തകരുന്ന വേമ്പനാടും പ്രതിസന്ധികളും !


First Published : 2026-08-13, 03:00:22pm - 1 മിനിറ്റ് വായന


സംസ്ഥാനത്തെ മൺസൂൺ കാല ദുരന്തങ്ങൾ വർധിക്കാൻ നദിക ളുടെയും കായലുകളുടെയും ശോഷണം പ്രധാന കാരണമാണ്.ഈ പ്രശ്‌നങ്ങളെ മഴക്കാലത്തൊഴിച്ചാൽ സർക്കാരും മാധ്യമങ്ങളും മറക്കാൻ ഇഷ്ടപ്പെടുന്നു.വേമ്പനാട്ട് കായലിൻ്റെ ഇന്നത്തെ അവസ്ഥ അത് വ്യക്തമാക്കുന്നുണ്ട്.


റാംസർ സംരക്ഷണ സൈറ്റായ വേമ്പനാട് കായലിൻ്റെ തെക്കേ ഭാഗത്ത് അച്ചൻ കാേവിൽ,പമ്പ,മണിമല,മീനച്ചൽ നദികളും തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെയുള്ള മധ്യ വേമ്പനാട് കായലിൽ മുവാറ്റുപ്പുഴയാർ,വേമ്പനാട്ട് കാൾ എന്നറിയപ്പെടുന്ന (കാെച്ചി മുതൽ അഴിക്കോട് വരെയുള്ള)ഭാഗത്ത് പെരിയാർ, ചാലക്കുടി നദികൾ വന്നു ചേരുന്നു.അസംഖ്യം കനാലുകളും താേടുകളും വേമ്പനാട്ട് കായലിൻ്റെ ഭാഗവുമാണ്.കായൽ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു . 


വേമ്പനാട്ട് കായലിന്റെ തീരപ്രദേശങ്ങൾ(Deltaic region)55,000 ഹെക്ടർ വിസ്തൃതിയുള്ള കുട്ടനാട്ടെ കായൽ നിലങ്ങൾ,തണ്ണീർ മുക്കം ബണ്ട്(TMB),താേട്ടപ്പള്ളി സ്പിൽവേ,തണ്ണീർ മുക്കം റഗുലേറ്റർ (TSW) അന്ധകാരനാഴി,കാെച്ചിൻ ബാർ മൗത്ത്,മുനമ്പം ബാർ മൗത്ത്,കുട്ടനാട് കായൽ നിലങ്ങളിൽ ഉള്ള ബണ്ടുകൾ ഒക്കെ ചേരുന്ന ആവാസ വ്യവസ്ഥ.ഇതിൽ തെക്കൻ വേമ്പനാട്ട് കായലി ന്റെയും മധ്യ വേമ്പനാട്ട് കായലിന്റെയും പ്രവത്തന ക്ഷമത(functional aspect)പരിശോധിക്കുമ്പോഴാണ് ലോക ശ്രദ്ധയിലുള്ള കനാലിൻ്റെ തകർച്ച ബോധ്യപ്പെടുക.


വേമ്പനാട് കായൽ ആവാസ വ്യസ്ഥയുടെ പ്രവർത്തന ക്ഷമത പ്രധാനമായും താഴെപറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

1)  കായലിന്റെ വൃഷ്ടി പ്രദേശത്ത് നിന്ന് ലഭിക്കുന്ന മഴ വെള്ളത്തിന്റെ അളവ് .

2)  അധികമായി ലഭിക്കുന്ന മഴ വെള്ളം സംഭരിച്ച് വെക്കുന്ന  പ്രദേശങ്ങൾ .

3)  അവശിഷ്ടങ്ങൾ അരിച്ചെടുക്കാനുള്ള കുട്ടനാട് കായൽ നിലങ്ങളുടെ ശേഷി.

4) കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള താേട്ടപ്പിള്ളി സ്പിൽവേ- കാെച്ചിൽ ബാർ മൗത്തിന്റെ ശേഷികൾ .

5)കടലിന്റെ തൽക്ഷണ അവസ്ഥകൾ- കാെച്ചി മുതൽ താേട്ടപ്പള്ളി വരെയുള്ള ഭാഗത്തെ കടൽനിരപ്പ്,തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തമാകുന്ന മാസങ്ങളായ ജൂണിലും ജൂലൈയിലും താഴ്ന്ന് ഇരിക്കേണ്ടതാണ്.

വേമ്പനാട് കായൽ ആവാസ വ്യവസ്ഥയുടെ പൂർണ്ണ സജ്ജമായ പ്രവർത്തന ക്ഷമത,പ്രത്യക്ഷത്തിൽ കായലിലേക്ക് ഒഴുകിയെത്തു കയും കായൽ പുറത്തെക്ക് ഒഴുക്കുകയും ചയ്യുന്ന മഴ വെള്ളത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും.


മഴയുടെ സ്വഭാവത്തിലെ മാറ്റം,നദികളുടെ വാഹകശേഷിയിലെ കുറവും വർധിച്ച വേഗതയും കായലിന്റെ ആഴത്തിലെ ചുരുക്കവും വിസ്തൃതിയിലെ ഇടിവും എറണാകുളം ജില്ലയെ സുരക്ഷിതമല്ലാതെ യാക്കിയിട്ടുണ്ട്.

തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment