കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങൾ : (അവസാന ഭാഗം)
First Published : 2025-07-15, 11:36:14pm -
1 മിനിറ്റ് വായന

കരിമണൽ തീർത്ത കരിപുരണ്ട ജീവിതങ്ങൾ :
(അവസാന ഭാഗം)
പ്രത്യേക സ്ഥലത്ത് ചെറിയ കാലയളവിൽ സൃഷ്ടിക്കുന്ന അവസ്ഥ Wheatherഎന്നും ദീർഘകാലം കൊണ്ട് സംഭവിക്കു ന്ന മാറ്റത്തിന് Climate എന്നും പറയപ്പെടുന്നു.അന്തരീഷത്തി ൻ്റെ 90% ചൂട് സമുദ്രം സംഭരിക്കുന്നു.അമിതമായ താപ ആഗിരണം ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ക്രമാതീതമായി ഉരുകി സമുദ്ര ജലം ഉയരാൻ ഇടയാക്കുന്നു.ഈ കാരണങ്ങൾ സമുദ്രത്തിലെ ജീവജാലങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
2030 മുതൽ 2050 വരെയുള്ള കാലയളവിൽ ശരാശരി മരണ നിരക്കിനെക്കാള്‍ 25,000 അധിക മരണങ്ങൾ സംഭവിക്കു മെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു.ഉഷ്ണ തരംഗം മൂലം വായുവിന്‍റെ ഗുണനിലവാരം കുറയുകയും ആസ്തമ, മലേറിയ തുടങ്ങിയ മാരക രോഗങ്ങൾ മനുഷ്യരെ ബാധിക്കു കയും ഉഷ്ണ മേഖല പ്രദേശമാകെ കൊടുങ്കാറ്റ് രൂപപ്പെടു കയും സമുദ്രത്തിലെ വർദ്ധിച്ച താപംമൂലം അമ്ലാവസ്ഥയായി വമ്പിച്ച ഓക്സിജൻ നഷ്ടം സംഭവിച്ച് സമുദ്ര തൊഴിൽ മേഖല പൂർണമായും തകരാന്‍ ഇടയാവുകയും ചെയ്യുമെന്ന് പഠന ങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.1931 മുതൽ 2015 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വടക്കൻ പശ്ചിമഘട്ടത്തിൽ 2% മഴ വർദ്ധിക്കുകയും തെക്കന്‍ പശ്ചിമഘട്ടതില്‍ 3% മഴ കുറയു കയും ചെയ്തു.1627 മുതൽ 1943 വരെയുള്ള കാലയളവിൽ ചൈനയിൽ കൊടും വരൾച്ചയുണ്ടായി.തല്‍ഫലമായി ചൈന യിൽ മിങ് രാജവംശം തകർന്നു.ഇന്ത്യയിൽ 1790 മുതൽ 1796 വരെ,കിഴക്കൻ ഭാഗത്ത് കൊടും വരൾച്ച അനുഭവപ്പെട്ടു. അതിൻ്റെ ഫലമായി ദശലക്ഷക്കണക്കിന് മനുഷ്യരും പക്ഷി മൃഗാദികളും നാമാവിശേഷമായി.ഐ.പി.സി.സിയുടെ കണക്കുകൾ അനുസരിച്ച് ഭൂമിയുടെ താപഘടനയില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചിരിക്കുന്നു.ഇൻ്റർ ഗവൺമെന്‍റല്‍ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്‍റെ പഠനപ്രകാരം97% ശാസ്ത്ര ജ്ഞന്മാരും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ആശങ്ക പ്പെടുമ്പോൾ പരിസ്ഥിതി പ്രവർത്തകരെ പരിഹസിക്കുന്ന ഭ്രാന്തും വളര്‍ച്ച പ്രാപിച്ചു എന്ന് കാണാം.
കൊല്ലം ജില്ലയിലെ പന്മന ഗ്രാമപഞ്ചായത്ത് 10.01ച.കിലോ മീറ്റര്‍ ആണ്.ഈ പഞ്ചായത്തിലൂടെയാണ് ദേശീയ ജലപാത യുടെ ഒരു ചെറിയ ഭാഗം കടന്നു പോകുന്നത് .കായല്‍ ഡ്രഡ്ജ് ചെയ്ത് കരിമണല്‍ ഖനനം ചെയ്തു കൊണ്ടിരിക്കുന്നു. കരിമണല്‍ വ്യവസായം കൊണ്ട് ഇന്ത്യക്ക് സാമ്പത്തികമായി വൻ നേട്ടങ്ങൾ ആകാം എന്നിരിക്കെ,നൂറ്റാണ്ടുകളായുള്ള മണൽ ഖനനവ്യവസായം കൊണ്ട് കോർപ്പറേറ്റ് ചിന്തകളും സംസ്കാരവുമാണ് വളർച്ച പ്രാപിക്കുന്നത്.ഇവിടെ കോര്‍-സോണ്‍ ആയി സംരക്ഷിച്ച് പരിപാലിക്കേണ്ട തീര ദേശവും കടലും,പരമ്പരാഗതമായി താമസിക്കുന്ന മനുഷ്യരെ സംരക്ഷിക്കാതെയും പരിഗണിക്കാതെയും ഏതാനും കോർപ്പ റേറ്റുകളെ വളർത്തിയെടുക്കുക എന്ന രസതന്ത്രം അനുവദിച്ചു കൂടാ.പന്മന പഞ്ചായത്തിന്റെ തീരദേശം വിജന മായി.ഇവിടെ പ്രവർത്തിച്ചിരുന്ന സ്കൂളുകൾ സർക്കാർ കാര്യാലയങ്ങൾ ക്ഷേത്രങ്ങൾ,സംസ്കാര സമ്പന്നരായ ഒരു ജനത,എല്ലാം ഇവിടെ നിന്നും പലായനം ചെയ്തു.
കേരളത്തിൽ അറിയപ്പെടുന്നതും പേരു കേട്ടതുമായ ഉത്സവം നടന്നുവന്നിരുന്ന കളങ്ങര ക്ഷേത്രം നിത്യപൂജ പോലുമില്ലാതെ ഒറ്റപ്പെട്ടു.കളങ്ങര കമ്പം പഴയകാലത്ത് വളരെ പ്രധാനപ്പെട്ട തായിരുന്നു.ആലപ്പുഴ ജില്ലയിലെ ആറാട്ട് പുഴ പഞ്ചായത്ത് 22.7 ച.കിലോമീറ്റർ വരുന്ന പ്രദേശമാണ്. ഇന്ന് അതിൻ്റെ വിസ്തൃതി കുറഞ്ഞു.അമേരിക്കൻ ചോളപ്പൊടിയും പാൽ പ്പൊടിയും തന്ന് ,വിദേശികൾ നമ്മെ കബളിപ്പിച്ച് ,ഇവിടെ ഉണ്ടായിരുന്ന കരിമണൽ മലകൾ കപ്പലിൽ കയറ്റി കൊണ്ടു പോയി ബാക്കിയായ പ്രദേശമാണിത്.
സമുദ്രനിരപ്പിൽ നിന്നും ഏറെതാണ് നില്‍ക്കുന്നതും കുട്ടനാടി നെ കാത്തു സൂക്ഷിക്കുന്നതുമായ ഇവിടെ നിന്നും കരിമണൽ ശേഖരണം നടത്തും എന്ന വാശിയിലാണ് സർക്കാർ. കോർപ്പറേറ്റുകൾക്കു കൂടി ഇവിടെ നിന്നും മണൽ വാരാൻ അനുവാദം സർക്കാർ അനുവാദം നൽകിയാൽ കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലയുടെ ഭാഗങ്ങൾ കടലായി മാറും.
പഞ്ചായത്തിന്‍റെ അനുമതിയോ അനുവാദമോ ഇല്ലാതെ നടക്കുന്ന കൊള്ളക്ക് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
*മധു.പി സാന്ത്വനം*
മൊബൈല്‍ 94 46 0 32 932
Green Reporter
Madhu Santhwanam
Visit our Facebook page...
Responses
0 Comments
Leave your comment