അറബിക്കടലും കേരള വികസനവും
First Published : 2026-06-10, 11:31:31am -
1 മിനിറ്റ് വായന

‘നിഷ്ക്രിയ ഗുണഭോക്താക്കളിൽ നിന്ന് സമുദ്രത്തിന്റെ സജീവ സംരക്ഷകരായി മാറൂ’എന്നതാണ് (transition from passive beneficiaries to active guardians of the ocean) എന്ന ഐക്യരാഷ്ട്ര സഭയുടെ സമുദ്ര ദിന സന്ദേശം.വാണിജ്യ ലക്ഷ്യത്തോടെ മാത്രം പരിഗണിക്കാതെ സമുദ്രത്തിൻ്റെ സംരക്ഷണത്തിനായുള്ള നടപടികളെ കുറിച്ച് ഗൗരവ ത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലനിൽപ്പിനും ഭാവിക്കും വേണ്ടി ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരളത്തെ വലിയ തുറമുഖ കേന്ദ്രമാക്കി മാറ്റും എന്ന മുഖ്യമന്ത്രി V D സതീശൻ്റെ അഭിപ്രായം നിലവിലെ തീരദേശങ്ങളുടെയും കടലിൻ്റെയും അവസ്ഥയെ പരിഗണിക്കാതെയുള്ളതാണ്.സിംഗപ്പൂർ മാതൃക വികസനം ഗുണത്തേക്കാൾ ദോഷം ഉണ്ടാക്കും എന്ന് ആൻഡമാൻ നിക്കോബാർ വിഷയത്തിൽ രാഹുൽ ഗാന്ധി എടുത്ത നിലപാടുകൾ ശരിവെക്കുന്നു.
സിംഗപ്പൂരും കേരളവും
സിങ്കപ്പൂരിന്റെയും കേരളത്തിന്റെയും സമുദ്ര-ഭൂമിശാസ്ത്രപരമായ ഭൗതിക യാഥാർത്ഥ്യങ്ങൾ വളരെ വ്യത്യസ്തമാണ്.ഒരു വലിയ ദ്വീപും ചുറ്റിലുമായി 63 ഉപദ്വീപുകളും അടങ്ങുന്നതാണ് സിംഗപ്പൂർ , അതിൻ്റെ ഘടനയിലല്ല കേരളത്തിൻ്റെ കിടപ്പ് എന്നിരിക്കെ ഇത്തരം താരതമ്യം തന്നെ ആരോഗ്യകരമല്ല.
കേരളത്തിന്റെ സമുദ്ര-ഭൗതിക അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അറേബ്യൻ സമുദ്ര തീരത്തായി 560 കി.മീ നീളത്തിൽ നീണ്ടുകിടക്കുന്ന കേരളതിരത്തെ വിശാല ദ്വീപ് സമൂഹത്തോട് താരതമ്യം ചെയ്യുന്നത് അശാസ്ത്രീയമാണ്.
സിങ്കപ്പൂരുമായി താരതമ്യം ചെയ്യാവുന്ന കൊച്ചിയിലെ നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന തുറമുഖത്തെ പറ്റിയുള്ള പ്രതീക്ഷയും അനുഭവിക്കുന്ന പ്രതിസന്ധികളും ഇന്ന് വ്യക്തമാണ്.
വിഴിഞ്ഞത്തെ അദാനിയുടെ കൃത്രിമ തുറമുഖ നിർമ്മാണം സമുദ്ര ആവാസ വ്യവസ്ഥകൾക്കും സമീപ തീരങ്ങൾക്കും സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങൾ രക്ഷമായി തുടരുന്നു.ശംഖുമുഖം, വലിയതുറ,വെട്ടുകാട് തീരങ്ങൾ ഇല്ലാതായതിന് ഒരു പ്രധാന കാരണം തീരത്തെയും കടലിലെയും പോർട്ടുകളും ഹാർബറുകളും പോലുള്ള നിർമ്മിതികളും അതിനെ തുടർന്ന് തീരശോഷണം തടയാനെന്ന പേരിൽ നിർമ്മിച്ച കടൽ ഭിത്തികളുമാണ്.
കേരളതീരം മുഴുവൻ ഒരു വലിയ തുറമുഖ നഗരമായി വികസിപ്പി ക്കുക എന്നതിന്റെ അന്തിമ ഫലം തീരക്കടലിലെ ആവാസ വ്യവസ്ഥ കളുടെയും തീരപ്രദേശങ്ങളുടെയും നാശമായിരിക്കും.അതേസമയം സർക്കാരുകളുടെ ചെലവിൽ തുറമുഖങ്ങൾ നിർമ്മിച്ച് സമുദ്ര പരിസ്ഥിതി നശിപ്പിച്ചായാലും അദാനി പോലെയുള്ള കോർപ്പറേറ്റുകൾ സാമ്പത്തിക ലാഭം നേടിയേക്കാം.അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ വാസികൾ 2022-ൽ നടത്തിയ വലിയ സമരം മുഖ്യമന്ത്രിക്ക് അറിവുള്ള താണ്.തൊഴിലിടങ്ങളും ആവാസ ഇടങ്ങളും നശിക്കുന്നതായ അനുഭവമാണ് തീരദേശ വാസികളെ സമരത്തിലേക്ക് തള്ളിവിട്ടത്.
എന്തുകൊണ്ട് കേരളം സിങ്കപ്പൂരല്ല ?
സിങ്കപ്പൂരിലെ ആകെ പ്രതിവർഷ മത്സ്യ ഉൽപ്പാദനം 6200 ടൺ. ഇതിൽ വെറും 600 ടൺ കടലിൽ നിന്നും പിടിച്ചെടുക്കുന്നു.ബാക്കി മത്സ്യകൃഷി(aquaculture and mariculture)വഴിയാണ് ഉൽപ്പാദിപ്പിക്കു ന്നത്.അവിടെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യത്തിനുള്ള മത്സ്യത്തിന്റെ 90% ഇറക്കുമതി ചെയ്യുന്നു.കടലിൽ പോയി മീൻ പിടിക്കുന്നവരുടെ എണ്ണവും ഏകദേശം നൂറ് മാത്രം.കേരളത്തിൽ കടൽ മേഖലയിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രതിവർഷം പിടിക്കുന്ന മത്സ്യം ശരാശരി ആറ് ലക്ഷം ടൺ ആണ്,സിംഗപ്പൂരിന്റെ നൂറ് ഇരട്ടി !
കേരളത്തിലെ ഔദ്യോഗിക കണക്കുകളനുസരിച്ച് മത്സ്യ തൊഴിലാളി കൾ ലക്ഷങ്ങൾ വരും.മത്സ്യം എന്ന പ്രോട്ടീൻ നിറഞ്ഞ ആഹാരം എത്തിച്ചുകൊടുക്കുന്നത് ഇവരാണ്.അതു കൊണ്ടു തന്നെ സിംഗപ്പൂരി നെ പോലെ കേരളത്തിൽ ഭക്ഷ്യ ആവശ്യത്തിനായി മത്സ്യം ഇറക്കുമതി ചെയ്യുന്നില്ല.
പ്രളയം വന്നപ്പോൾ ഉൾനാട്ടിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് രക്ഷകരായത് ഇവരും ഇവരുടെ മീൻപിടുത്ത ഉരുക്കളുമായിരുന്നു. ഇങ്ങനെയുള്ള കേരളത്തിന്റെ കടൽ മേഖലയെ ഇതുവരെയും വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒന്നായി(untapped resource)കണ്ടു കൊണ്ട്,സിംഗപ്പൂർ പോലെ വലിയ തുറമുഖ നഗരമായി വികസിപ്പിക്ക ലാണ് മുഖ്യമന്ത്രി സ്വപ്നം കാണുന്നത്.വിശാലമായ കടൽ മേഖല ചുറ്റിലും ഉണ്ടായിട്ടും സിംഗപ്പൂരിലെ കടൽ മത്സ്യ ഉൽപ്പാദന മേഖല തളർന്നതിന്റെ മുഖ്യ കാരണം പോർട്ടുകളുടെയും കപ്പലുകളുടെയും ആധിക്യവും തന്മൂലമുള്ള മത്സ്യ ആവാസവ്യവസ്ഥകളുടെ നാശവു മാണ്.ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് സിംഗപ്പൂരിൽ പോർട്ടുകളുടെ വികസനത്തിന്റെ ഫലമായി 60% കോറൽ റീഫുകളും(പവിഴപ്പുറ്റുകൾ), വൻതോതിൽ കണ്ടൽക്കാടുകളും നശിച്ചു പോയെന്നാണ്.
കടലോര മീൻപിടുത്ത സമൂഹം മാത്രമല്ല പോർട്ട് നിർമ്മാണങ്ങളുടെ ദുരിതം പേറുന്നത്.നമ്മുടെ മനോഹരങ്ങളായ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് ബീച്ച് ടൂറിസവും കേരളത്തിലൊട്ടാകെ വികസിച്ചിട്ടുണ്ട്. പോർട്ട് നിർമ്മാണം ബീച്ച് ടൂറിസത്തിന് എത്രമാത്രം നാശം വരുത്തി യെന്നും ഇനിയും വരുത്താൻ പോകുന്നതെന്നും അറിയാൻ വിഴിഞ്ഞം പോർട്ടിന് തെക്കും വടക്കുമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് പോയാൽ മതിയാകും.ഇവിടങ്ങളിലെ റിസോർട്ടുകളിലും,അനുബന്ധ ടാക്സി, വ്യാപാര, ഹോട്ടൽ വ്യവസായങ്ങളിലും ഇതിനകം തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്.
വിഴിഞ്ഞത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം തുടങ്ങിയ തോടെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സംരംഭകർ നിരവധിയാണ്, നൂറുകണത്തിന് ആളുകൾ ഉപജീവനവും ഇല്ലാതാകുന്ന ഭീഷണി നേരിടുകയാണ്.കേരള തീരമാകെ തുറമുഖ കേന്ദ്രമാക്കിയാൽ ഇല്ലാതാകാൻ പോകുന്നത് കേരളത്തിലെ ബീച്ച് ടൂറിസ വ്യവസായം കൂടി ആയിരിക്കും എന്നറിയുക.വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ തൊഴിലില്ലായ്മ എന്ന പ്രശ്നം പൂർണ്ണമായി പരിഹരിക്കും എന്നായിരുന്നു വാദം.എന്നാൽ ആ പദ്ധതി വന്ന ശേഷം അവിടെ ടൂറിസം മേഖലയിൽ മാത്രം നഷ്ടമായ തൊഴില വസരങ്ങളേക്കാൾ എത്രയോ കുറവാണ് പുതുതായി ഉണ്ടായ തൊഴിലുകളുടെ എണ്ണം എന്ന് മുഖ്യമന്ത്രിക്ക് അറിയാമോ?വസ്തു നിഷ്ടമായ കണക്കെടുപ്പ് നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
ആലപ്പാട്,തോട്ടപ്പള്ളി കടൽത്തീര മേഖലയിൽ വർഷങ്ങളായി നടത്തി വന്ന മണൽ ഖനനം എത്രമാത്രം നാശമാണ് ഉണ്ടാക്കി വരുന്നത്. അപൂർവ ധാതുക്കളുടെ പേരിൽ നടത്തിയ മണൽക്കൊള്ള മൂലം ആലപ്പാട് പഞ്ചായത്തിൽ മാത്രം ഇല്ലാതായ ഭൂമി എത്രമാത്രമാണെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നത് നന്നായിരിക്കും.ശശിധരൻ കർത്തായെ പോലെയുള്ളവർ ഈ പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് അമിത ലാഭം നേടിയതും,അതിന്റെ പങ്ക് നേടി ഇതിനെല്ലാം കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളും ബന്ധുക്കളുമൊക്കെ ഇന്ന് ഈ സമൂഹത്തിന്റെ മുന്നിൽ കുറ്റവാളികളായി നിലകൊള്ളുമ്പോഴാണ് അവശേഷിക്കുന്ന കടൽ ധാതുക്കളാണ് കേരളത്തിന്റെ ഭാവി വികസന സാധ്യതകളിൽ ഒന്നായി ധവളപത്രം എടുത്തുപറയുന്നത്.
കേന്ദ്ര സർക്കാർ നിക്കോബാർ ദ്വീപിൽ തുടങ്ങാൻ പോകുന്ന വലിയ തുറമുഖ വികസന പദ്ധതിയെ എതിർത്തുകൊണ്ട് രാഹുൽ ഗാന്ധി പ്രതികരിച്ചു.അദാനിക്ക് ഒരു വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം നിർമ്മിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കേരളത്തെ വലിയ തുറമുഖ നഗരമാക്കണമെന്ന് ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഹുൽ ഗാന്ധിയുടെ സമീപനത്തിനെ തന്നെ തള്ളിപ്പറയുന്നു.അറബിക്കടലിൻ്റെയും തീരത്തിൻ്റെയും തകർച്ചയുടെ ആക്കം കൂട്ടുന്ന ഇത്തരം വികസന സ്വപ്നങ്ങൾ കേരളത്തിന് ആശാവഹമല്ല.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
6.jpg)
8.jpg)
6.jpg)