ഒലിച്ച് തീരുന്ന മാജുലി ദ്വീപ് !
First Published : 2026-03-06, 04:24:58pm -
1 മിനിറ്റ് വായന
6.jpg)
ലോകത്തെ ഏറ്റവും വലിയ മനുഷ്യവാസ ദ്വീപായ മാജുലി തകർന്നു കൊണ്ടിരിക്കുന്നു.ബ്രഹ്മപുത്ര നദിയിലെ ഒന്നര ലക്ഷം ജനങ്ങൾ താമസിച്ചു വരുന്ന , കാർഷിക പ്രധാനമായ ദ്വീപ് കാലാവസ്ഥ വ്യതിയാനത്തിൻ്റെ പിടിയിലാണ്.
1966 മുതൽ തകർച്ച ആരംഭിച്ച ദ്വീപിൻ്റെ വിസ്തൃതി 1250 Sq.Km ആയിരുന്നത് ഇന്നിപ്പോൾ 352 Sq.Km ൽ എത്തി നിൽക്കുന്നു.പ്രതിവർഷം 8.76 Sq.Km കണ്ട് ബ്രഹ്മപുത്ര കാർന്നു തിന്നുന്ന ദ്വീപിലെ ഒന്നര ലക്ഷം ജനങ്ങളുടെ 67 റവന്യൂ വില്ലേജുകൾ വെള്ളത്തിനടിയിലായി.ദ്വീപിൻ്റെ സുരക്ഷയെ ശക്തിപ്പെടുത്തുവാൻ മടിച്ചു നിൽക്കുന്ന ആസാം-കേന്ദ്ര സർക്കാരുകൾ,ബ്രഹ്മപുത്രക്ക് കുറുകെ 10 Km നീളത്തിൽ പാലം പണിയുന്നു.പാലം പണി തീരുവാൻ 10 വർഷം എങ്കിലും എടുക്കും,അപ്പോഴെക്കും ദ്വീപിൻ്റെ വലിപ്പം150 Sq Km എങ്കിലുമായി കുറയും എന്നതാണ് അവസ്ഥ.ദ്വീപിൻ്റെ ശോഷണം തടയൽ,നാട്ടിലെ മണ്ടരി പ്രതിരോധം പോലെ,ചടങ്ങായി,ഒരു വശത്ത് പദ്ധതികൾ നടക്കുന്നുണ്ട്.
2016 ൽ സർക്കാർ ജില്ലാ പദവി നൽകി(35th),UNESCO ലോക പൈതൃക ഇടമായി അംഗീകരിച്ചു.ഭൂമി കുലുക്കങ്ങളുടെയും വെള്ളപ്പൊക്കത്തിൻ്റെയും ഭാഗമായാണ് 1200 കാലത്ത് ദ്വീപ് രൂപീകരിക്കപ്പെട്ടത്.എക്കൽ അടിഞ്ഞ പ്രദേശം നല്ല കൃഷി യിടമായി മാറിയിരുന്നു.260 തരം പക്ഷികൾ ദ്വീപിലുണ്ട്.
100 തരം നെല്ലിനങ്ങൾ,വാഴയും കരിമ്പും ഒക്കെ സജീവ മായിരുന്നു.മഴക്കാലത്ത് എക്കലിന് പകരം മണ്ണ് വന്നടിയുന്ന തിനാൽ മണ്ണിൻ്റെ ഉർവരത നഷ്ടപ്പെടുന്നു.
ബ്രഹ്മപുത്രയുടെ കൈവഴിയായ സുബാൻസിരിയും ബ്രഹ്മ പുത്രയും മാജുലിക്കടുത്തുവെച്ച് ഒന്നിക്കുന്നു.ഇവരുടെ സ്വഭാവത്തിലെ മാറ്റം ദ്വീപിന് വലിയ ഭീഷണിയാണ്.1.5 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഏറ്റവും വലിയ ജനവാസ ദ്വീപിലെ 82% ജനങ്ങളും കൃഷി,നെയ്ത്ത്, മൺപാത്ര നിർമാണം,വള്ളം ഉണ്ടാക്കൽ എന്നിവയിൽ നിന്നായിരുന്നു വരുമാനം കണ്ടെത്തി വന്നത്.അവരാക്കെ ഇന്നത്തെ സാഹചര്യത്താൽ ദിവസക്കൂലിപ്പണിക്കാരായി മാറിയിട്ടുണ്ട്.
വ്യത്യസ്തമായ സാംസ്കാരിക സ്വത്വങ്ങൾക്കും കാർഷിക ജീവിതശൈലിക്കും പേരുകേട്ട,ടിബറ്റോ-ബർമൻ,മംഗോളോ യിഡ് സമൂഹങ്ങളാണ് Mishing,Deori സോനോവാൾ കച്ചാരി എന്നിവർ Mishing(മുമ്പ് Miris)വലിയ സമതല ഗോത്രമാണ്. Deoriകൾ പരമ്പരാഗത മത,പുരോഹിത പശ്ചാത്തലത്തിന് പേരുകേട്ടവരാണ്.സോനോവാൾ കച്ചരികൾ പുരാതന കച്ചാരി രാജ്യവുമായി ബന്ധപ്പെട്ട ഒരു പട്ടികവർഗ്ഗ (സമതല) ഉപഗ്രൂപ്പാണ്.
ഇന്നത്തെ ദ്വീപ് രൂപീകരിക്കപ്പെട്ടത് 1200-1300 കാലത്ത് . Neolithical രീതിയിലുള്ള മൺപാത്ര നിർമാണം(വീലുകൾ ഉപയോഗിക്കാതെ)നടത്തുന്ന Kumars ,Mishing ,Deori എന്നിവർക്ക് 1000 വർഷത്തെ ചരിത്രമുണ്ട്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യവാസ ദ്വീപായ മാജുലി ഒലിച്ചാെലിച്ച് ഇല്ലാതാകുന്നു.നാട്ടുകാരായ 44% വരുന്ന ആദിമവാസികൾ 14% ഉള്ള പട്ടിക ജാതിക്കാർ ഇവരുടെ സാംസ്ക്കാരിക പാരമ്പര്യത്തെ വൈഷ്ണവ(ഹിന്ദു)മത ത്തിൻ്റെ കടന്നു കയറ്റത്താൽ മാറ്റി എടുത്തു എന്ന് വ്യക്ത മാണ് ,അവരുടെ കൃഷിയും മറ്റ് ഉപജീവന മാർഗ്ഗവും പാരിസ്ഥിതിക തകർച്ചയാൽ പ്രതിസന്ധിയിലാണ്.അവരെ ആധുനീകരീക്കാൻ എന്ന പേരിൽ പണി കഴിപ്പിക്കുന്ന പാലം ദ്വീപിലെക്കുള്ള കച്ചവടക്കാരുടെ കടന്നുകയറ്റമാകും എളുപ്പമാക്കുക.
ലോകത്തെ അത്ഭുതകരമായ ജനവാസ ദ്വീപ് തകർന്നു വീഴുമ്പോൾ കാര്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ഇല്ലാതെ,വിനോദ സഞ്ചാരത്തിന് ഊന്നൽ കൊടുക്കുക യാണ് സർക്കാർ വകുപ്പുകൾ
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
2.jpg)