കാക്കക്കും പട്ടിക്കും വേണ്ടിയുള്ള നേപ്പാൾ ഉത്സവത്തെ പറ്റി




ദീപങ്ങളുടെ ഉത്സവമായ ദീപാവലി നമ്മുടെ രാജ്യക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോൾ, നേപ്പാളികൾ 5 ദിവസങ്ങൾ വെളിച്ചത്തിനൊപ്പം കാക്കയെയും പട്ടിയെയും മറ്റു മൃഗങ്ങളെയും പ്രത്യേകം പരിഗണിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഈ ഉത്സവങ്ങളെ യമ പഞ്ചക് (തിഹാർ) എന്നു വിളിക്കും .ആദ്യ ഉത്സവ  ദിവസം കാക്കക്കായി മാറ്റി വെക്കുന്നു. മരണത്തിൻ്റെ വാഹകരയായ കാക്കക്ക് ഭക്ഷണം നൽകുന്ന ചടങ്ങ് വിശ്വാസത്തിൻ്റെ കൂടി ഭാഗമാണ്. രണ്ടാം ദിവസം പട്ടികൾക്കുള്ളതാണ്. രണ്ടാം ഉത്സവത്തെ കുക്കൂർ തിഹാർ എന്നു വിളിക്കും (Day of Dogs). യമ ദേവൻ്റെ സഹചാരിയായി പട്ടിയെ അവർ(ഹിന്ദുക്കൾ)പരിഗണിക്കുകയാണ്. പ്രസ്തുത ദിവസം അതി രാവിലെ മുതൽ പട്ടികളെ പൂമാല ചാർത്തി, സിന്തൂര മണിയിക്കും. പ്രത്യേക ഭക്ഷണം നൽകി ബഹുമാനിക്കും.

 


ഹൈന്ദവ പുരാണത്തിൽ (ഋഗ്വേദം) നായ്ക്കൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സമാര എന്ന പേരുള്ള പട്ടി, ഇന്ദ്രൻ്റെ സഹായിയാണ്. യുധിഷ്ടിരൻ (ഭാരത യുദ്ധം കഴിഞ്ഞ് പാണ്ഡവർ) സ്വർഗ്ഗത്തിലേക്കു കടക്കുമ്പോൾ തനിക്കൊപ്പം നായെ കൂടി നിർബന്ധമായും കടത്തി വിടുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. മലബാറിലെ പറശിനിക്കടവ് ക്ഷേത്രത്തിൽ പട്ടികൾക്ക് പ്രത്യേകം പരിഗണന നൽകുന്നുണ്ട്. റഷ്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ പട്ടികൾക്കു പൊതു ജീവിതത്തിൽ നൽകിവരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. 

 


ദീപാവലി ആഘോഷങ്ങൾ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലും നഗരങ്ങളിലും അന്തരീക്ഷ മലിനീകരണത്തെ വർധിപ്പിക്കുന്ന സാഹചര്യങ്ങൾ തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തിലും സർക്കാർ നിയന്ത്രണങ്ങളെ അവഗണിച്ച് പടക്കം പൊട്ടിക്കൽ സജ്ജീവമായിരുന്നു എന്ന വാർത്ത നിരാശാജനകമായിരുന്നു.

 


പാരിസ്ഥിതികമായി വൻ തിരിച്ചടി നേരിടുന്ന ഇടങ്ങളിൽ മുൻപന്തിയിലുണ്  നേപ്പാൾ എന്ന ഹിമാലയൻ രാജ്യത്തിൻ്റെ സ്ഥാനം. അവരുടെ ദീപാവലി ഉത്സവത്തിൽ കാക്കക്കും പട്ടിക്കുമുള്ള സ്ഥാനം തമിഴരുടെ മാട്ടുപൊങ്കലിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment