ആനകളുടെ എണ്ണം കുറയുന്നു എങ്കിലും സംഘർഷങ്ങൾ വർധിക്കുന്നു !
First Published : 2025-10-30, 10:28:44am -
1 മിനിറ്റ് വായന

ലോകത്ത് നിലവിൽ മൂന്നുതരം ആനകൾ ഉണ്ട്.ആഫിക്കൻ വനങ്ങളിലുള്ള Loxodonta cyclotis ഇനവും കുറ്റി കാടുകളി ലുള്ള Loxodonta africana യും, മൂന്നാമത് Elephas maximus എന്ന ഏഷ്യൻ ആനകളും.മാമോത്ത്,Palaeoloxodon എന്നീ ഇനങ്ങൾക്ക് വംശനാശം ഉണ്ടായി.ആഫ്രിക്കൻ വനങ്ങളി ലുള്ള ആനകളുടെ വലിപ്പം,കുറ്റി കാടുകളിലുള്ള ഇനത്തിലും കുറവാണ്.അതിരൂക്ഷമായ വംശനാശഭീഷണി നേരിടുന്നു Loxodonta cyclotis.
ലോകത്ത് വിവിധ ഇടങ്ങളിൽ നിന്ന് ആനകൾ അപ്രത്യക്ഷ മായതായി ഫോസിൽ പഠനങ്ങൾ പറയുന്നു.പേർഷ്യ, അഫ്ഗാൻ,കാശ്മീർ,പഞ്ചാബ് എന്നിവിടങ്ങളിൽ അവവസിച്ചിരുന്നു.മെസപൊട്ടാമിയിൽ BC 800 കൊണ്ട് ആനകൾ ഇല്ലാതെ ആയി.
ചൈനയിൽ 1830 വരെ ആനകൾ സാധാരണ മായിരുന്നു. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ചതുപ്പ് പ്രദേശത്ത് ഹിപ്പാെ പൊട്ടാമ സും ആനകളും ധാരാളമുണ്ടായിരുന്നു.ഹിപ്പൊകൾ പൂർണ്ണ മായും ഇവിടെ നാമാവിശേഷമായി എങ്കിൽ ആനകൾ ചില തുരുത്തുകളിൽ മാത്രം അവശേഷിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ ആനകളുടെ കേന്ദ്രമാണ് ശിവാലിക്-ഗംഗ പ്രദേശങ്ങൾ.1700 മുതൽ അവയുടെ സാനിധ്യം വ്യക്തമായിരുന്നു.ഹരിദ്വാർ- ഋഷികേശ് മേഖല യിലും യമുന(പടിഞ്ഞാറ്)ഗാൻഡക്(കിഴക്ക്)പ്രദേശത്തും കൂടി 2062 ആനകൾ എന്ന് കണക്കെടുപ്പിൽ കണ്ടെത്തി. 2017ൽ അവയുടെ എണ്ണം2085 ആയിരുന്നു.ഉത്തർപ്രദേശ് - നേപ്പാൾ അതൃത്തികൾ കടന്ന് അവ സഞ്ചരിക്കാറുണ്ട് . ശരാശരി 9 ആനകളുടെ കൂട്ടമാണ് അവിടെ കാണുക. ഉത്തരാഖണ്ഡിൽ 2500 മീറ്റർ ഉയരത്തിൽ വരെ ആനകൾ സ്ഥിതി ചെയ്യുന്നു.
250ൽ കുറയാത്ത ആനകൾ നേപ്പാൾ അതൃത്തിക്കുള്ളിൽ തമ്പടിച്ചിട്ടുണ്ട്. ബീഹാറിൽ ആറ് ഇടങ്ങളിൽ ആനകൾ കേന്ദ്രീകരിക്കുന്നു. യമുന - ഗംഗ നദികളുടെ ഇട പ്രദേശം,ഗംഗ - കോച്ച്-ഗോല - ഷാർദ- ദുവ എന്നിവടങ്ങളിൽ 1500 നടുത്ത് ആനകൾ വസിക്കുന്നു. വടക്കു കിഴക്കൻ - ബ്രഹ്മപുത്ര പ്രദേശങ്ങളിൽ ആനകളുടെ എണ്ണം ഏറെ കുറഞ്ഞു.പഴയ കണക്കെടുപ്പിൽ അവയുടെ എണ്ണം 10248 ആയിരുന്നു എങ്കിൽ ഇപ്പോൾ 6559 ൽ എത്തി. ആസാമിൽ 4159 ആനകൾ,അരുണാചലിൽ 617 , മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിലും ആനകൾ കുറവല്ല. കിഴക്കൻ-ബ്രഹ്മപുത്രയിലും മനുഷ്യ-മൃഗ സംഘർഷം രൂക്ഷമാണ്.2010-20 ൽ 875 മനുഷ്യർ കൊല്ലപ്പെട്ടു.825 ആനകൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്താകമാനം മനുഷ്യ-മൃഗ സംഘർഷങ്ങൾ രൂക്ഷമാ കുന്നു.പ്രതിവർഷം 500-700 നടുത്ത് ജീവനുകൾ ഇന്ത്യയിൽ കൊഴിയുവാൻ കാട്ടാനകൾ കാരണമാകുന്നുണ്ട്.കഴിഞ്ഞ വർഷം അവരുടെ എണ്ണം 628 ആയിരുന്നു.അതിനു മുമ്പ് 610 മനുഷ്യർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്ന സംസ്ഥാനമാണ് ഒഡിഷ.5 വർഷത്തിനിടയിൽ 624 മരണങ്ങൾ ഉണ്ടായി. ജാർഖണ്ഡിൽ 474,പശ്ചിമ ബംഗാൾ 436,ആസാം 383, ചത്തീസ്ഗഡിൽ 383 എന്നിങ്ങനെ പോകുന്നു മരണസംഖ്യ. കേരളത്തിൽ ശരാശരി 60-75 മനുഷ്യർക്കാണ് സംഘർഷ ത്താൽ ജീവിതം നഷ്ടപ്പെടുന്നത് .അവയുടെ എണ്ണം വർധിക്കുകയാണ്. ജീവഹാനി ഉണ്ടാക്കുന്ന സംഘർഷങ്ങളിൽ,ആന കഴിഞ്ഞാൽ കടുവ,പുലി എന്നിവയുടെ സ്വാധീനവും കൂടി വരുന്നു. ഒഡിഷയിൽ മുതലകളുടെ അക്രമണങ്ങളും വർധിച്ചു. ഇതിനൊപ്പമാണ് മുറിവേൽക്കുന്നവരുടെ വിഷമതയും വിളയുടെ വൻ നാശവും. വിളയുടെ നാശവുമായി ബന്ധപ്പെട്ട് ഒട്ടും തൃപ്തികരമല്ലാത്ത പരിഹാര തുകയാണ് കേരള സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. കായ് ഫലമുള്ള തെങ്ങുകൾ നശിപ്പിക്കപ്പെട്ടാൽ 800 രൂപ പോലും നഷ്ട പരിഹാരം ലഭിക്കില്ല.മൃഗങ്ങൾ ഇഞ്ചി കൃഷി തകർത്താൽ(10 സെൻ്റിന്) 200 രൂപ പോലും കൊടുക്കാൻ നിലവിൽ വകുപ്പില്ല.നെൽ കൃഷിയിലും സ്ഥിതി വ്യത്യസ്ഥമല്ല. നെൽകൃഷി നശിപ്പിച്ചാൽ പരമാവധി ഹെക്ടറിന് 17000 രൂപ ലഭിക്കാം.75000 രൂപ ചെലവ് വരുമ്പോഴാണ് നിസ്സാര പണം ലഭിക്കുക. മനുഷ്യ - മൃഗ സംഘർഷങ്ങൾ ലഘൂകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ വേഗത്തിലും അടിസ്ഥാനപരമായും കൈ കൊള്ളേണ്ട സമീപനങ്ങൾ ഉണ്ടാകുന്നില്ല.
സംസ്ഥാനത്ത് ഗ്രാമങ്ങളും കാടുകളും തമ്മിൽ 15000 km അതൃത്തി പങ്കു വെയ്ക്കുന്നുണ്ട്.അവിടെ കൈകൊള്ളെണ്ട മുൻ കരുതലു കൾക്കായി 650 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിന് കൈമാറിയിട്ടും സഹായകരമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് കേരള സർക്കാർ പറയുന്നത്. സംസ്ഥാന പ്ലാനിംഗ് ബോർഡ് 1100 കോടി ചെലവു വരുന്ന പദ്ധതിയെ പറ്റി വിശദമാക്കിയിരുന്നു. 511 km ൽ കുഴികൾ(2 മീറ്റർ ആഴമുള്ളത്) ,66 km ഭിത്തി, സൗരോർജ്ജ ഭിത്തി 2348 km, കയ്യാല 15 km തുടങ്ങി സംഘർഷങ്ങൾ കൂടുതലുള്ള ഇടങ്ങളിൽ മൃഗങ്ങളെ അകറ്റാൻ വേണ്ട നിർമിതികളെ പറ്റി വനം വകുപ്പ് നിർദ്ദേശം വെച്ചിട്ടുണ്ട് എന്നു മാത്രം . ആനകളെ അകറ്റുന്ന ആന മയക്കി ചെടികളും പന്നികൾ ഭയക്കുന്ന കൊടുവേലിയും വ്യാപകമായി അതൃത്തികളിൽ വളർത്താൻ കഴിയണം. കാടുകളുടെ ഇന്നത്തെ ശോചനീയ അവസ്ഥക്ക് മാറ്റം ഉണ്ടാകും വിധം കാടുകൾക്കുള്ളിൽ മൃഗങ്ങൾക്ക് ഭക്ഷണ മാക്കാൻ കഴിയുന്ന വിഭവങ്ങൾ വെച്ചുപിടിപ്പിക്കണം.അവക്ക് ജല ലഭ്യതയും തണലും ഉറപ്പുവരുത്തണം. കാലാവസ്ഥ വ്യതിയാനം ധൃവ കരടിയിൽ മുതൽ കടൽ ജീവികളിലും ആനകളിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആനക്ക് ഏറ്റവും ഉതകുന്ന ചൂട് 23 ഡിഗ്രിയാണ് എന്നിരിക്കെ അന്തരീക്ഷത്തിലെ വർധിച്ച ചൂട് അവയെ കൂടുതൽ അസ്വസ്ഥമാക്കുന്നു.ഇതിനൊപ്പമാണ് ആനത്താരകൾ ഇല്ലാതാകുന്നതും ഭക്ഷണത്തിലെ ക്ഷാമവും . രാജ്യത്ത് മനുഷ്യ-മൃഗ(ആന)സംഘർഷങ്ങൾ വർധിച്ചു വരുമ്പോൾ തന്നെ അവയുടെ എണ്ണത്തിൽ 20% കുറവുണ്ടാ യിക്കഴിഞ്ഞു എന്ന വാർത്ത,പ്രശ്നത്തിനുള്ള കാരണം അവയുടെ എണ്ണത്തിലെ വർധനയല്ല എന്ന് സൂചിപ്പിക്കു കയാണ്.
Photo Credits : Anuradha Marwah
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
.jpg)
.jpg)