ഫ്രഷ് കട്ട് സമരം ഉയർത്തുന്ന ചോദ്യങ്ങൾ !


First Published : 2025-11-01, 03:28:33pm - 1 മിനിറ്റ് വായന


അറവുശാലകളിലേയും കോഴിയിറച്ചി വില്പനശാലകളിലേയും മാലിന്യം ശേഖരിച്ച് പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ,ഇന്ത്യയിൽ ആദ്യത്തേത് എന്ന ആഖ്യാന ത്തോടെ , 2013 ലാണ് ഫ്രഷ്കട് ഓർഗാനിക് പ്രോഡക്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്നത്.കോഴി മാലിന്യത്തിൽ തുകലും ആന്തരികാവശിഷങ്ങളും ഉൾപ്പെടെ യുള്ളവ സംസ്കരിച്ച് മൃഗങ്ങൾക്കുള്ള ഭക്ഷണവും ബയോ ഗ്യാസും ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമാക്കിയിരുന്നത്. 

കോഴിക്കോട്  ജില്ലയിൽ പ്രവർത്തിക്കുന്ന ഏക ഏജൻസി യാണിത്.കോഴിക്കോട് ജില്ലയിൽ 70 പഞ്ചായത്തുകളും ഏഴ് മുൻസിപ്പാലിറ്റികളും ഒരു കോർപറേഷനുമുണ്ട്. ഇവിടങ്ങളിലെ മാലിന്യം മൊത്തമായി സംസ്കരിക്കേണ്ടു ന്നതിനായാണ് ഫ്രഷ്കട്ട് ആരംഭിച്ചത്.ജില്ലയിൽ രണ്ടായിര ത്തിലധികം ഇറച്ചിക്കടകൾ ഉണ്ട്.അമ്പതിലധികം മൊത്ത കച്ചവടക്കാരുമുണ്ട്.പ്രതിദിന കോഴിയിറച്ചിയുടെ ഉപഭോഗം 70 ലക്ഷം കിലോവിലധികം വരും.കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 15 മുതൽ 20 ടൺ വരെ മലിന്യം ഉല്പാദിപ്പിക്കപ്പെടുന്നു,പഞ്ചായത്തുകളിലും മുൻസിപ്പാ ലിറ്റികളിലും വേറേയും.

പ്രതിദിനം 30 ടൺ മാലിന്യം സംസ്കാരിക്കുവാനുള്ള സ്ഥാപിത ശേഷിയാണ് ഫ്രഷ് കട്ടിന് അംഗീകരിക്കപ്പെട്ടി ട്ടുള്ളത്.ജില്ലയിൽ പ്രവർത്തിദിനങ്ങളിൽ 100 ടൺ-ലധികം മാലിന്യം സൃഷ്ടിക്കപ്പെടുന്നു.അവധി ദിവസങ്ങളിലും ആഘോഷവേളകളിലും ഇരട്ടിയിലധികം മാലിന്യം ഉണ്ടാകു കയും സംഭരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 
30 ടൺ  മാലിന്യം സംസ്കരിക്കാൻ സ്ഥാപിതശേഷിയുള്ള സ്ഥാപനത്തിൽ 100 ടൺ വരെ സംസ്ക്കരിക്കുന്നു വെന്നാണ് തദ്ദേശവാസികളുടെ ആരോപണം.

