വാസസ്ഥലം തേടി ആനകൾ പുതിയ സംസ്ഥാനങ്ങളിൽ !
First Published : 2025-10-27, 03:26:36pm -
1 മിനിറ്റ് വായന
3.jpg)
വാസസ്ഥലം തേടി ആനകൾ പുതിയ സംസ്ഥാനങ്ങളിൽ !
ലോകത്തുള്ള Elephas maximusൽ പകുതിയിൽ കൂടുതൽ ഇന്ത്യൻ ഭൂഖണ്ഡത്തിലും,രാജ്യത്തെ മൊത്തം ആനകളിൽ 60% വും പശ്ചിമഘട്ടത്തിലുമാണ് വളരുന്നത്.അവയുടെ എണ്ണത്തിലെ കുറവ് രാജ്യത്തെ മൊത്തം എണ്ണത്തിലും കുറവുണ്ടാക്കി.2012 ൽ 30051,2017 ൽ 29964 ആയി.പുതിയ റിപ്പോർട്ടിൽ 22446 ൽ എത്തി എണ്ണം.
വടക്കുകിഴക്കൻ - ബ്രഹ്മപുത്ര തടങ്ങളിൽ 6559 ആനകളുണ്ട്. പഴയ കണക്കിൽ അത് 10139 ആയിരുന്നു.
ശിവാലിക്-ഗംഗ മേഖലയിൽ 50 ലധികം ആനകൾ കൂടി . പുതിയ കണക്ക് പ്രകാരം 2062 ആനകൾ.
മധ്യ ഇന്ത്യയിലും പൂർവ്വഘട്ടത്തിലും ആനകൾ 1891.
ഉഷ്ണമേഖല കാടുകളുടെ(Tropical forest )നിലനിൽപ്പിന് ആനകൾ അത്യന്താപേക്ഷിതമാണ്.അവയെ"തോട്ടക്കാർ"
Gardeners as ecosystem engineers എന്ന് വിളിക്കുവാൻ കാരണം അടി കാടുകളിൽ വഴികൾ ഉണ്ടാക്കി , മറ്റ് ജീവിക ളുടെ യാത്ര സുഗമാക്കുന്നതുകൊണ്ടും സൂര്യപ്രകാശം മണ്ണിൽ എത്താൻ അവസരമുണ്ടാക്കുന്നതുകൊണ്ടുമൊ ക്കെയാണ്.ചെറിയ മരങ്ങൾക്കും മറ്റും ആരോഗ്യകരമായി വളരാൻ ഇത് വഴി ഒരുക്കും.വിസർജ്യത്തിലൂടെ വിത്തുകൾ 60 km ദൂരത്തിൽ വരെ ആന എത്തിക്കുന്നു.വേഗത്തിൽ വളരുന്ന മരങ്ങളെയും പതുക്കെ വളരുന്ന മരങ്ങളെയും ആനയുടെ ഇടവെട്ടുള്ള സഞ്ചാരം(Elephant boulevards) സഹായിക്കും.വരൾച്ച സമയത്ത് ആന കുഴികൾ കുത്തി കണ്ടെത്തുന്ന വെള്ളം മറ്റു ജീവികൾക്കും സഹായകരമാണ്.
ഹരിത വാതകങ്ങൾ പിടിച്ചു വെയ്ക്കാനുള്ള കാടിൻ്റെ കഴിവ് ആനകൾ ഏറെ വർധിപ്പിക്കുന്നു.ഇത്തരം വിവിധങ്ങളായ കാരണങ്ങളാൽ ആനയെ Keystone Species വിഭാഗത്തിൽ പെടുത്തിയാണ് പരിഗണിക്കുക. ആനകൾ ഇല്ലാതായ കാടുകളിൽ ആവാസ വ്യവസ്ഥ തകരും എന്നർത്ഥം.
രാജ്യത്താകെ ആനകൾ നേരിടുന്ന പ്രതിസന്ധികൾ ഏക ദേശം സമാനമാണ്.കാടുകൾ ക്ഷയിക്കുന്നതും കാലാവസ്ഥ വ്യതിയാനവും വന വിസ്തൃതിയിലെ കുറവ്,നദികൾ വറ്റി വരളുന്നതും നിർമാണങ്ങളും കാട്ടിലെ അധിനിവേശ സസ്യങ്ങൾ,കാട്ടിലെക്കുള്ള കടന്നുകയറ്റം,ഇവ എല്ലാം ചേർന്ന് വർധിക്കുന്ന മനുഷ്യ-മൃഗ സംഘർഷം ഒക്കെ ആനകളുടെ അവസ്ഥയെ മോശമാക്കി.
Lantana Camara,Senna Spectabilis, Chromolaena Odorata എന്നിവയാണ് പശ്ചിമഘട്ടത്തിലെ പ്രധാന വിദേശ സസ്യങ്ങൾ തേക്ക് ,യൂക്കാലി,മാഞ്ചിയം,അക്കേഷ്യ മരങ്ങൾ ആനയുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടിലാക്കി.
മധ്യ ഇന്ത്യയിലെ ആനകളും പൂർവ്വ ഘട്ടവും : ഈ മേഖലയിൽ പ്രധാനമായി ജാർഖണ്ഡ് , ഒഡിഷ,തെക്കൻ പശ്ചിമ ബംഗാൾ, അന്ധ്ര പ്രദേശം എന്നിവ ഉണ്ട്.ജാർഖണ്ഡിലെ ഖനനും മറ്റ് വനം കൈയ്യേറ്റവും ആനകൾ 1988 മുതൽ ചത്തീസ്ഗഡിലെ ക്കു നീങ്ങാൻ തുടങ്ങി.1993 ൽ 10 ആനകളെ സർക്കാർ പിടിച്ചെടുത്ത് ജാർഖണ്ഡിലെ വനത്തിൽ തിരികെ എത്തിച്ചു.
എന്നാൽ ആനകൾ മടങ്ങി ചത്തീസ്ഗഡിൽ എത്തി സ്ഥിര താവളമാക്കി.അവിടെ നിന്നും മധ്യപ്രദേശ്(കിഴക്ക്),വിദർഭ ( മഹാരാഷ്ട്ര) ,ആന്ധ്രയുടെ വടക്ക് വരെ അവർ താമസം ഉറപ്പിച്ചു.തെക്കൻ മഹാരാഷ്ട്രയിൽ ആനകൾ എത്തിയത് കർണ്ണാടകയിൽ നിന്നും.
ജാർഖണ്ഡിൽ സംസ്ഥാനത്തിൻ്റെ 31.5 % കാടുകളാണ്. കൂടുതൽ ആനകളും കാടിന് വെളിയിൽ കാണപ്പെടുന്നു.678 ആനകൾ ഉണ്ടായിരുന്നിടത്ത് എണ്ണം 217ആയി ചുരുങ്ങി. 2004-17 ൽ 30 ആനകൾ കൊല്ലപ്പെട്ടു.2005 മുതൽ 10 വർഷം കൊണ്ട് 574 മനുഷ്യർ ആനയുടെ ആക്രമണത്തിൽ മരണ പ്പെട്ടു.റാഞ്ചി ഡിവിഷനിൽ മാത്രം 89 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
പശ്ചിമ ബംഗാളിൽ(തെക്ക്)2010-18 ൽ 268 മനുഷ്യർ കൊല്ലപ്പെട്ടു.ആനകൾ 23.
ഒഡിഷയുടെ 39.31% വും കാടുകളാണ് (മധ്യ ഇന്ത്യയിൽ ഏറ്റവും കൂടുതൽ)സംസ്ഥാനത്തെ 50 ഡിവിഷനിൽ 44 ഇടത്തും ആനകൾ ഉണ്ട്.

3 വർഷത്തിനിടയിൽ അവിടെ 668 മരണങ്ങൾ,2022-23ൽ മാത്രം149 ജീവനുകൾ നഷ്ടപ്പെട്ടു.അതെ വർഷം, 5 മാസ ത്തിനിടയിൽ 45 ആനകൾ കൊല്ലപ്പെട്ടു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒഡിഷയിൽ നിന്നും.
നേരത്തെ സൂചിപ്പിച്ചിരുന്ന പോലെ 1995 മുതൽ മാത്രം ആന കളെ കണ്ടുവന്ന ചത്തീസ്ഗഡിലെ(598 16 ച.km,44%)കാടു കളിലെ 3 ഭാഗങ്ങളിലായി 451 ആനകൾ ഇന്നുണ്ട്. അവിടെയും മനുഷ്യ-ആന സംഘർഷത്തിന് കുറവില്ല. പ്രതിവർഷം 60 മനുഷ്യർ മരണപ്പെടുന്നു.
മധ്യപ്രദേശിൽ(30% കാടുകൾ)16-17 നൂറ്റാണ്ടുകളിൽ ഉണ്ടായി രുന്ന ആനകൾ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നഷ്ടപ്പെട്ടു.ചത്തീസ്ഗഡിൽ നിന്നും ചില മാസങ്ങളിൽ വന്ന് താമസിച്ച് മടങ്ങി ഇരുന്ന ആനകൾ,2017 മുതൽ സ്ഥിര താമസമാക്കി.2018ൽ അവയുടെ എണ്ണം 40 നു മുകളിലാണ് .
മധ്യപ്രദേശിലും സംഘർഷങ്ങൾ കുറവല്ല.10 ആനകൾ കഴിഞ്ഞ വർഷം മരണപ്പെട്ടു.
മഹാരാഷ്ട്രയിൽ 1950 മുതൽ ആനകൾ എത്തുന്നുണ്ട്, തെക്കു നിന്നും കിഴക്കു നിന്നും മറ്റും.നിലവിൽ പശ്ചിമ ഘട്ട ഭാഗത്ത് 26 ആനകളും ഗാഡ്ചിറോളി മേഖലയിൽ 37 എണ്ണമുണ്ട്.
അന്ധ്രപ്രദേശിൽ 200 വർഷമായി ആനകൾ ഉണ്ടെങ്കിലും എണ്ണം വർധിച്ചത് ഒഡിഷയിൽ നിന്നും ചത്തീസ്ഗഡിൽ നിന്നും എത്തിയവരിലൂടെയാണ് .
ഭാഗം 2 .
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

![]()

5.jpg)
4.jpg)
3.jpg)