ലോക കാലാവസ്ഥാ വ്യതിയാനം കൂടുതൽ രൂക്ഷമാകുന്നുവോ?




The Intergovernmental Panel on Climate Change(IPCC)എന്ന അന്തർ ദേശീയ സംഘടനയുടെ ആറാമതു റിപ്പോർട്ട്, ജീവി വർഗ്ഗം മൊത്തത്തിലും മനുഷ്യ സമൂഹം പ്രത്യേകിച്ചും അനുഭവിച്ചു കൊണ്ടിരിക്കുന്ന അത്യപൂർവ്വ പ്രതിസന്ധിയുടെ ദുരന്തം വ്യക്തമാക്കുന്നു.


1988 ൽ ഐക്യരാഷ്ട്ര സഭയുടെയും (പരിസ്ഥിതി വിഭാഗം) ലോക കാലാവസ്ഥ സംഘ ടനയുടെയും (World Meteorological Organization) നേതൃത്വത്തിൽ 195 രാജ്യങ്ങൾ അംഗമായ The Intergovernmental Panel on Climate Change എന്ന സമിതി ഉണ്ടായത് കാലാവസ്ഥാ മാറ്റങ്ങൾ ഗൗരവതരമായി പഠിക്കുവാനാണ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ പിൻതുണയോടെയാണ് റിപ്പോർട്ടുകൾ തയ്യാറാക്കുക. IPCCയിൽ മൂന്ന് പ്രവർത്തക കമ്മിറ്റിയും ഒരു ടാസ്ക് ഫോഴ്സുമുണ്ട്. ഒന്നാം പ്രവർത്തക കമ്മിറ്റി The Physical Science Basis (ഭൗതിക ശാസ്ത്ര കാരണങ്ങൾ)വിശദാംശങ്ങൾ തയ്യാറാക്കും. രണ്ടാം കമ്മിറ്റി തിരിച്ചടികൾ, മാറ്റങ്ങൾ, അപകടങ്ങൾ രേഖപ്പെടുത്തും (Impact, Adaptation, Vulnerability). മൂന്നാം സമിതി കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കുന്ന മാർഗ്ഗങ്ങൾ പുറത്തുവിടും. പുറത്തു വിടുന്ന റിപ്പോർട്ടിന് 4 ഭാഗങ്ങളുണ്ടാകും. സമിതി ആദ്യ റിപ്പോർട്ട് (ഡ്രാഫ്റ്റ്) പുറത്തുവിട്ട ശേഷം അതിൽ മറ്റു വിധ ക്തരുടെ അഭിപ്രായങ്ങൾ തേടും. രണ്ടാം റിപ്പോർട്ടും അതിനെ പറ്റിയുള്ള വിമർശ നങ്ങളും പരിഗണിച്ച ശേഷമാണ് അവസാന റിപ്പോർട്ടിലെത്തുക. വിദഗ്ധരുടെ അഭിപ്രായങ്ങളുടെ ചുരുക്കവും തയ്യാറാക്കാൻ സമിതി മുന്നോട്ടു വരും. 


IPCC യുടെ റിപ്പോർട്ടുകളുടെ ആദ്യഭാഗം തന്നെ ലോകം അഭിമുഖീകരിക്കുന്ന ദുരന്ത ത്തെ ഗൗരവതരമായി വിശദീകരിച്ചു. പല ഘട്ടങ്ങളായി അടുത്ത15 മാസം കൊണ്ട് പൂർണ്ണ റിപ്പോർട്ട് പുറത്തു വിടും. COP26 (ടോക്കിയൊ) സമ്മേളനം നവംബറിൽ നടക്കുമ്പോൾ പാരീസ് സമ്മേളനത്തെക്കാൾ ഗൗരവതരമായ തീരുമാനങ്ങളിലെക്കു ലോകം കടക്കേണ്ടി വരുമെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.


ഇന്ത്യയുടെ കാർഷിക മേഖലക്ക് കാലാവസ്ഥയിലൂടെ സംഭവിക്കുന്ന ഗൗരവതരമായ തിരിച്ചടി വളരെ വലുതാണ്. അതിനെ വേണ്ട വിധത്തിൽ പരിഗണിക്കുവാൻ സർക്കാരൊ സാമ്പത്തിക വിധക്തരൊ, കർഷകരൊ വേണ്ട വിധത്തിൽ തയ്യാറല്ല. 50%ത്തിലധികം വരുന്ന ജനങ്ങളെ ബാധിക്കുന്ന കാർഷിക പ്രശ്നങ്ങളിൽ കാലാവസ്ഥ ഉണ്ടാക്കുന്ന തിരിച്ചടിയെ പരിഗണിക്കുവാൻ തുടങ്ങിയിട്ടില്ല. അങ്ങനെ സാമ്പത്തിക ലാഭ / നഷ്ട്ട കണക്കെടുപ്പിൽ കാലാവസ്ഥ ഒരു വിഷയമല്ലാതായി തുടരുകയാണ്. 


വർധിച്ച ചൂടു കൊണ്ട് കാർഷിക രംഗത്ത് 30% കൂടുതൽ വെള്ളം വേണ്ടി വരുന്നു. ആന്ധ്രയിലും പഞ്ചാബിലും രാജസ്ഥാനിലും ഇതു പ്രകടമാണ്. ഹിമാചലിൽ ആപ്പിൾ കൃഷിക്കായി ഉയർന്ന സ്ഥലങ്ങൾ കണ്ടെത്തുകയാണ്. മഴ കുറവായിരുന്ന കിന്നറിലെ  വർധിച്ച നനഞ്ഞ ദിവസങ്ങൾ മണ്ണിടിച്ചിൽ വർധിപ്പിച്ചു. (കഴിഞ്ഞ ദിവസമുണ്ടായ  ദുരന്തം മറക്കരുത്). മഴയിലെ 40 % കുറവ് 14% കാർഷിക ഉൽപ്പാദനത്തിൽ കുറവുണ്ടാക്കും (സാമ്പത്തിക സർവ്വേ റിപ്പോർട്ട് 2017/18) എന്ന് വ്യക്തമാണ്.


വ്യവസായ രംഗത്തും വർധിച്ച ചൂട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ഗാർമൻസ് യൂണി റ്റുകളിൽ ചൂടു കൂടിയ അന്തരീക്ഷം തൊഴിൽ ക്ഷമത കുറക്കുന്നു.ഒരു ഡിഗ്രി വർധന 4% ഉൽപ്പാദനത്തെ ചുരുക്കും.ഓരോ ഡിഗ്രി ചൂടു കൂടുന്നതും വ്യവസായ രംഗത്ത് 1980 മുതൽ 2% ഉൽപ്പാദന ഇടിവുണ്ടാക്കുന്നു.Heat Tax എന്നു വിശേഷിപ്പിക്കാവു ന്ന തിരിച്ചടിയാണിത്.മഴക്കുറവ് 40% ഉണ്ടായാൽ കാർഷിക രംഗത്തു മാത്രം പ്രതി വർഷം സംഭവിക്കുന്ന (Heat Tax)നഷ്ട്ടം 5 ലക്ഷം കോടി വരുന്നുണ്ട്.വ്യവസായ രംഗത്തെ സ്ഥിതി കൂടി കൂട്ടിയാൽ നഷ്ട്ടം എത്ര വലുതാണ്. 

ഇന്ത്യയിലെ സംസ്ഥാനങ്ങളെ പരിശോധിച്ചാൽ (1962 മുതൽ 2016 വരെ) പ്രകൃതി ദുരന്തങ്ങൾ പുതിയ കാലത്ത് കൂടുതൽ വരുമാനമുള്ള സംസ്ഥാനങ്ങളെയും ഇടത്തരം വരുമാനക്കാരെയും അധികമായി ബാധിക്കുകയാണ്. 1962 ൽ ദരിദ്ര സംസ്ഥാനങ്ങൾ ദുരന്തങ്ങളുടെ 60% അനുഭവിച്ചെങ്കിൽ ഇപ്പോൾ അത് 20%മായി കുറഞ്ഞു. ഇടത്തരം സംസ്ഥാനങ്ങളിൽ ദുരന്തത്തിന്റെ തോത് ഇരട്ടിച്ചു. സമ്പന്ന സംസ്ഥാനങ്ങളിൽ ദുരന്ത തോത് 4 മടങ്ങു കൂടി 20%ത്തിലെത്തി. കാർഷിക രംഗത്തെ വെള്ളപ്പൊക്കത്തിലൂടെ ഉണ്ടാകുന്ന നഷ്ട്ടം മറ്റു മേഖലയെക്കാൾ കുറഞ്ഞതായി കാണുവാൻ കാരണം കൃഷി ഭൂമിയിലുണ്ടായ ചുരുക്കത്താൽ മാത്രമായിരി ക്കും.


രാജ്യത്തെ വെള്ളപ്പൊക്കം വൻ പ്രതിസന്ധി ഉണ്ടാക്കുവാൻ കാരണം ഭൂ ഘടനയിൽ വരുത്തിയ മാറ്റമാണ്. 2011/12 കാലത്തെ രാജ്യത്തെ മൊത്തം നിർമ്മാണ വ്യാപ്തി 1.2 ലക്ഷം ച.കി.മീറ്റർ ആയിരുന്നു. അതിൽ വൻ വർധന ഉണ്ടായി. കാർഷിക രംഗത്തു നിന്നും 2648 ച.കി.മീറ്റർ ഭൂമി നിർമ്മാണത്തിനു മാറ്റി വെച്ചു. തുറസ്സായി കിടന്ന 589 ച.കി. മീ.,205 ച.കി.മീ കാടുകൾ എന്നിവ കെട്ടിടങ്ങൾ കൊണ്ടു നിറഞ്ഞപ്പോൾ വെള്ളപ്പൊക്കം വലിയ പ്രശ്നമായി മാറി. ജല ശ്രോതസ്സുകൾ ചുരുങ്ങി. അത് ജല ക്ഷാമത്തിനും രോഗങ്ങൾക്കും അവസരമൊരുക്കി.


യൂറോപ്പിലും അന്തരീക്ഷ ഊഷ്മാവിലെ വർധന അതിഘടിനമാണ്. ചരിത്രത്തിലെ ഏറ്റവുമധികം ചൂടനുഭവപ്പെട്ട ജൂലൈ മാസമാണ് 2021 ൽ കടന്നുപോയത്. ഇറ്റലി യിലെ സിസിലിയിൽ 48.8 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 15 നഗരങ്ങളിൽ സമാന അവസ്ഥ ഉണ്ടായി. സെർബിയയിലെ റാവ് നദി താണു.കുടിവെള്ള വിതരണം തടസ്സപ്പെട്ടു. സ്പെയിനിൽ 44 ഡിഗ്രി ചൂട് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. ഗ്രീസിലെ 1 ലക്ഷം ഹെക്ടറിൽ പടർന്ന കാട്ടുതീ വൻ ദുരന്തമാണ്. 


ആഫ്രിക്കൻ തീരങ്ങളിൽ ചൂട് 50 ഡിഗ്രി കടന്നു. അൾജീരിയ, ടുണീഷ്യ എന്നീ വടക്കൻ ആഫ്രിക്കൻ ഇടങ്ങളിൽ നൂറിനടുത്താളുകൾ ചൂടുകാറ്റിനാൽ മരണപ്പെട്ടു. പടിഞ്ഞാറൻ അമേരിക്കയിലും സമാന അവസ്ഥ പ്രകടമാണ്.


The Intergovernmental Panel on Climate Change (IPCC) ന്റെ റിപ്പോർട്ടിന്റെ ആദ്യ ഭാഗത്തു തന്നെ ലോകം അനുഭവിക്കുന്ന ദുരിതങ്ങളും അതു വരുത്തി വെക്കുവാൻ ഇടയുള്ള മറ്റു പ്രശ്നങ്ങളും വിവരിക്കുന്നു. അതിനെ പറ്റി രണ്ടാം ഭാഗത്തിൽ വിവരിക്കും .


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment