പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്




തിരുവനന്തപുരം: വേനൽ മഴ ശക്തമായ പാലക്കാട് ജില്ലക്കൊപ്പം മലപ്പുറം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇറക്കിയ പുതിയ മുന്നറിയിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വരുന്ന അഞ്ച് ദിവസങ്ങളിലും കേരളത്തിൽ മിക്കയിടത്തും കാര്യമായി തന്നെ മഴയുണ്ടാകും. 


കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും അടുത്ത ബുധനാഴ്ച വരെ വേനല്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 21, 22 തിയതികളിലൊഴികെ നേരിയ തോതില്‍ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിലന് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment