രാജ്യത്ത് ആനകളുടെ എണ്ണം വൻതോതിൽ കുറയുന്നു !
First Published : 2025-10-25, 11:52:49am -
1 മിനിറ്റ് വായന

രാജ്യത്ത് ആനകളുടെ എണ്ണം വൻതോതിൽ കുറയുന്നു !
മനുഷ്യ-മൃഗ സംഘർഷങ്ങൾ രൂക്ഷമായി മാറിയ കാലത്ത്, ആനകൾ ഇന്ത്യയിൽ നിന്ന് അതിവേഗം അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുകയാണ് എന്ന് ആനകളുടെ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.Sincronous All India Elephant Estimation Programme(SAIEE)2021-25 കാലത്ത് നടത്തിയ പഠനത്തിൽ വളരെ അപകടകരമായ സൂചനകളാണ് നൽകുന്നത്.
ഹാരപ്പ നഗര ചരിത്രത്തിൽ ആനകൾക്ക് സാംസ്കാരികമായ സ്ഥാനം ഉണ്ടായിരുന്നു എന്ന് പുരാവസ്തു ഗവേഷകർ രേഖപ്പെടുത്തുന്നുണ്ട്.മൗര്യ ഭരണത്തിലും അശോകൻ്റെയും മുഗളരുടെയും കാലത്ത് നൂറുകണക്കിന് ആനകളെ വിവിധ രംഗങ്ങളിൽ ഉപയോഗിച്ചിരുന്നു.ബുദ്ധമത ചടങ്ങുകളിൽ ആനക്ക് പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു.പുരാണങ്ങളിൽ ആനക്കു ലഭിച്ചിട്ടുള്ള പ്രാധാന്യം പിൽക്കാലത്ത് അവരുടെ നിലനിൽപ്പിലുള്ള ഭീഷണിയിൽ ഒരു ഘടകമായിട്ടുണ്ട്. ബ്രിട്ടീഷുകാരും ആനകളെ വ്യാവസായിക ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചു.
പശ്ചിമ ഘട്ടം,മധ്യ ഇന്ത്യൻ മലനിര,ശിവാലിക്-ഗംഗ,വടക്ക്- കിഴക്കൻ-ബ്രഹ്മപുത്ര എന്നീ 4 പ്രദേശങ്ങളിലെ ആനകളുടെ സാന്നിധ്യം ആണ് DNA പരിശോധനയിലൂടെ ദേശീയമായി തിട്ടപ്പെടുത്തിയത്(രാജ്യത്ത് ആനകൾ ഉള്ള 4 ഇടങ്ങൾ).
ഇതിനു മുമ്പ് 2017 ൽ ആനകളുടെ കണക്കെടുക്കുമ്പോൾ ആന പിണ്ടത്തെ മുൻനിർത്തിയായിരുന്നു(Dung Block) പദ്ധതി.2012ൽ ആനകളുടെ കാൽപാടുകളും മറ്റും പരിഗണി ച്ചിരുന്നു.5 വർഷ ഇടവേളകളിൽ ആനകളുടെയും കടുവകളു ടെയും എണ്ണം ദേശീയമായി എടുക്കാറുണ്ട്.
കണക്കെടുപ്പുകൾ പരമാവധി കൃത്യമാകുവാൻ ദേശീയ തല ത്തിൽ ഒരെ സമയവും പ്രദേശങ്ങളെ ആദ്യം100 ച.km, അതിനെ 25 ച.km ആയും പിന്നീട് നാലായി ഭാഗിച്ച്,അവിടെ കാൽ നടയായി പിണ്ടം കണ്ടെത്തി,DNA പരിശോധന നടത്തിയാണ് സെൻസസ് പൂർത്തികരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആനകൾ 20% കുറഞ്ഞ തായി റിപ്പോർട്ട് പറയുന്നു.2021-25-ന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ആനകളുടെ എണ്ണം 22,446 ആണ് .2017ലെ അഖിലേന്ത്യ കണക്കിൽ 27,312 ആനകൾ ഉണ്ടായിരുന്നു. നിലവിൽ 4,065 ആനകൾ കുറഞ്ഞു.
പുതിയ കണക്കുകൾ പ്രകാരം,പശ്ചിമഘട്ടത്തിലാണ്(11,934) ആനകളുടെ എണ്ണം ഏറ്റവും കൂടുതൽ.വടക്കു കിഴക്കൻ കുന്നുകൾ-ബ്രഹ്മപുത്ര സമതലങ്ങളിൽ(6,559)ശിവാലിക് കുന്നുകൾ-ഗംഗാ സമതലങ്ങൾ(2,062),മധ്യ ഇന്ത്യ,കിഴക്കൻ ഘട്ടങ്ങൾ(1,891)എന്നിങ്ങനെയാണ് പുതിയ എണ്ണം.
ആനകൾ ഏറ്റവും കൂടുതലുള്ള പശ്ചിമഘട്ടം,ശിവാലിക് കുന്നുകൾ,ബ്രഹ്മപുത്ര സമതലങ്ങൾ എന്നിവയിലൂടെയുള്ള റെയിൽവേ ലൈനുകൾ,റോഡുകൾ,ഡാമുകൾ,കയ്യേറ്റങ്ങൾ മറ്റ് ഭൂവിനിയോഗ മാറ്റങ്ങൾ,വരൾച്ചയും കാട്ടു തീയും മഴയുടെ സ്വഭാവത്തിലെ മാറ്റം എന്നിവ ജീവിയുടെ പ്രതിസന്ധി വർധിപ്പിച്ചു.
പശ്ചിമഘട്ടത്തിലെ 3 സംസ്ഥാനങ്ങളിലായി 4 ഇടങ്ങളിലാണ് ആനകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.വടക്കൻ കർണ്ണാടക യിലെ കാളി കടുവ സങ്കേതം,ഷിമോഗ - ഭദ്ര പ്രദേശങ്ങൾ.
രണ്ടാമതായി ബ്രഹ്മഗിരി- നീലഗിരിയും പടിഞ്ഞാറുള്ള മലയും (Eastern Ghat).മൈസൂർ,വയനാട്, നിലമ്പൂർ ,കോയമ്പത്തൂർ .
മൂന്നാമത്തെ ഭാഗം ആനമല-ആനമുടി പ്രദേശം.
നാലാമത് പെരിയാർ - അഗസ്ത്യമല പ്രദേശം.
തെക്കെ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി 11934 ആനകൾ ഉണ്ട്(എണ്ണത്തിലെ തെറ്റുകൾ ഒഴിവാക്കാൻ +/- 1060 കൂടി പരിഗണിക്കും).2017 ലെ കണക്കെടുപ്പിൽ അവ 14587 , 2012 ൽ 16310 ആയിരുന്നു.
കർണ്ണാടകയിൽ 6013 ( +/- 623 ) , തമിഴ് നാട്ടിൽ 3136(+/- 229) കേരളം 2785 (+/-208) എന്നതാണ് സർവ്വെ കണക്കുകൾ. 63805 km നടന്നാണ് തെക്കെ ഇന്ത്യയിലെ പദ്ധതി പൂർത്തീ കരിച്ചത്.
2023 ൽ ആനകളുടെ എണ്ണം
കർണ്ണാടകയിൽ 6395 (നിലവിൽ 382 ൻ്റെ കുറവ്),
തമിഴ്നാട്ടിൽ 3136(175 കൂടുതൽ)
കേരളത്തിൽ 2785( 865 കൂടുതൽ)എന്ന് കാണാം.
2017ൽ മൂന്നു സംസ്ഥാനങ്ങളിലുമായി 14587 ആനകളും
2012 ൽ 16310 ആനകളും ഉണ്ടായിരുന്നു.
(അവലംബം : ദേശീയ ആന സർവ്വെ 2021-25)
ഭാഗം : 1
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
4.jpg)
3.jpg)