ലോകത്തെ വിജയകരമായ മാലിന്യ സംസ്കരണ പരീക്ഷണങ്ങൾ




                   ലോകത്ത് പ്രതിവർഷം 200 കോടി ടണ്ണിലധികം മുനിസിപ്പൽ ഖരമാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നതായി കണ ക്കാക്കപ്പെടുന്നു.2050-ഓടെ ആഗോള മാലിന്യം 350 കോടി ടണ്ണാകും.ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ മാലിന്യം  ഇതേ കാലയളവിൽ 19% വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള മാർഗം പുനരുപയോഗം പോലുള്ള  സുസ്ഥിര മാലിന്യ സംസ്കരണ പരിഹാരങ്ങളാണ് . ഈ സംവിധാനങ്ങൾ സാധാരണയായി പ്രാദേശിക അധികാരി കളാണ് നിയന്ത്രിക്കുന്നത്.ശേഖരണ പദ്ധതികൾ പലപ്പോഴും നഗരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

മാർച്ച്19 ലോക റീസൈക്ലിംഗ് ദിന ആഘോഷിക്കുന്നതിന്റെ ഭാഗമായി മികച്ച അഞ്ച് റീസൈക്ലിംഗ് നഗരങ്ങളെ തെരഞ്ഞെ ടുത്തിരുന്നു.അവയിൽ പ്രമുഖ നഗരമായ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ പുനരുപയോഗത്തിൽ 2013 മുതൽ തന്നെ മാലിന്യത്തിന്റെ 80% വേർതിരിക്കാൻ വിജയിച്ചു.ഇന്ന് സംസ്കരണം 95%ത്തിലെത്തി.ഒരു ശതമാനം മാലിന്യം പോലും കത്തിക്കുന്നില്ല.രാജ്യത്തെ ആദ്യത്തെ നിർബന്ധിത കമ്പോസ്റ്റിംഗ് നിയമവും പാസാക്കി,പ്ലാസ്റ്റിക് ബാഗുകൾ നിയ ന്ത്രിച്ചു.സ്റ്റൈറോഫോം തുടങ്ങിയ വസ്തുക്കൾ നിരോധിച്ചു. വലിച്ചെറിയുന്ന മാലിന്യങ്ങൾക്കനുസരിച്ച് സാൻഫ്രാൻസി സ്കോ പിഴയും ഈടാക്കുന്നു.നഗരത്തിലെ പച്ച,നീല ബിന്നു കൾ റീസൈക്കിൾ ചെയ്യുന്നതിനും കമ്പോസ്റ്റിംഗിനുമായി ഉപ യോഗിക്കുന്നതിന് കമ്പനികൾക്ക് കിഴിവുകളും മറ്റും നൽകി.

2017ൽ വാൻകൂവറിന്റെ( കാനഡ)സിറ്റി സെന്റർ മാലിന്യത്തി ന്റെ 62% നിന്ന് 82,000 ടൺ ഉൽപന്നങ്ങൾ ഉണ്ടാക്കി.ലോക ത്തെ ഏറ്റവും നല്ല ഹരിത മുനിസിപ്പാലിറ്റിയായി മാറുക എന്ന ലക്ഷ്യം 2011ൽ നഗരം സ്വീകരിച്ചു.അവർ വിഷയത്തിൽ പൂർണ്ണ വിജയത്തിലെത്തി.

 ഇൻഡോറിനു സാധ്യമാണ് !

        ഇൻഡോർ നഗരം തുടർച്ചയായി ആറാം തവണയും ഇന്ത്യ യിലെ ഏറ്റവും വൃത്തിയുള്ള നഗരമായി പ്രഖ്യാപിക്കപ്പെട്ടു.ഖര മാലിന്യ സംസ്‌കരണത്തിനും കാര്യക്ഷമമായ മാലിന്യ സംസ്‌ക രണത്തിനുമുള്ള സംയോജിത സമീപനം കാരണം ഇൻഡോർ 2017മുതൽ സ്വച്ഛ് സർവേക്ഷൻ സർവേയിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.20 ലക്ഷത്തോളം ജന

സംഖ്യയുള്ള നഗരത്തിൽ പ്രതിദിനം1,900 ടൺ ഖരമാലിന്യ മാണ് ഉത്പാദിപ്പിക്കുന്നത്.ഇൻഡോർ മുനിസിപ്പൽ കോർപ്പറേ ഷൻ നഗരത്തിൽ ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളുടെ ശേഖര ണം,ഗതാഗതം,സംസ്കരണം എന്നിവ വിജയകരമായി സംയോജിപ്പിച്ചിരിക്കുന്നു.

 

വീടുകളിൽ നിന്ന് വേർതിരിക്കുന്ന മാലിന്യം തത്സമയം ട്രാക്ക് ചെയ്ത് മാലിന്യം പ്രത്യേക ബിന്നുകളിൽ ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.വേർതിരിക്കുന്ന മാലിന്യം പ്രത്യേക കണ്ടെയ്‌ന റുകളിൽ അതത് നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു.നനഞ്ഞ മാലിന്യം ഓർഗാനിക് കമ്പോസ്റ്റും ബയോഗ്യാസും ആക്കി മാറ്റുന്നു,അതേ സമയം ഉണങ്ങിയ മാലിന്യം കൂടുതൽ തരം തിരിച്ച് വൃത്തിയാക്കി കറ്റകളാക്കി പുനരുപയോഗത്തിന് അയ ക്കുന്നു.ശക്തമായ ബോധവൽക്കരണത്തിന്റെയും ജനങ്ങ ളുടെ പങ്കാളിത്തത്തിന്റെയും പിന്തുണയുള്ള ഈ സംയോജിത സംവിധാനം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻ ഡോറിനെ നിലനിർത്താൻ സഹായിച്ചു. 

 

റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള സൂറത്ത്,നവി മുംബൈ തുടങ്ങിയ ഏതാനും നഗരങ്ങൾ മാന്യമായ ഖര മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇന്ത്യൻ നഗരങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിൽ ഏകദേശം 60% ജൈവമാലിന്യവും 25% നശിക്കാൻ പറ്റാത്ത ഉണങ്ങിയ മാലിന്യങ്ങളും (പ്ലാസ്റ്റിക്ക് പ്രധാനം) ബാക്കി 15% ചെളിയും മണ്ണും മറ്റു കണങ്ങളും ഉൾക്കൊള്ളുന്നു.മാലിന്യം നന്നായി വേർതിരിക്കുകയാണെങ്കിൽ മാലിന്യ സംസ്കരണത്തിൽ ഇൻപുട്ട്-ഔട്ട്പുട്ട് അനുപാതം 20% ആയിരിക്കും.നശിക്കാത്ത ഉണങ്ങിയ മാലിന്യത്തിന്റെ ഏകദേശം 5% റീസൈക്ലിംഗ് യൂണി റ്റുകൾക്ക് വിൽക്കാം.ശേഷിക്കുന്ന 20% മാലിന്യത്തിൽ നിന്ന് ഇന്ധനം സാധ്യമാണ്,ചെളിയും മണ്ണും അടങ്ങിയ 15% നിഷ്ക്രി യ പദാർത്ഥം ശാസ്ത്രീയമായി മണ്ണിട്ട് നികത്തണം.

 

ഖരമാലിന്യ സംസ്കരണത്തിന് എല്ലാത്തരം ഖരമാലിന്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമമായ സംവിധാന ങ്ങൾ ആവശ്യമാണ്.മിക്ക ഇന്ത്യൻ നഗരങ്ങളും മാലിന്യ സംസ്‌ കരണ സൗകര്യങ്ങൾ സ്ഥാപിക്കുകയും സിവിൽ വർക്കുകൾ, ഇലക്‌ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.എന്നാൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടക്കുന്നില്ല.ഇത് മാലിന്യ നിർമാർജന സ്ഥലങ്ങളിൽ സംസ്‌ക രിക്കപ്പെടാതെ കുന്നുകൂടുന്നു.അത് ഗുരുതരമായ പാരിസ്ഥി തികവും ആരോഗ്യപരവുമായ വെല്ലുവിളികൾക്ക് കാരണമാ കുന്നു. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സജീവമായിട്ടുള്ള ഈ അനാസ്ഥയും അതിന്റെ പിന്നിലെ അഴിമതിയും കൊച്ചിക്കും ബാധകമാണ് എന്ന് വിശ്വസിക്കേണ്ടി വരികയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment