സാമൂഹിക മാധ്യമങ്ങളിൽ താരമായി ഈ മഞ്ഞ സുന്ദരൻ




സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ താരമായി മാറിയ ഒരു സുന്ദരനുണ്ട്. പശ്ചിമ ബംഗാളിലെ ബുർദ്​വാനിലെ കുളത്തിൽനിന്ന്​ ക​ണ്ടെടുത്ത ഈ മഞ്ഞ സുന്ദരനെ കണ്ട്​ അതിശയം കൂറുകയാണ്​ ആളുകൾ. ശരീരം മുഴുവൻ മഞ്ഞയിൽ പൊതിഞ്ഞ്​ മനോഹരനായ ആമയാണ്​ തന്റെ വേറിട്ട നിറവുമായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്​. 


ഇന്ത്യൻ ഫോറസ്​റ്റ്​​ സർവിസ്​ ഉദ്യോഗസ്​ഥനായ ദേബാശിഷ്​ ശർമ ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെയാണ്​ മഞ്ഞ ആമ 'താര'മായത്​. അപൂർവമായി മാത്രം കണ്ടുവരുന്നവയാണ്​ മഞ്ഞനിറത്തിലുള്ള ആമകൾ. ജനിതക മാറ്റം വഴിയോ ടൈറോസിൻ പിഗ്​മെൻറിന്റെ അഭാവം കാരണമുള്ള ജന്മനാലുള്ള തകരാറുകൾ വഴിയോ ആവാം ഇത്തരം ആമകൾക്ക്​ മഞ്ഞ നിറം ലഭിക്കുന്നതെന്ന്​​ ട്വീറ്റിൽ ദേബാശിഷ്​ ശർമ കുറിച്ചു.

 


ദേബാശിഷിന്റെ പോസ്​റ്റ്​ നിരവധി പേരാണ്​ ഷെയർ ചെയ്​തത്​. ജീവിതത്തിലാദ്യമായാണ്​ മഞ്ഞ നിറത്തിലുള്ള ആമയെ കാണുന്നതെന്ന്​ പലരും അദ്​ഭുതത്തോടെ കുറിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment