ഖനനത്തെ കെട്ടഴിച്ചു വിടുമ്പോൾ


First Published : 2026-11-20, 11:40:06am - 1 മിനിറ്റ് വായന


ദേശീയ ശരാശരിയിലും ഇരട്ടിയിലധികം ജനസാന്ദ്രതയുള്ള കേരളത്തിൻ്റെ ചരിവ് (ദേശീയമായി ചരിവ് ശരാശരി Km ന് 5 മീറ്റർ),കിഴക്ക് പടിഞ്ഞാറ് ഓരോ കി.മീറ്ററിലും 30-75 മീറ്റർ വരും.ദേശീയ Minor Mineral Mining നിയമത്തിൽ പറയുന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 500 മീറ്റർ ദൂരം വിട്ട് ഖനനം എന്ന നിയന്ത്രണത്തിലും കൂടുതൽ  കർക്കശമായ ഖനന നിയമമാകണം കേരളത്തിൽ നടപ്പിലാക്കേണ്ടിയിരുന്നത്.

Kerala Minor Mineral Concession Rules,1967 ,അതിന് 2015 ലെ ഭേദഗതികളും പ്രകൃതി നിയമത്തെയൊ ശാസ്ത്ര ബോധത്തെയൊ സാമാന്യ യുക്തിയെയൊ അംഗീകരിക്കു ന്നില്ല.സ്ഫോടനം നടത്തിയുളള പാറ ഖനനത്തിന്( ജനവാസ കേന്ദ്രങ്ങളിൽ നിന്ന്) കേരളത്തിൽ അനുവദിച്ച ദൂരം 50 മീറ്റർ.സംസ്ഥാനത്താകെ 726 പാറ ഖനന യൂണിറ്റുകൾ ആകാം എന്ന് സർക്കാർ പഠനങ്ങൾ പറയുമ്പോൾ ,യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ നിയമപരമായ ലൈസൻസിലും അല്ലാതെയും പ്രവർത്തിക്കുന്നവയുടെ എണ്ണം 10 ഇരട്ടിയിലും കൂടുതലാണ് എന്ന് പറയുന്നതാകും ശരി.അതിനെ ഏറെക്കുറെ ശരി വെയ്ക്കുന്നതാണ് സർക്കാർ അന്വേഷണങ്ങൾ .

നിലവിലെ നിയമപ്രകാരം Mining geological വകുപ്പ്,Enviornment Impact Assesment Authority(District / State /National) അനുവാദം, Explosive Licence,Pollution Control Board ,പഞ്ചായത്ത് വകുപ്പുകളുടെ അനുവാദം നേടാൻ ഖനന ലൈസൻസി കൾ നിർബന്ധിത രാണ്. ഏതാണ്ട് 22 നിയന്ത്രണങ്ങൾ പാലിച്ചു വേണം ഖനനം നടത്താൻ. ഖനനത്തെ ദിനംപ്രതി പരിശോധിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.

പാരിസ്ഥിതകമായി വൻതിരിച്ചടികളിലൂടെ നാട് കടന്നു പോകുമ്പോഴും മലനാട്ടിലും ചരിവു കൂടിയ മറ്റിടങ്ങളിലും ഖനനങ്ങൾ  തടസ്സം കൂടാതെ തുടരണമെന്ന് കേരള സർക്കാരിന് നിർബന്ധമുണ്ട് എന്ന് ചൂരൽമലക്കു ശേഷമുള്ള ആദ്യ പ്രതികരണങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി വ്യക്തമാക്കി.മുണ്ടെക്കൈയ്ക്കടുത്ത് ഖനനങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തത് ഖനന മുതലാളിമാരുടെ സുരക്ഷ ഉറപ്പുവരു ത്താനായിരുന്നു (!)
വിലങ്ങോട് സംഭവിച്ച നൂറിനടുത്ത് ഉരുൾപൊട്ടലുകൾ ഖനനം സജീവമായിരുന്ന കിഴുക്കാംതൂക്കായ മലകൾക്കു ചുറ്റുമായിരുന്നു.

ഖനന രംഗത്തെ നിയമലംഘനങ്ങൾ  2 ഡസനോളം വരും.

1. അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദമലിനീകരണം വരുത്തി വെയ്ക്കുന്നു.
6.ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ നാട്ടിലുണ്ടാക്കുന്നു
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല.
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് and ജിയോളജി വകുപ്പ് കുറഞ്ഞ തുകയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം(ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല).
12.ത്രിവിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ച ഫെൻസിംഗ്,ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല. 
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗ സ്ഥർക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16. Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ  SP, DFO, അഗ്നിശമനാ സേന, ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു. അത് ഭീകരവാദികൾക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.

തിരുവനന്തപുരം മൂക്കുന്നിമലയിലെ നിയമലംഘന ഖനനങ്ങളും അതിന് മുഖ്യധാര പാർട്ടികൾ നൽകിയ പരിരക്ഷയും മനസ്സിലാക്കി യാൽ കൊള്ളയുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും ആഴമളക്കാൻ കഴിയും.സെക്രട്ടറിയെറ്റിൽ നിന്നും 9 km മാത്രം അകലെയാണ് മൂക്കുന്നിമല സ്ഥിതി ചെയ്തിരുന്നത് ! ചന്ദനം ഉൾപ്പെടുന്ന മരങ്ങൾ സ്ഥിതി ചെയ്തിരുന്ന മലകളുടെ സ്ഥാനത്ത് ഇന്നു നിറയെ ഗർത്തങ്ങളാണ്.

സർക്കാരിൻ്റെ156 ഏക്കർ ഭൂമി കൈയ്യേറി ഖനനം.
വ്യാജരേഖ ചമച്ച് സർക്കാർ ഭൂമി കൈമാറ്റങ്ങൾ (76 ഇടപാടുകൾ).
35 ക്വാറി മുതലാളിമാർ,മുൻ പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി,2 മുൻ കളക്ടർമാർ ഉൾപ്പെടെ 40 പേരായിരുന്നു പ്രതികൾ. 

2010-14 കാലത്ത് 298.5 കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായി എന്ന് കണ്ടെത്തി. അന്വേഷണ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ റാബിയത്തിനെ വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചു.2017ൽ അദ്ദേഹത്തെ സ്ഥലം മാറ്റിയതോടെ അന്വേഷണം അവസാനിച്ചു.ഒരാൾക്കും എതിരെ നടപടി ഉണ്ടായില്ല.അന്നത്തെ കളക്ടർമാർ ഉൾപ്പെടെയുള്ളവർ സ്ഥാന കയറ്റം നേടി ഉന്നതരായി വിരാജിക്കുന്നു !

ഒരു പഞ്ചായത്തിൽ മാത്രം പ്രതിവർഷം100 കോടിയുടെ അഴിമതി ഒരുക്കിയാണ് 500 ൽ താഴെ വരുന്ന ക്വാറി കരാറുകൾ അഥവാ Established Criminal Unityകൾ കേരളത്തിലെ ഗ്രാമഗ്രാമങ്ങളിൽളിൽ പ്രവർത്തിക്കുന്നത്.സംസ്ഥാനത്ത് കുറഞ്ഞത് 300 പഞ്ചായത്തു കൾക്ക് എങ്കിലും100 കോടി രൂപ വീതം പ്രതിവർഷം  നഷ്ടപ്പെടും എന്ന് മൂക്കുന്നിമല അറിയിച്ചു.(30000 കോടി രൂപയുടെ ചോർച്ച )

പ്രതിമാസം 200 കോടി രൂപയുടെ എങ്കിലും അഴിമതി പണം ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ക്വാറി മുതലാളിമാർ നൽകാറുണ്ട് എന്ന് അക്കാലത്ത് മലയാള മനോരമ റിപ്പോർട്ട് ചെയ്തത് വെറുതെയല്ല.മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,ഗർണർ, ചീഫ് സെക്രട്ടറി  എന്നിവർക്കുപോലും അറിവുള്ളതാണ് ഈ വസ്തുതകൾ.

നിയമങ്ങളെ വെല്ലുവിളിച്ച്,അരലക്ഷം കോടിരൂപയുടെ കൊള്ള നാട്ടുകാരുടെ മുകളിൽ ഖനന മുതലാളിമാർ നടത്തിവരുമ്പോൾ , നാളിതുവരെയുള്ള എല്ലാ നിയമങ്ങളെയും മറികടന്ന്,റവന്യൂ- പുറമ്പോക്ക് അടക്കമുള്ള ഭൂമിയിൽ ഖനനം നടത്താൻ നിലവിലുളള എല്ലാ നിയന്ത്രണങ്ങളും സതീശൻ സർക്കാർ റദ്ദാക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment