ആൻഡമാൻ ദ്വീപുകൾ കൂടുതൽ തിരിച്ചടികളിലെക്ക് !
First Published : 2026-02-22, 10:53:08am -
1 മിനിറ്റ് വായന
3.jpg)
72, 000-82,000 കോടി രൂപയുടെ മെഗാ പദ്ധതിയായ Great Nikobar Island(G.N.I) വലിയ തോതിലുള്ള പാരിസ്ഥിതിക പ്രതിസന്ധി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉണ്ടാക്കും എന്ന് വ്യക്തമാണ്.സർക്കാർ തന്ത്രപരവും സമഗ്രവുമായ ഒരു വികസനമായി വിഷയത്തെ അവതരിപ്പിക്കുമ്പോൾ, മേഖലയിലെ ദുർബല സ്ഥിതി വർദ്ധിപ്പിച്ചുകൊണ്ട് , മനുഷ്യ നിർമ്മിതമായ പാരിസ്ഥിതികവും മാനുഷികവുമായ ദുരന്ത ത്തിലേക്ക് കാര്യങ്ങളെ എത്തിക്കും.മുൻപ് നടത്തിയ ദേശീയ റോഡ് നിർമാണം സ്വദേശികളെ പുതിയ രോഗത്തിലെക്കു നയിച്ചു.
130 ച.കിലോമീറ്റർ വിസ്തൃതിയുള്ള ഉഷ്ണമേഖലാ മഴക്കാടു കൾ നീക്കം ചെയ്താണ് പദ്ധതി വരുന്നത്.ഔദ്യോഗിക കണക്കുകളിൽ തുടക്കത്തിൽ 8.5 ലക്ഷം മരങ്ങൾ എന്നാൽ ഒരു കോടി മരങ്ങൾ വരെ മുറിക്കപ്പെടുമെന്ന് സ്വതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഇത് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിനെ നശിപ്പിക്കും.രാജ്യത്ത് ഏറ്റവും അധികം പരിസ്ഥിതി വൈവിധ്യവും കണ്ടൽകാടുകളിൽ പ്രമുഖ സ്ഥാനവുമുള്ള ദ്വീപ് കൂടുതൽ തിരിച്ചടിയിലെക്കാണ് നീങ്ങുന്നത്.
വംശനാശഭീഷണി നേരിടുന്ന ഭീമൻ Leather Back ആമയുടെ കൂടുണ്ടാക്കുന്ന സ്ഥലമായ ഗാലത്തിയ ബേയ്ക്കും നിക്കോബാർ Mega pode ആവാസവ്യവസ്ഥയ്ക്കും പദ്ധതി ഭീഷണി ഉയർത്തുന്നു.
പദ്ധതി ഷോംപെനെയും(പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗം)നിക്കോബാറീസ് ഗോത്രങ്ങളെയും നേരിട്ട് ഭീഷണി പ്പെടുത്തുന്നുണ്ട്.ഗോത്രവർഗ റിസർവിന്റെ ഭാഗങ്ങൾ ഡീനോട്ടിഫൈ ചെയ്യുന്നത് വഴി,തദ്ദേശീയരെ രോഗവും സാംസ്കാരിക വംശനാശവും മൂലം ഭീഷണിപ്പെടുത്തുന്ന പുറത്തുനിന്നുള്ളവരുടെ(ഏകദേശം 3.5 ലക്ഷം ആളുകൾ) അനിയന്ത്രിതമായ പ്രവാഹത്തിന് കാരണമാകും.അത് സാംസ്കാരികമായ തിരിച്ചടിക്ക് വേഗത കൂട്ടും.
പദ്ധതി വരാൻ പോകുന്നത് ഉയർന്ന അപകടസാധ്യതയുള്ള സീസ്മിക് സോൺ V ലാണ്.ഇത് Forest Right Act(2006) ലംഘിക്കുന്നതാണ്.ശരിയായ പാരിസ്ഥിതിക അനുമതികൾ മറികടക്കുന്നുവെന്നും വിമർശകർ ആരോപിക്കുന്നു.
ദ്വീപു നിവാസികൾ കടുത്ത സാമൂഹിക പ്രതിസന്ധിയെ നേരിടുന്നു.ആത്മഹത്യ നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു(2023 ലെ 1,00,000 ജനസംഖ്യയിൽ 49.6).
ഉയർന്ന മഴ ലഭിച്ചിട്ടും, മതിയായ സംഭരണത്തിന്റെ അഭാവവും ടൂറിസത്തിൽ നിന്നും സൈന്യത്തിൽ നിന്നുമുള്ള ഉയർന്ന,സുസ്ഥിരമല്ലാത്ത ആവശ്യവും കാരണം വേനൽ കാലത്ത് ദ്വീപുകൾ കടുത്ത ജലക്ഷാമം നേരിടുന്നു.
തദ്ദേശീയമല്ലാത്ത ഇനങ്ങളുടെ(e.g.പുള്ളിമാൻ)സാനിധ്യം പ്രശ്നങ്ങൾ വരുത്തി വെച്ചു.അവിടെ അധിനിവേശ ഇനങ്ങൾ തദ്ദേശീയ വനങ്ങളുടെ പുനരുജ്ജീവനത്തെ ഭീഷണിപ്പെടുത്തുന്നു.
വിശാലവും ആളില്ലാ തീരപ്രദേശവും വിദേശ ട്രോളറുകൾ വഴി സമുദ്ര വിഭവങ്ങൾ(e.g.കടൽ വെള്ളരി)അനധികൃത മായി വേട്ടയാടുന്നതിന് ഇരയാകുന്നു.കടൽ വെള്ളരിക്ക കടലിൻ്റെ അടി തട്ടിനെ വൃത്തിയാക്കാൻ സഹായിക്കും.കടൽ പുറ്റുകൾ(Sea Reef)ശക്തമായി വളരാൻ അവ സഹായക രമാണ്.
രാജ്യത്തെ ഏറ്റവും പ്രകൃതി രമണീയവും അഗ്നിപർവ്വത ത്തിൻ്റെ സാനിധ്യവുമുളള ദ്വീപസമൂഹത്തിലെ പുതിയ വൻകിട തുറമുഖ -വിനോദ സഞ്ചാര പദ്ധതി ദ്വീപ് നിവാസി കളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കും. ഒപ്പം പാരിസ്ഥിതിക പ്രധാനമായ അത്ഭുത ദ്വീപ സമൂഹ ത്തിൻ്റെ തകർച്ചക്ക് വേഗത വർധിപ്പിക്കും എന്ന് സുപ്രീം കോടതി പോലും മനസ്സിലാക്കുന്നില്ല.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
2.jpg)
.jpg)