യുദ്ധം ഉണ്ടാക്കുന്ന പാരിസ്ഥിതിക തിരിച്ചടികളും PERAC എന്ന സംഘടനയും
First Published : 2026-11-07, 12:54:15pm -
1 മിനിറ്റ് വായന

Protection of the Environment in Relation to Armed Conflicts(PERAC) എന്ന ഐക്യരാഷ്ട്ര സഭയുടെ വിഭാഗം , 2001 മുതൽ യുദ്ധം പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു.നവംബർ 6 എന്ന ദിവസം അന്തർദേശീയ PERAC ദിനമായി ആചരിക്കുന്നുണ്ട്.ഗാസയിലെ യുദ്ധം വരുത്തി വെച്ച തിരിച്ചടികളുടെ വിവരങ്ങൾ 2025,സെപ്റ്റംബർ 25 ന് പുറത്തു വരികയുണ്ടായി.
ആഗോള സൈനിക മേഖല ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ഏകദേശം 5.5% പങ്കു വഹിക്കുന്നു.യുദ്ധവിമാനങ്ങൾ,നാവിക കപ്പലുകൾ,ടാങ്കുകൾ ,മറ്റ് പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ ഫോസിൽ ഇന്ധനങ്ങൾ പുറത്തുവിടുന്നുണ്ട് .ഉക്രെയ്നിലെ യുദ്ധ ത്തിന്റെ ആദ്യ നാല് വർഷങ്ങൾ കൊണ്ട് സൈനിക പ്രവർത്തനങ്ങ ളിൽ നിന്ന് മാത്രം ഏകദേശം11.4 കോടി മെട്രിക് ടൺ CO2 തുല്യമായ (CO₂e) ഉത്പാദിപ്പിച്ചതായി കണക്കാക്കുന്നു.
ഷെല്ലാക്രമണം,ബോംബാക്രമണം,ഡ്രോൺ യുദ്ധം എന്നിവ പലപ്പോഴും വൻതോതിലുള്ള വന-തണ്ണീർത്തട തീപിടുത്തങ്ങൾക്ക് കാരണമാകുന്നു.ഉക്രെയ്നിലെ കാടുകളുടെ തീപിടുത്തങ്ങൾ 7 കോടി മെട്രിക് ടൺ ഹരിത വാതകങ്ങളെ കൂടി ചേർത്തിട്ടുണ്ട്.
1991 ലെ ഗൾഫ് യുദ്ധത്തിലെ എണ്ണ തീപിടുത്തങ്ങൾ ആ വർഷത്തെ ആഗോള ഫോസിൽ ഇന്ധനത്തിൻ്റെ 2% ത്തിലധികം പുറത്തുവിട്ടു.
എണ്ണ ശുദ്ധീകരണശാലകൾ,സോളാർ ഫാമുകൾ,ഗ്യാസ് പൈപ്പ് ലൈനുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ വൻതോതി ലുള്ള പാരിസ്ഥിതിക ചോർച്ചയ്ക്കും കാരണമാകുന്നു.
കോൺക്രീറ്റ്,ഉരുക്ക്,ഗതാഗത ശൃംഖലകൾ എന്നിവയുടെ പുനർ നിർമ്മാണം,വലിയ തോതിലുള്ള പരോക്ഷ ബഹിർഗമനത്തിന് (secondary emissions) ഇടയുണ്ടാക്കും.
വ്യോമാതിർത്തികൾ അടച്ചിടുന്നത്,വാണിജ്യ വിമാനങ്ങളെ കൂടുതൽ ദൈർഘ്യമേറിയ പാതകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാക്കു ന്നു.ഇത് അധിക ജെറ്റ് ഇന്ധനം കത്തിക്കുന്നതിന് കാരണമായി.
ഗാസയിലെ പ്രശ്നങ്ങൾ അതി രൂക്ഷമാണ്.2023 മുതലുള്ള സംഘർ ഷത്താൽ 97% മരങ്ങൾ തകർന്നു.95% ചതുപ്പുകൾ നഷ്ടപ്പെട്ടു.82% വിളകൾ ഇല്ലാതായി.ശുദ്ധജല ശ്രോതസ്സുകൾ / പൈപ്പു വിതരണം നിലച്ചു.സീവേജ് നിലയങ്ങൾ പൊട്ടി തകർന്നു. ഭൂഗർഭ ജലം മലിനപ്പെട്ടു.
ഗാസയിലെ 78% കെട്ടിടങ്ങൾ തകർക്കപ്പെട്ടു.അതുവഴി 6 കോടി ടൺ അവശിഷ്ടങ്ങൾ കുന്നുകൂടി.
Protection of the Environment in Relation to Armed Conflicts(PERAC) വിഷയത്തിൽ ഇശ്രയേൽ എല്ലാ നിയമങ്ങളെയും തള്ളിക്കളഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് അന്തർദേശീയ കോടതി ജൂലൈ 19, 2024 ൽ ബഞ്ചമിൻ നെതന്യാഹുവിനെ യുദ്ധ കുറ്റവാളിയായി വിശേഷിപ്പിച്ചത്.
ഗാസയിലും ഉക്വയിനിലും ഇറാനിലും നടന്നു വരുന്ന യുദ്ധങ്ങൾ വഴി പരിസ്ഥിതി നേരിടുന്ന തിരിച്ചടികൾ,സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നതിലും രൂക്ഷമായ ഫലങ്ങളാണ് തരുന്നത്.
Green Reporter
C N Jayarajan
Visit our Facebook page...
Responses
0 Comments
Leave your comment