കടുവകളുടെ എണ്ണം വർധിക്കുമ്പോഴും അവയുടെ കാടുകൾ ക്ഷയിക്കുന്നു




ജൂലൈ 29 ലോക കടുവ ദിനമായി കൊണ്ടാടുന്നു. അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്’എന്നതായിരുന്നു ഈ വർഷത്തെ അന്തർ ദേശിയ കടുവാ ദിന സന്ദേശം. കടുവകളുടെ ഒൻപത് വകഭേദങ്ങളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മൂന്നെണ്ണത്തിന് ഇരുപതാം നൂറ്റാണ്ടിൽ തന്നെ വംശനാശം സംഭവിച്ചിരുന്നു. ആറു തരത്തിലുള്ള കടുവകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. 1. ബംഗാൾ കടുവ 2. സൈബീരിയൻ കടുവ 3. സുമാത്രൻ കടുവ 4. മലയൻ കടുവ 5. ഇന്തോ ചൈനീസ് കടുവ 6. ദക്ഷിണ ചൈന കടുവ എന്നിവയാണവ. അതിനെ അംഗീകരിക്കാത്ത പഠനവുമുണ്ട്.


സൈബീരിയ ആണ് കടുവകളുടെ ജന്മദേശം.കേരളത്തിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പെരിയാറും പറമ്പിക്കുളവും.1972–ൽ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു.ബംഗ്ലദേശിന്റെയും ദേശീയമൃഗം കടുവയാണ്.2010–ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന ഉച്ച കോടിയിൽ ജൂലൈ 29 ലോക കടുവാദിനമായി പ്രഖ്യാപിച്ചു.ദിനാചരണത്തിനു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ നേതൃത്വം നൽകുന്നു.ഇന്ത്യ, നേപ്പാൾ,മ്യാൻമർ,ഭൂട്ടാൻ,റഷ്യ,ബംഗ്ലദേശ്, തായ്‍ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തൊനീഷ്യ, സുമാത്ര, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കടുവകളുണ്ട്.കടുവകളില്ലാത്ത പ്രമുഖ വന മേഖലകളാണ് ആഫ്രിക്കൻ കാടുകൾ.    


സാധാരണ ആൺ കടുവകളുടെ അധീനപ്രദേശം70 മുതൽ മുതൽ 100 ചതുരശ്ര കിലോമീറ്റർ വരെ വരും.പെൺകടുവകൾക്ക് ഇത് 25 ചതുരശ്ര കിലോമീറ്ററാണ്.സൈബീരിയൻ കടുവകളുടെ അധികാര പരിധി പതിനായിരം ചതുരശ്ര കിലോമീറ്റർ വരെ വരുമെന്ന് പറയുന്നു മൂത്രത്തോടൊപ്പം പ്രത്യേകമണമുള്ള സ്രവവും പാറകളിലും മരങ്ങളിലും ഒഴിച്ച് ഇവ പരിധി അടയാളപ്പെടുത്തുന്നു.മരങ്ങളിൽ നഖം കൊണ്ട് പാടുകൾ ഉണ്ടാക്കിയും അതിര് തിരിക്കും. 


മൂന്നോ നാലോ വർഷത്തിലൊരിക്കൽ 3–7 കുഞ്ഞുങ്ങളെ പ്രസവിക്കും.105–110 ദിവസമാണ് ഗർഭകാലം.ജനിക്കുമ്പോൾ ഒരു കിലോയോളമാണ് ഭാരം. പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്കുശേഷമേ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂർത്തിയാവുന്നത് മൂന്നു വർഷംകൊണ്ടാണ്.10 മുതൽ 15 വയസ്സുവരെയാണ് ആയുർ ദൈർഘ്യം.ഓരോ കടുവകളുടെയും വരകൾ വ്യത്യസ്തമായിരിക്കും.കാട്ടിൽ മറഞ്ഞിരിക്കാൻ ഈ വരകൾ ഇവയെ സഹായിക്കുന്നു.ഓറഞ്ച് നിറത്തിലുള്ള രോമാവൃതമായ ശരീരമാണ് മിക്ക കടുവകൾക്കും ഉള്ളത്.ഏറ്റവും വലിയ ഇനമായ സൈബീരിയൻ കടുവകൾക്ക് ഇളം ഓറഞ്ച് നിറത്തിലുള്ള ശരീരത്തിൽ കുറച്ച് വരകൾ മാത്രമാണുള്ളത്.  ചെറിയ ഇനമായ സുമാത്രൻ കടുവകൾക്കാകട്ടെ ഇരുണ്ട നിറയെ വരകളുള്ള ശരീരമാണുള്ളത്.


ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ജീവികളാണ് കടുവകൾ. പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോ ഗ്രാമിലധികം ഭാരമുള്ളവയും അപൂർവ്വമല്ല.5 മീറ്റർ ഉയരത്തിൽ ചാടാനും10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു ശേഷിയുണ്ട്. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തിക്കൊണ്ടുപോകുവാനും സാധിക്കും.കണ്ടൽക്കാടുകളിൽ കഴിയുന്ന കടുവകൾ ചെറു മീനുകളെമാത്രം ഭക്ഷിച്ചും ജീവിക്കും.കടുവയ്ക്ക് ദിവസവും അഞ്ചു കിലോ മാംസം മതിയെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.ആഴ്ചയി ലൊരിക്കൽ വയർ നിറഞ്ഞാൽ മതിയെന്ന് ജന്തു ശാസ്ത്രജ്ഞരും പറയുന്നു.കടുവയുടെ താടിയെല്ലിന്റെ ശക്തികൊണ്ട്,അറുപതോ എഴുപതോ കിലോ ഭാരമുളള മൃഗങ്ങളെ കടിച്ചെടുത്ത് നടക്കാൻ കഴിയും.ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടു മീറ്ററിലധികം ഉയരത്തിൽ ചാടാനും കഴിവുണ്ട്. 


ഇന്ത്യയിൽ  നാലിടങ്ങളിൽ കടുവകളെ കാണാം .വടക്കുകിഴക്കൻ കണ്ടൽ കാടുകൾ,ചതുപ്പു പ്രദേശങ്ങൾ, ഹിമാലയ വനങ്ങൾ, ഭൂഖണ്ഡത്തിലെ മലനിരകളോടു ചേർന്നുള്ള വനങ്ങൾ,പശ്ചിമഘട്ട (സഹ്യപർവതം) മലനിരകൾ. ചതുപ്പുകളും കണ്ടൽക്കാടുകളും നിറഞ്ഞ സുന്ദർ ബൻ പ്രദേശ ത്താണ് ഇന്ത്യൻ കടുവകൾ ഏറ്റവും കൂടുതൽ ഉള്ളത്.വംശ നാശം സംഭവിച്ച കടുവകൾ ബാലി കടുവ,കാസ്പിയൻ , ജാവാൻ കടുവ എന്നിവയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment