ഇന്ന് ലോക കടുവാ ദിനം; അറിയാം കടുവയുടെ പ്രത്യേകതകൾ




ഇന്ന് ലോക കടുവാ ദിനം. കടുവ എന്ന് കേൾക്കുമ്പോഴേ പലരും കിടുകിടാ വിറക്കാറുണ്ടെങ്കിലും കടുവകൾ പൊതുവെ അപകടകാരികൾ അല്ല. അതേസമയം കടുവകളുടെ സങ്കേതത്തിൽ കേറുകയോ അതിനെ ആക്രമിക്കാൻ നിൽക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ മറ്റെല്ലാ ജീവികളെയും പോലെ അതും അക്രമകാരിയാകും. കാടുകൾ കയ്യേറാൻ തുടങ്ങിയതോടെയാണ് കടുവകളും നാട്ടിലിറങ്ങാൻ തുടങ്ങിയത്. ചില പ്രത്യേകതകൾ വച്ച് പുലർത്തുന്നവരാണ് കടുവകൾ. ചിലപ്രത്യേകതകൾ അറിയാം.


കടുവകള്‍ ക്യാറ്റ് സ്പീഷീല്‍ ഏറ്റവും നീളം കൂടിയ മൃഗമാണ് കടുവ. എന്നാൽ ക്യാറ്റ് സ്പീഷിസില്‍ ശരീരം മുഴുവന്‍ വരയുള്ള ഉള്ള ഏക മൃഗം കടുവകളാണ്. ഓരേ വരകളുള്ള രണ്ട് കടുവകള്‍ ഉണ്ടാകില്ല. മനുഷ്യന്റെ വിരലടയാളം പോലെ വരകള്‍ വ്യത്യസ്തമായിരിക്കും. ഇളം ബ്രൗണ്‍ മുതല്‍ കറുപ്പ് വരെ നിറം വ്യത്യാസപ്പെട്ടിരിക്കും. കടുവകളുടെ വാലിന് മൂന്ന് അടിവരെ നീളമുണ്ടാകും. 


ലോകത്തിലെ തന്നെ നീളം കൂടിയ മൂന്നാമത്തെ മാസംഭുക്കാണ് ഇവ. ധ്രുവ കരടികളും ബ്രൗണ്‍ കരടികളും മാത്രമാണ് മുന്നില്‍ നീളത്തിൽ മുന്നിൽ ഉള്ളത്. 10-20 ശ്രമങ്ങളില്‍ ഒന്ന് എന്ന കണക്കിലേ ഇവയ്ക്ക് ഇരകളെ കിട്ടാറുള്ളൂ. മുതിര്‍ന്ന കടുവകള്‍ ഒറ്റത്തവണ 88 പൗണ്ട് ആഹാരം അകത്താക്കും. ശേഷിക്കുന്നവ സൂക്ഷിച്ചുവെക്കും. നാലോ അഞ്ചോ ദിവസത്തേക്ക് പിന്നീട് ഇരപിടിക്കില്ല.


മുതിര്‍ന്ന സൈബീരിയന്‍ കടവുകള്‍ക്ക് 660 പൗണ്ട് ഭാരം ഉണ്ടാകും. 300 കിലോ വരെയാണിത്. സുമാത്രന്‍ കടുവകളാണ് കുഞ്ഞന്‍. ഇവയില്‍ ആണ്‍ കടുവകള്‍ക്ക് 310 പൗണ്ട് മാത്രമേ ഭാരമുള്ളൂ.  എല്ലാ സബ് സ്പീഷീസിലും പെണ്‍കടുവകള്‍ക്ക് ആണ്‍ കടുവകളേക്കാള്‍ ഭാരം കുറവായിരിക്കും


മൂന്ന് മാസമാണ് ഗര്‍ഭധാരണ സമയം. ഒരു പ്രസവത്തിൽ ശരാശരി രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടാകും. രണ്ട് വയസ്സുവരെ അമ്മ മാത്രമായിരിക്കും തുണ. സിംഹങ്ങളെ പോലെ സ്ഥിരം സംഘത്തില്‍ ജീവിക്കില്ല. എല്ലായ്പ്പോഴും കടുവകള്‍ തനിച്ചായിരിക്കും. പെണ്‍കടുവകള്‍ ഗര്‍ഭം ധരിച്ചാല്‍ മാത്രം പിന്നീട് ഒരു തുണയുടെ സഹായത്തോടെ ജീവിക്കാൻ തുടങ്ങും.

രാത്രിയിലാണ് പൊതുവെ കടുവകൾ ഇരതേടുക. മനുഷ്യരേക്കാള്‍ ആറ് മടങ്ങ് കാഴ്ച ശക്തിയുണ്ട് ഇവയ്ക്ക്. രണ്ട് മൈല്‍ അകലെ വരെ കടുവകളുടെ മുരുളല്‍ കേള്‍ക്കാം. പിന്‍കാലുകള്‍ക്ക് മുന്‍കാലുകളേക്കാള്‍ നീളമുണ്ട്. അത്കൊണ്ട് തന്നെ ഒറ്റച്ചാടത്തിന് 20-30 അടി ദൂരെ എത്താന്‍ കഴിയും. അതേസമയം, പൂച്ചകളെ പോലെ മൃദുരോമങ്ങളുള്ള പാദങ്ങളായതിനാൽ ശബ്ദമുണ്ടാക്കാതെ ഇരയുടെ അടുത്തെത്താന്‍ കടുവകൾക്ക് സാധിക്കും. കഴുത്തിലോ, തലയുടെ പിന്നിലോ കടിച്ചാണ് ഇരപിടിക്കുക. മാന്‍, കാട്ടുപന്നി, പോത്ത് എന്നിവയാണ് ഇഷ്ടവിഭവം


കാടുകളില്‍ കടുവകളുടെ ശരാശരി ആയുസ്സ് 10-15 വര്‍ഷം. അപൂര്‍വം കടുവകള്‍ 26 വയസ്സുവരെ ജീവിക്കും. ശക്തിയോടെ നീന്താന്‍ ദൂര്‍ഘദൂരം കഴിയുവുള്ളവരാണ് കടുവകൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment