ലോകത്തെ ഏറ്റവും പ്രായമേറിയ പാണ്ടയ്ക്ക് വിട
ബീജിം​ഗ്: കൂട്ടിലടയ്ക്കപ്പെട്ട ലോകത്തെ ഏറ്റവും പ്രായമേറിയ പാണ്ട സൗത്ത്‍വെസ്റ്റ് ചൈനയിലെ മൃ​ഗശാലയില്‍ വച്ച്‌ ചത്തു. 38ാം വയസ്സിലാണ് പാണ്ടയുടെ മരണം. ഒക്ടോബര്‍ 21ന് ക്സിന്‍ ക്സിങ് എന്ന പാണ്ട മയക്കവും വിശപ്പില്ലായ്മയും കാണിച്ച്‌ തുടങ്ങിയിരുന്നു. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.


അവയവങ്ങള്‍ക്ക് കേട് സംഭവിച്ചതോടെയാണ് മരണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദ​ഗ്ധ‍ര്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1982ലാണ് ക്സിന്‍ ക്സിങ് പാണ്ടയുടെ ജനനം. ഒരു വയസ്സിലാണ് ചോം​ഗ്ക്വിങ് മൃ​ഗശാലയില്‍ ഈ പാണ്ട എത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment