ്ട്.  Thyroid, Adrenal gland, Pancrease, ovulation, testes മുതലായവയുടെ പ്രവർത്തനത്തെ അവ  പ്രതികൂലമായി ബാധിക്കുന്നു. Depression , insomnia, ഹൃദയ രോഗങ്ങൾ എന്നിവയുടെ സാധ്യതകൾ വർദ്ധിക്കുവാൻ രാത്രികളിലെ ശക്തമായ വെട്ടത്തിന് കഴിയും . 


Melatonin എന്ന ഹോർമോൺ Antioxident സ്വഭാവം കാണിക്കുന്നു.ഉറക്കത്തെ നിയന്ത്രിക്കുന്ന ഈ ഹോർമോണിന്  കോളസ്ട്രോൾ അളവിനെ നിയന്ത്രിക്കുവാൻ കഴിയും. രാത്രിയിലെ അമിത വെട്ടം Melatonin ഉൽപ്പാദനത്തെ കുറക്കുന്നു.


മൃഗങ്ങളുടെ പ്രത്യുൽപ്പാദനത്തെ  വെളിച്ചം നിറഞ്ഞ രാത്രി പ്രതികൂലമായി ബാധിക്കുകയും  ചെറു പ്രാണികൾ മുതൽ വലിയ ജീവികളെ  രാത്രിയുടെ സ്വഭാവ മാറ്റങ്ങളാൽ ബുദ്ധിമുട്ടിക്കുകയാണ്. സസ്യങ്ങളിലെ പരാഗണത്തെ അതു തടസ്സപ്പെ ടുത്തുന്നതിനാൽ കായ് ഫലങ്ങൾ കുറയും.രാത്രിയിൽ ഇരപിടിക്കുന്നവരെയും നിരന്തരം  യാത്ര ചെയ്യുന്നവരെയും ബുദ്ധിമുട്ടിലാക്കുന്ന വർദ്ധിച്ച വെളിച്ചം കൃഷി നേരിടുന്ന മറ്റൊരു പ്രശ്നമാണ്.


നക്ഷത്രങ്ങളെ കാണുവാൻ കഴിയാത്ത ആകാശവും Milky Way യുടെ 15% മാത്രം തെളിഞ്ഞു കാണുന്ന അവസരവും ഗൗരവതരമായ വിഷയങ്ങളാണ്. ഇത്തരം പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുവാൻ അവസരം ഉണ്ടാക്കുന്ന  Atmosphere Day യെ ഗൗരവതരമായി കാണുവാൻ നമ്മൾ തയ്യാറാകണം. രാത്രിയിലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കേവലം ഭാഗ്യനക്ഷത്രങ്ങളെ തെരഞ്ഞെടുക്കുവാനുള്ള അവസരമല്ല പ്രകൃതി പ്രതിഭാസങ്ങളെ ആരോഗ്യകരമായി നിലനിർത്തുവാനുള്ള ഉപാധിയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment