ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണവും ബോധവത്‌കരണ ക്ലാസും




ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയും പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതിയും സംയുക്തമായി ദിനാചരണം സംഘടിപ്പിക്കുന്നു. രാവിലെ 10 ണ് പകൽക്കുറി കുളക്കുടി ജംഗ്‌ഷനിൽ നടക്കുന്ന പരിസ്ഥിതി ദിനാചാരണത്തിൽ വൃക്ഷതൈ വിതരണവും ബോധവത്‌കരണ ക്ലാസും നടത്തും. പരിപാടിയുടെ ഉദ്ഘാടനം പള്ളിക്കൽ കൃഷി ഓഫീസർ ശ്രീമതി സ്‌മിത നിവഹിക്കും.


കുട്ടികൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരവും പരിസ്ഥതി ദിനത്തിൽ സംഘടിപ്പിക്കും. വായു മലിനീകരണത്തത്തെ കുറിച്ച് നടക്കുന്ന പരിസ്ഥിതി സന്ദേശം പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ  എസ് എസ് ഷാജിയും മുഖ്യപ്രഭാഷണം ഇ പി അനിലും നടത്തും. 


ഗോപാലകൃഷ്ണപിള്ള, വിക്രമൻ പിള്ള, കെ ആർ ആർ നായർ, ജനാർദ്ദനപിള്ള, വെള്ളാഞ്ചിറ സോമശേഖരൻ, പി എം രാധാകൃഷ്ണൻ, എസ് ആർ സുദേവൻ തുടങ്ങി നിരവധി പേർ പരിസ്ഥിതി ദിനാചാരണത്തിൽ പങ്കെടുക്കും.   

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment