ക്രിസ്‌മസ്‌ മരങ്ങളോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്നു




സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി ലോകത്തെ ഒന്നിപ്പിക്കുന്ന ക്രിസ്തുമസ് നാലാം നൂറ്റാണ്ടു മുതല്‍ റോമിലും പിന്നീട് മറ്റിടങ്ങളിലും ആഘോഷിച്ചു വരുന്നു. ഏറെ നൂറ്റാണ്ടുകള്‍ക്ക് ശേഷം ആഘോഷങ്ങളില്‍ ഇടം നേടിയ ക്രിസ്തുമസ് മരങ്ങളുടെ പ്രാധാന്യം പ്രകൃതിയയോട് മനുഷ്യര്‍ കാട്ടേണ്ട ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുന്നതാണ്.


പതിനാറാം നൂറ്റാണ്ടില്‍ ശക്തമായി തീര്‍ന്ന (ജര്‍മ്മന്‍ നവോഥാന) മുന്നേറ്റത്തിന്‍റെ (മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ന്‍റെ) കാലത്ത് evergreen എന്ന് പേരുള്ള (എല്ലാ കാലവസ്ഥയിലും ഇലകള്‍ നിലനിര്‍ത്തുന്ന) മരത്തെ ആഘോഷത്തിന്‍റെ ഭാഗമാക്കുകയിരുന്നു. 


കോണിഫെർ (Poniphyta) വിഭാഗത്തില്‍ പെട്ട മരങ്ങള്‍(പൈന്‍,ഫീര്‍)ഉത്തര ധ്രുവത്തില്‍ വ്യാപകമാണ്. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക് മഞ്ഞിനെ പ്രതിരോധിക്കുവാന്‍ പ്രത്യേകം ശേഷിയുണ്ട്. കൊണിഫറസ് മരങ്ങള്‍ വലിയ ഇലകളുള്ള മരങ്ങളെപോലെ അന്തരീക്ഷ ഊഴ്മാവ്‌ കുറക്കുവാന്‍ സഹായിക്കുന്നില്ല. കടുത്ത പച്ചനിറമുള്ള കൊണിഫറസ് മരങ്ങള്‍ കൂടുതല്‍ സൂര്യ പ്രകാശം വലിച്ചെടുക്കുന്നു. അത്പിന്നീട്പുറത്തുവിടുന്നതിലൂടെ അന്തരീക്ഷ ഊഴ്മാവ് കുറയുവാന്‍ സഹായിക്കുന്നില്ല. തണുത്ത കാലാവസ്ഥക്ക് ഇതു സഹായകമാകുമെങ്കിലും ആഗോള താപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം മരങ്ങള്‍ കുറച്ചു മാത്രം ജല കണങ്ങളെ മാത്രമേ പുറത്തു വിടുന്നുള്ളു.


കോണിഫറസ്സ് മരങ്ങളുടെ കോണിക്കല്‍ രൂപവും കവിട്ടകള്‍ക്ക് വളയാനുള്ള കഴിവും ചെറുതും കട്ടിയുള്ളതുമായ ഇലയും മഞ്ഞു മൂടി മരങ്ങള്‍ തകര്‍ന്നു പോകാനുള്ള അവസരം കുറക്കും.ഇലകളുടെ ചെറിയ വലിപ്പവും കൊമ്പുകളുടെ പ്രത്യേകതയും മഞ്ഞുകട്ടകള്‍ ഉണ്ടാകുന്നതിനു പകരം ചെറിയ നൂൽ പൊലെയുള്ള ഐസ്സ് ഗ്ലാസ്സുകള്‍ എന്ന രൂപത്തിലേക്ക് അവ മാറുന്നു.


ഒരു ഏക്കറില്‍ വളരുന്ന കൊണിഫറസ്സ് മരങ്ങള്‍ക്ക് 18 പേര്‍ക്ക് ദിനം പ്രതി ശ്വസിക്കുവാന്‍ ആവശ്യമായ ഓക്സിജനെ പുറത്തു വിടുവാന്‍ കഴിവുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്മസ്സ് മരങ്ങള്‍ വെച്ച് പിടിപ്പിച്ച് 6 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പ്രായം എത്തുമ്പോള്‍ അവയെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ക്രിസ്മസ് മരകാടുകളിലെ മരങ്ങള്‍, സീസണില്‍ വെട്ടി വരുമാനം ഉണ്ടാക്കുന്ന നിരവധി കൃഷിക്കാരെ അമേരിക്കയിലും യുറോപ്പിലും കാണാം.


ക്രിസ്തു ദേവന്‍റെ സ്മരണകള്‍ക്കൊപ്പം ക്രിസ്മസ്സ് പ്രകൃതിയെ കൂടി പരിഗണിക്കുന്നു എന്ന്‍ മരങ്ങള്‍ക്ക് ആഘോഷത്തിൽ ലഭിക്കുന്ന പങ്കില്‍ നിന്നും മനസ്സിലാക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment