തണ്ണീർത്തടങ്ങളുടെ തകർച്ച തടരുകയാണ് !
First Published : 2026-02-04, 10:49:37am -
1 മിനിറ്റ് വായന

തണ്ണീർതടങ്ങൾ ചുരുങ്ങി വരുന്ന കാലത്താണ് മറ്റൊരു തണ്ണീർത്തട ദിനവും കടന്നുപോയത് (ഫെബ്രുവരി 2). സ്ഥിരമോ,താത്കാലികമോ,ഒഴുകുന്നതോ,കെട്ടിക്കിടക്കു ന്നതോ,പ്രകൃതിജന്യമോ,മനുഷ്യനിര്‍മ്മിതമോ ആയതും ശുദ്ധജലമോ,ഉപ്പുജലമോ ഉള്ളതും വേലിയിറക്കസമയത്ത് 6 മീറ്ററിലധികം ആഴമില്ലാത്തതുമായ”എല്ലാത്തരം ജലമേഖല കളും ‘തണ്ണീര്‍ത്തടങ്ങള്‍‘ എന്ന വിശാല പരിസ്ഥിതി വ്യൂഹത്തില്‍ ഉള്‍പ്പെടും.
ആകെയുള്ള കരയില്‍(മഞ്ഞു മൂടിയ പ്രദേശങ്ങളെ മാറ്റി നിര്‍ത്തിയാല്‍)6% തണ്ണീര്‍ത്തടങ്ങളാണ്.ലോകമെമ്പാടും വളരെയധികം തണ്ണീര്‍ത്തടങ്ങള്‍ നികന്നു പോയിട്ടുണ്ട്. അനിയന്ത്രിതമായി ഇവ നികത്തുന്നത് തണ്ണീര്‍ത്തടങ്ങളെ ആവാസ കേന്ദ്രമാക്കിയ പക്ഷികളെ(waterfowls)ബാധിക്കും.
ഭൂഗർഭജല വിതാനം കുറയും.അന്തരീക്ഷ ഊഷ്മാവ് വർധിക്കും.വെള്ളപ്പൊക്കം രൂക്ഷമാകും.
UNESCO യുടെ ആഭിമുഖ്യത്തില്‍ ഇറാനിലെ റാംസാര്‍ എന്ന സ്ഥലത്തു വെച്ച് അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തട ങ്ങളെക്കുറിച്ച്,പ്രത്യേകിച്ച്,ജലപക്ഷികളുടെ ആവാസ സ്ഥാന ങ്ങളായവയെക്കുറിച്ച് കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി. 1971 ഫെബ്രുവരി 2-നാണ് ഇത് നടന്നത്.കണ്‍വന്‍ഷനില്‍ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടിയുണ്ടാക്കാന്‍ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെ 171 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ലോകമൊട്ടാകെ 2600ല്‍പ്പരം തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ച് പ്രത്യേക സംരക്ഷണ നടപടികള്‍ എടുത്തു വരുന്നു.ഇന്ത്യയിലെ 47 തണ്ണീര്‍ത്തടങ്ങളെ അന്താരാഷ്ട്ര പ്രാധാന്യം കണക്കിലെടുത്ത് റാംസാര്‍ സൈറ്റു കളായി അംഗീകരിച്ചു.ഉത്തർപ്രദേശിലെ Haiderpur Wetland ആണ് അവസാനമായി പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ മൂന്ന് റംസാർ സൈറ്റുകളാണുള്ളത്. വേമ്പനാട്-കോള്‍,അഷ്ടമുടി,ശാസ്താംകോട്ട എന്നിവയാണ്. പുതിയ പട്ടികയിൽ കടലുണ്ടി,കോട്ടുളി എന്നിവയും വരും.
കേരളത്തിന്റെ ആകെ വിസ്തീര്‍ണമായ 38,864 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം അഞ്ചിലൊന്ന് തണ്ണീര്‍ത്തടങ്ങ ളാണ്.ചെറുതും വലുതുമായ 217 തണ്ണീര്‍ത്തടങ്ങള്‍ കേരള ത്തിലുണ്ടന്ന് കണക്കാക്കിയിരിക്കുന്നു.ഏലാകള്‍ എന്ന് വിളിക്കുന്ന പാടശേഖരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല,അവയെ പ്രത്യേകമായി പരിഗണിക്കുന്നു.
കേരളത്തിൽ ആകെ 34 കായലുകൾ ഉണ്ട്.27 എണ്ണം കടലു മായി ബന്ധപ്പെട്ട കിടക്കുന്നവയാണ്.ഏറ്റവും വലിയ കായൽ വേമ്പനാട്ടുകായലാണ്.(205 സ്ക്വയർ കിലോ മീറ്റർ) ഇന്ത്യയിലെ ഏറ്റവും വലുതും നീളമുള്ളതുമായ തണ്ണീർ ത്തടമാണ് വേമ്പനാട്ടു കായൽ.
കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്വയം ഭരണ സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി 2015 ല്‍ നിലവില്‍ വന്നു.2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം,സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്‍, ഗവേഷണം,അവബോധ പരിപാടികള്‍,വിഭവ സമാഹരണം എന്നിവയാണ് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ പ്രധാന കര്‍മ്മങ്ങള്‍.
കായലുകളുടെ വിസ്തൃതി 70% കുറഞ്ഞിട്ടും അതിനെ പുനസ്ഥാപിക്കുവാന്‍ കേരളം പരാജയപെടുന്നു.മരട് മാതൃക യില്‍ വിവിധ ജില്ലകളില്‍ പൊളിച്ചു നീക്കുവാനുള്ള 12000 കെട്ടിടങ്ങള്‍ ഇപ്പോഴും തകര്‍ക്കുവാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു.അവയിൽ മിക്കതും തണ്ണീർതടങ്ങളിലാണ് പണി തുയർത്തിയത്.കോട്ടുളി തണ്ണീർത്തടത്തിൽ 3 ഡസനിലധികം കെട്ടിടങ്ങൾ പണിതുയർത്തുവാൻ സർക്കാർ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു എന്ന് വ്യക്തമാണ്.
റംസാർ സംരക്ഷണ പട്ടികയിൽ പെട്ട കേരളത്തിലെ 3 തണ്ണീർതടങ്ങളും തകർച്ചയുടെ വക്കിലാണ് എന്നു കൂടി മറക്കരുത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)