ജില്ലയിൽ കേന്ദ്രീകൃതമായി ഒരിടത്ത് മാത്രം സംസ്കരണ ശാല പ്രവർത്തിക്കുന്നത് നാട്ടുകാർക്ക് ശല്യമായി അനുഭവ പ്പെടുന്നു.ഈ രംഗത്ത് പുതിയ സ്ഥാപനം തുടങ്ങുന്നതിന് അപേക്ഷ നൽകി,പൊല്യൂഷൻ കൺട്രോൾ ബോർഡ് -ൽ  നിശ്ചിത ഫീസായി 125000/- രൂപയും അടച്ച് ഫാക്ടറി തുടങ്ങു ന്നതിന് രണ്ട് വർഷക്കാലത്തിലധികമായി കാത്തിക്കുന്ന വരുണ്ട് .കോഴിക്കോട് ജില്ലയിൽ.ഡി.എൽ.എഫ്.എം.സി.( ജില്ലാലെവൽ ഫെസിലിറേറഷൻ & മോണിറ്ററിംങ്ങ് കമ്മറ്റി  ) മുമ്പാകെ അപേക്ഷ എത്തിയിട്ടും പരിഗണിക്കാതെ മാറ്റി വെച്ചതായി അപേക്ഷകൻ പറയുന്നു.ഈ രംഗത്തുള്ളവരു ടെയും രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അവി ശുദ്ധ കൂട്ടുകെട്ടാണ് ഇങ്ങിനെ മാറ്റിവെക്കുന്നതിന് പിന്നിലെന്നാണ് ആരോപണം.


ഇരുതുള്ളി പുഴയോട് ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തി ക്കുന്നത്.തെളിനീരായി ഒഴുകിയിരുന്ന ഈ പുഴ,കോഴി മാലിന്യ സംസ്കരണം മൂലം,ഒലിച്ചിറങ്ങുന്ന നെയ്യ് പോലെയുള്ള മാലിന്യം കലർന്ന് കുഴമ്പു രൂപത്തിലാണ് ഇപ്പോഴത്തെ ഒഴുക്ക്.അസഹ്യമായ ദുർഗന്ധം പ്രദേശത്ത് മാത്രമല്ല കാറ്റ് നീങ്ങുന്നതിനനുസരിച്ച് സമീപ പ്രദേശങ്ങളിലേക്കും വ്യാപി ക്കുന്നു.തുടർച്ചയായ ഛർദ്ദി,ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവക്ക് പ്രദേശവാസികൾ വിധേയരാവുക പതിവാണ്.

2020 മുതൽക്കാണ് ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്.വായുവിലൂടെ ശ്വാസ കോശങ്ങളിലെത്തിച്ചേരുന്ന അതീവ ചെറു കണികകളാണ് വില്ലനായത്.പാരിസ്ഥിതിക നീതി വേണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മകളും വനിതാ കൂട്ടായ്മകളും എന്തിന്, താമരശ്ശേരി കാത്തലിക് രൂപതയും, സമരത്തിനിറങ്ങി. ഇതിനിടെ സാധാരണ ജനങ്ങളും സമരമാരംഭിച്ചു.

2020 സെപ്തംബറിൽ അഞ്ഞൂറിലധികം പ്രദേശവാസികൾ പ്ലാന്റിന്റെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് തടഞ്ഞു.ഇതേ തുടർന്ന് താല്കാലികമായി പ്ലാന്റ് അടച്ചു,ആഴ്ചകൾക്ക് ശേഷം പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചു.


2024 ജൂലൈ  മാസത്തിൽ ബഹു കേരള ഹൈക്കോടതി സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോഡിനോട് പ്ലാന്റിലെ സൗകര്യങ്ങളെക്കുറിച്ച് പുന:പരിശോധന നടത്താൻ ഉത്തര വായി.പ്രദേശവാസികൾ നല്കിയ പരാതിയുടെ  അടിസ്ഥാന ത്തിലായിരുന്നു ഈ ഉത്തരവ്.2024 ആഗസ്ത് മാസം പൊല്യൂഷൻ കൺട്രോൾ ബോഡിന്റെ പഠനം പുറത്തു വന്നു. ഇതിൽ പ്ലാന്റിന്റെ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാണി ച്ചിരുന്നു.വായു മലിനീകരണവും മാലിന്യം തരം തിരിക്കലിലെ അപാകതയും മറ്റും പൊല്യൂഷൻ കൺട്രോൾ ബോർഡ് ചൂണ്ടിക്കാണിച്ചു.ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാക്കാൻ ഈ റിപ്പോർട്ട് ഇടയാക്കി.

ഭാഗം : 1 

Green Reporter

T V Rajan

Visit our Facebook page...

Responses

0 Comments

Leave your comment