കൊറോണക്കാലത്തെ ജലദിന ചിന്തകൾ




ലോക ജല ദിനത്തിൽ ( 22 മാർച്ച്)  ചര്‍ച്ച ചെയ്യുവാന്‍ അന്തർദേശീയമായി തീരുമാനിച്ച ആശയം ജലവും കാലാവസ്ഥാ വ്യതിയാനവുമായിരുന്നു. ജീവികളുടെ നിലനില്‍പ്പിനായി മുഖ്യ പങ്കുവഹിക്കുന്ന വെള്ളത്തിന്‍റെ പ്രാധാന്യം എത്ര വലുതാണ് എന്ന് പുതിയ കാലം ഓർമ്മിപ്പിക്കുന്നു ലോകത്താകെ പുതിയതരം പ്രതിസന്ധികൾ ശക്തമാകുമ്പോൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്നത് പ്രകൃതിക്കു സംഭവിക്കുന്ന ശോഷണമാണെന്ന് ഒരാൾക്കും മറക്കുവാൻ കഴിവുണ്ടാകരുത് .


ഒരു വശത്ത് അധിക മഴ (Lanino പ്രതിഭാസം) ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍, മറു വശത്ത് Elnino എത്തിക്കുന്ന വരള്‍ച്ച. ഇതൊക്കെ സമൃദ്ധമായി മഴ ലഭിക്കുന്ന കേരളത്തില്‍ പോലും പ്രശ്നങ്ങള്‍ ശ്രുഷ്ട്ടിക്കുന്നു എങ്കില്‍ , കുറഞ്ഞ അളവില്‍  മഴ ലഭിക്കുന്ന ലോകത്തെ മറ്റുള്ള 99% ഇടങ്ങളിലേയും അവസ്ഥ എത്ര ഭയാനകമായിരിക്കും. 


കൊറോണ ബാധയുടെ പശ്ചാതലത്തിലുള്ള ജലത്തെ പറ്റിയുള്ള ചിന്തകൾ അവയുടെ സംരക്ഷണം എത്ര പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുകയാണ്. കൊറോണ വൈറസ്സിനെ തുരത്തുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കൈകഴുകല്‍ ആണ് എന്നത് ജലത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള പങ്ക് വർദ്ധിപ്പിച്ചു.


വൈറസ്സുകള്‍ എന്ന സൂക്ഷ്മ ജീവികള്‍ വലിപ്പം കൊണ്ട് ബാക്ടീരിയകളെക്കാളും ചെറുതാണ്. 5000 തരം വൈറസ്സുകളെ തിരിച്ചറിയുവാന്‍ ശാസ്ത്രലോകത്തിനു  കഴിഞ്ഞിട്ടുണ്ട്. ജീവനുള്ള വസ്തുക്കളില്‍ മാത്രം വളരുകയും പുറത്ത് അജൈവ വസ്തുവായും ഇവ നില നില്‍ക്കും..വൈറസ്സുകള്‍ക്ക് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്‌. ഉള്ളില്‍ സ്ഥിതിചെയ്യുന്ന viroid ഉം അതിനെ പൊതിഞ്ഞുള്ള capsidകളും. Viroid ലാണ് വൈറസ്സുകളെ ജീവിയായി നിലനിര്‍ത്തുന്ന രണ (Ribo Nucleic Acid) (ചില അവസരങ്ങളില്‍ ssDNAയും) അടങ്ങിയിരിക്കുന്നത്. പുറം ചട്ടയില്‍ പ്രോട്ടീനും കൊഴുപ്പും(lipid) ഉണ്ട്. പുറം ചട്ടയിൽ രണ്ടുതരം Glyco proteinകളെ കാണാം .വൈറസ്സുകള്‍ക്ക് മനുഷ്യരില്‍ മാത്രമല്ല, സസ്യങ്ങളിലും മൃഗങ്ങളിലും ഒപ്പം അമീബയിലും മറ്റും കടന്ന്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. എതെങ്കിലും ജീവനുള്ള ശരീരത്തില്‍ കടക്കുന്ന വൈറസ്സ്, അതിന്‍റെ കവചം പൊട്ടിച്ച് RNA പുറത്തു വരുകയും ശരീരത്തില്‍ ആകെ വ്യാപിച്ച് അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വൈറസ്സുകളുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ കൊണ്ട് (weak covenant bond) അവയെ ഫലപ്രദമായി തടയുവാന്‍ കഴിയുന്നത്‌ അജീവിയായി അവപുറത്തു സ്ഥിതി ചെയ്യുമ്പോള്‍ ആണ്. ഇവിടെയാണ് വെള്ളവും സോപ്പും ചേര്‍ന്നുള്ള പ്രവര്‍ത്തനം വൈറസ്സിനു ഭീഷണിയുയര്‍ത്തുന്നത്.  


സോപ്പില്‍ അടങ്ങിയ Amphiphilesന് (കൊഴുപ്പിനെയും വെള്ളത്തെയും ഒരുപോലെ സ്നേഹിക്കുന്ന) കൊഴുപ്പിന്‍റെ രൂപ സാദൃശ്യമുള്ളതിനാല്‍, വൈറസ്സിന്‍റെ പുറം തോടില്‍ ഉള്ള കൊഴുപ്പിനെ ലയിപ്പിച്ച് ,സുഷിരങ്ങൾ വീഴ്ത്തി അതിനെ കൊലപെടുത്തുവാന്‍ കഴിയും.ഒപ്പം സോപ്പിന്‍റെ തെന്നല്‍ സ്വഭാവം ശരീരത്തില്‍ പറ്റിയിര്‍ക്കുന്ന വൈറസ്സിനെ ഒഴുക്കി കളയുവാന്‍ അവസരം ഒരുക്കും.


Hand sanitizer ല്‍ അടങ്ങിയിരുക്കുന്ന സ്പിരിറ്റിന് (80%) വൈറസ്സിന്‍റെ പുറം ചട്ടയിൽ സോപ്പിനെ ഓര്‍മ്മിപ്പിക്കും വിധം (lipid dissolution) നശിപ്പിക്കുവാന്‍ കഴിവുണ്ട്.


ലോകത്തെ ഭീതിയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസ്സ് പ്രതിരോധത്തില്‍ ഏറ്റവും മുന്തിയ സ്ഥാനം കൈകളും മുഖവും കഴുകി സൂക്ഷിക്കുകയാണ് എന്നത് ജലദിനത്തില്‍  ജല ശ്രോതസുകളെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം കൂടുതൽ  വര്‍ധിപ്പിക്കുന്നു. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment