കേരളത്തെ രക്ഷിക്കുവാൻ ആർക്കാണ് കഴിയുക ?


First Published : 2026-02-18, 10:35:27am - 1 മിനിറ്റ് വായന


കേരളത്തിലെ നടക്കാൻ പോകുന്ന പതിനാറാമത് നിയമ സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം അനുഭവിക്കുന്ന പാരിസ്ഥിതികമായ തിരിച്ചടികളെ ഗൗരവതരമായി കാണാൻ മുന്നണികൾ വിമുഖരായിരിക്കും എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.അത്തരം നിഷേധാത്മക നിലപാടുകളെ ഭാഗികമായി എങ്കിലും തിരുത്തിക്കുവാൻ പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകർക്ക് കഴിയുമൊ എന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ് ഇന്നത്തെ ചുറ്റുപാടിൽ .


കേരളത്തിൽ ശക്തമായി മാറിയ ത്രിതീയ മേഖലയുടെ സാനിധ്യം പരിസ്ഥിതിക്കും മനുഷ്യബന്ധങ്ങൾക്കും ഒക്കെ തിരിച്ചടികൾ ഉണ്ടാക്കി വരുന്നു.സേവന മേഖലയുടെ പട്ടികയിൽ വരുന്ന റിയൽഎസ്റ്റേറ്റ് രംഗവും ഖനനവും ഇതിൻ്റെ ഭാഗമായ കരാറുകാരുടെ സ്വാധീനവും,നിയമ ലംഘനങ്ങളെയും അഴിമതിയെയും ഊഹ വിപണിയെയും ശക്തമാക്കി.ഉപഭോഗ ഉൽപ്പന്ന മാർക്കറ്റിൻ്റെ പിടി മുറുക്കം കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കി.തീരദേശത്തും പശ്ചിമഘട്ടത്തിലും സംഭവിക്കുന്ന തകർച്ചക്ക് പുതിയ കാലത്തെ വികസന സമീപനങ്ങൾ കാരണമാണ്.ഇതിനെ മുൻനിർത്തിയാണ് സർക്കാർ നവകേരള നിർമ്മിതിയെ പറ്റി സംസാരിക്കുന്നത്.ഈ സാഹചര്യത്തിൽ  താഴെ പറയുന്ന വിഷയങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രസ്തുത വിഷയങ്ങളിൽ മുന്നണിയുടെ അഭിപ്രായങ്ങൾ തേടാനും ഗ്രീൻസ് മൂവ്മെൻ്റ് വിളിച്ചു കൂട്ടിയ വിവിധ സംഘടനകളുടെ പ്രതിനിധികൾ തീരുമാനിച്ചു. 

1. നദികളും നമ്മളും : 
ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാർ തുടങ്ങിയ നദികളിലെ നിർമ്മാണ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നദികളുടെ സംരക്ഷണം ഉറപ്പുനൽകാൻ പാർട്ടികളോടായി അഭ്യർത്ഥിക്കുന്നതാണ്.വിഷയയം സമഗ്രമായി പഠിക്കുവാനും പ്രാദേശിക സമരങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.


3.കുന്നുകളുടെ പ്രസക്തി : കുന്നുകൾ ഇടിച്ചു നിരത്തുന്ന ഇന്നത്തെ സമീപനത്തിനെതിരെ ശക്തമായ നിലപാടുകൾ എടുക്കാൻ മുന്നണികളെ നിർബന്ധിക്കൽ,വയൽ / തണ്ണീർ താങ്ങൾ നികത്തിയുളള നിർമ്മാണങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾകോടതി വിധികൾ തുടങ്ങിയവ ജനശ്രദ്ധയിൽ കൊണ്ടുവരൽ .

4.ചീമേനി ആണവ നിലയം ഉപേക്ഷിക്കുക. 
കേരളത്തെ ആണവഭീഷണിയിൽ നിന്ന് ഒഴിവാക്കുക.

കാസർഗോഡ് ജില്ലയിലെ കിഴക്കൻ വനങ്ങളിൽ നിന്ന് ബോക്സൈറ്റ് ഖനനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്തൽ.

കരിങ്കല്,ചെങ്കല്ല് മറ്റ് ഖനനങ്ങൾ പൊതുമേഖലയിലാക്കുക. പരിസ്ഥിതി പ്രശ്നങ്ങളെ പരിഗണിച്ചു മാത്രം പൊതു മേഖലയ്ക്ക് ഖനന അനുമതി.

എല്ലാവിധ വനങ്ങൾക്കും പൂർണ്ണ സുരക്ഷ(വനമേഖലയിലെ നിർമാണങ്ങൾക്ക് മൊറട്ടോറിയം)പ്രഖ്യാപിക്കുക
സുരംഗങ്ങൾക്ക് ഭൗമ സൂചിക നൽകുകയും പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

5.കടൽ മണൽ ഖനനം ഉപേക്ഷിക്കുക, 
മുന്നണികൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ഊന്നൽ

6. തിരഞ്ഞെടുപ്പും പരിസ്ഥിതിയും : പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മുന്നണികൾ കഴിഞ്ഞ കാലങ്ങളിൽ നൽകിയ ഉറപ്പും വാഗ്ദാന ലംഘനവും ജനങ്ങളുടെ ചർച്ചക്ക് വിധേയമാക്കുക.

  7. കോൺഫഡറേഷൻ രൂപീകരണം :
പരിസ്ഥിതി - മനുഷ്യാവകാശ സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ശ്രമം(അതാത് സംഘടന കളുടെ പ്രവർത്തനങ്ങളും വ്യക്തിത്വവും നിലനിർത്തി ക്കൊണ്ട്തന്നെ).ഗാഡ്ഗിൽ റിപ്പോർട്ട് അടിസ്ഥാന ശിലയായി കണ്ട്  പ്രവർത്തിക്കുക

വിവിധ ജില്ലകളിൽ നിന്നായി അഡ്വ.പി എ.പൗരൻ, ഡോ.ഡി.സുരേന്ദ്രനാഥ്,മേരി അബ്രഹാം (ആണവ വിരുദ്ധ വേദി )എസ് ഉണ്ണിക്കൃഷ് ണൻ (തണൽവേദി) കെ.എ.വർഗ്ഗീസ്
(തിരുവല്ല)ഡോ.കെ.എസ്. പ്രകാശൻ(പെരിയാർ  പ്രൊട്ടക്ക്ഷൻ കൗൺസിൽ )ഡോ.ആശ പ്രഭാകരൻ (എക്കൊ),ഇ.കെ.ശ്രീനിവാസൻ(ലോഹ്യാ വിചാർ വേദി) വർഗ്ഗീസ് വട്ടേക്കാട്ടിൽ (പശ്ചിമഘട്ട സംരക്ഷണ സമിതി )
പി.കൃഷ്ണദാസ് (കടലുണ്ടിപ്പുഴ സംരക്ഷണ സമിതി )
റഫീഖ് മേച്ചേരി (ചാലിയാർ സംരക്ഷണ സമിതി )
എസ്.ബാബുജി(പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി)
ടി.വി രാജൻ, ഗ്രീൻ മൂവ്മെന്റ്)ഇ പി.  അനിൽ (എഡിറ്റർ ഗ്രീൻ റിപ്പോർട്ടർ ) മുതലായവർ നേതൃത്വം നൽകി.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment