ഇന്ന് ജൈവ വൈവിധ്യദിനം; ഈ ദിനാചരണങ്ങളിൽ എന്താണ് പ്രയോജനം  




ഇന്നാണ് 2019 ലെ ജൈവ വൈവിധ്യദിനം 

Year.                          Theme.        

2002                            Dedicated to forest biodiversity


2003.                          Biodiversity and poverty alleviation – 
                                    challenges for    sustainable development


2004.                         Biodiversity: Food, Water and Health for All


2005.                         Biodiversity: Life Insurance for our Changing World 


2006.                          Protect Biodiversity in Drylands


2007.                          Biodiversity and Climate Change


2008.                          Biodiversity and Agriculture


2009.                           Invasive Alien Species


2010.                          Biodiversity, Development and poverty reduction


2011                            Forest Biodiversity2012Marine Biodiversity


2013.                           Water and Biodiversity2014Island Biodiversity


2015.                            Convention on Biological Diversity


2016.                            Mainstreaming Biodiversity; Sustaining People and 
                                                                            their Livelihoods


2017.                              Biodiversity and Sustainable Tourism.


2018.                              Celebrating 25 Years of Action for Biodiversity[7]


2019.                               Our Biodiversity, Our Food, Our Health


കഴിഞ്ഞ കുറേ വർഷത്തെ ജൈവ വൈവിധ്യ ദിന സന്ദേശങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ വർഷത്തെ പ്രമേയം ജൈവ വൈവിധ്യവും ഭക്ഷണവും ആരോഗ്യവും. നമ്മുടെ ഭക്ഷണവും ആരോഗ്യവും പ്രകൃതിയുടെ നിയന്ത്രണത്തിലാണെന്ന പൊതു ബോധത്തിലെത്തുവാൻ മടിച്ചു നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് കോർപ്പറേറ്റു സ്ഥാപനങ്ങളിലാണ് . അവർ നമ്മുടെ ഭക്ഷണ ആരോഗ്യ ശീലങ്ങൾ തീരുമാനിക്കുന്നു. സമീകൃത ആഹാരം എന്നാൽ അന്നജവും പ്രോട്ടീനും വിറ്റാമിനുകളും  മിനറലുകളും എന്ന ധാരണയെ അന്തർദേശീയ ഭക്ഷണ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ കൊണ്ട് പകരം വെക്കുകയാണ്. 


ആരോഗ്യരംഗത്തെ കോർപ്പറേറ്റുകൾ നിയന്ത്രിക്കുമ്പോൾ രോഗവും ചികിത്സയും മരുന്നും ആശുപത്രിയും വ്യവസായിമായി തീരുന്നു. ചികിത്സയാണ്  ആരോഗ്യമുള്ള ലോകത്തെ നിർമ്മിക്കുന്നതെന്നിവർ  പഠിപ്പിക്കാറുണ്ട്.


ഭക്ഷണത്തെയും ആരോഗ്യത്തെയും കച്ചവടമായി കാണുന്നവർ ജൈവ വൈവിധ്യങ്ങളെ ആക്രമിച്ചു കൊണ്ടാണ് തങ്ങളുടെ വ്യവഹാര ലോകം പണിതുയർത്തി വരുന്നത് .


ജൈവ വൈവിധ്യ രംഗത്ത്  മനുഷ്യർ  ഉണ്ടാക്കുന്ന  തിരിച്ചടികൾ അപരിഹാര്യമായ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുന്നുണ്ട് എന്ന് വർഷത്തിലൊരിക്കൽ പറഞ്ഞു പോയതുകൊണ്ട് എന്താണു പ്രയോജനം ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment