തെറ്റായ വികസന പാതയാണ് ആഘാതങ്ങളുടെ ആഴം കൂട്ടുന്നത് !


First Published : 2026-08-05, 04:30:20pm - 1 മിനിറ്റ് വായന


കാലാവസ്ഥയിൽ സംഭവിച്ച വലിയ തിരിച്ചടികൾ കേരളത്തെ കൂടുതലായി ബാധിക്കു വാൻ അതിൻ്റെ സവിശേഷമായ ഭൗമ പ്രത്യേകതകൾ കാരണമാണ്.പടിഞ്ഞാറ് നിന്നും കിഴക്കോട്ടുളള ചരിവും നീണ്ട തീരവും 30-60 km വീതിയുള്ള പശ്ചിമ ഘട്ടവും അനുഗ്രഹമാണ് എന്ന് പറയുന്നതിനൊപ്പമാണ് അതിന് ഉണ്ടാക്കാൻ കഴിയുന്ന തിരിച്ചടികളും . 

കേരളം അനുഭവിക്കുന്ന വർധിച്ച ചൂടും തീവ്രമഴയുടെ വർധനയും കൂടുതൽ പ്രകടമാകു വാൻ തുടങ്ങിയത് ഓക്കി ദുരന്തത്തിന് ശേഷമാണ്.2018ലെ വലിയ തിരിച്ചടിക്കു ശേഷം സർക്കാർ നിയോഗിച്ച Rebuild Kerala Initiative ൻ്റെ പഠനങ്ങളിൽ കേരളം എത്തിച്ചേർന്ന അവസ്ഥകളുടെ ആഴം വ്യക്തമാക്കിയിരുന്നു. അവരുടെ അന്യേഷണ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും നടപ്പിലാക്കുവാൻ സർക്കാരും ജനങ്ങളും തയ്യാറായിട്ടില്ല.പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാം എങ്കിലും അവരുടെ  സമീപനങ്ങളും സദുദ്ദേശ്യപരമായിരുന്നില്ല.

വരൾച്ചക്ക് പുറമെ നമ്മൾ നേരിടുന്ന ദുരന്തങ്ങൾ ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, കടലാക്രമണം എന്നിവയാണ്.50 താലൂക്കുകളിൽ (5620 ച. km പ്രദേശങ്ങളിൽ)ഉരുൾ പൊട്ടൽ സാധ്യതയുണ്ട്.28 ലക്ഷത്തോളം ആളുകളെ ഉരുൾപൊട്ടൽ ബാധിക്കാം (2799500).

വെളളപ്പൊക്കം 75 താലൂക്കുകളിൽ 6790 ച.km വരെ ആകാം.77.96 ലക്ഷം ആളുകളെ അത് ബുദ്ധിമുട്ടിക്കും.കടലാക്രമണം 3.13 ലക്ഷം ആളുകൾക്ക്(290 ച. km)24 താലൂക്കു കളിൽ പ്രശ്‌നങ്ങൾ വരുത്തും.

ചുരുക്കത്തിൽ 12 മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരു കോടി 9 ലക്ഷം മലയാളികളെ,മഴക്കാലം അപകടത്തിൽ എത്തിക്കുന്നു. ഏതാണ്ട് 25 ലക്ഷം കുടുംബങ്ങൾ,വർഷ കാലങ്ങളിൽ,ഭീതിയിൽ എത്തിച്ചേരേണ്ട നാടായി കേരളം മാറി.വയനാട്ടിൽ 100 ച. km(10000 ഹെക്ടർ)വിസ്തൃതിയിലാണ് ഉരുൾ പൊട്ടൽ സാധ്യത . ചൂരൽമലയിൽ 5 ഹെക്ടർ പൊട്ടി ഒഴുകിയപ്പോൾ ഉണ്ടായ ദുരന്തം എത്ര വലിയ തകർച്ചയാണ് വരുത്തിയത് എന്ന് നമുക്കറിയാം. അങ്ങനെ എങ്കിൽ 100 ഹെക്ടർ പ്രദേശം ഉരുൾപൊട്ടി ഒലിച്ചാൽ അത് എത്ര വലിയ ഭീകര അവസ്ഥയാകും ഉണ്ടാക്കുക എന്ന് ഊഹിക്കാം. 

കേരളത്തെ 2018 ലും പിന്നീടുള്ള വർഷങ്ങളിലും ബാധിച്ച തീവ്രമായ ദുരിതകങ്ങളുടെ കാരണങ്ങളെ പറ്റി 2019 ലെ നവകേരള നിർമിതിയു മായി ബന്ധപ്പെട്ട സമിതി വ്യക്തമാക്കിയിരുന്നു.
അവർ വിവരിച്ച കാരണങ്ങൾ

1. ഭൂമി,ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ സുരക്ഷയും വിലയിരുത്തലും നടത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത. 

2. സംസ്ഥാന തലത്തിലും പ്രാദേശികമായും നടപ്പിലാക്കേണ്ട പദ്ധതികളുടെ ആസൂത്രണ കാര്യത്തിൽ സംഭവിക്കുന്ന വീഴ്ച.

3.  നഗര-ഗ്രാമ വ്യത്യാസം ഇല്ലാത്ത അവസ്ഥയിൽ ചുറ്റുപാടുകളെ പരിഗണിക്കാത്ത നിർമാണങ്ങൾ.

 4. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ സർക്കാരിൻ്റെ അറിവോടെയും അല്ലാതെയും ഉള്ള അനധികൃതമായ വിവിധ ഇടപെടലുകൾ. 

  5. ദുരന്ത നിവാരണ നടപടികളിലെ അപര്യാപ്തത. 

  6. പശ്ചാത്തല വികസനത്തിലെ പരാധീനതയും ഉളളതിൻ്റെ മോശം സംരക്ഷണവും

   7.  മുൻകൂട്ടി വിവരങ്ങൾ കൈമാറുന്നതിലെ പോരായ്മകൾ, 
സാങ്കേതിക വിദ്യയുടെ അപര്യാപ്തക്ക് ഒപ്പം ഉപകരണങ്ങളുടെ അപര്യാപ്‌തത .

   8. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തയ്യാറെടുപ്പിനും വേണ്ട ഫണ്ടുകൾ ദേശീയമായും സംസ്ഥാന തലത്തിലും ലഭ്യമാകാതെ പോകുന്ന അവസ്ഥ.

സർക്കാർ തന്നെ നിയമിച്ച വിദഗ്ദ്ധ സംഘത്തിൻ്റെ കണ്ടെത്തലുകളെ അംഗീകരിച്ചു കൊണ്ട് , പരിസ്ഥിതി രംഗത്തെ പഴയ കാല സമീപനങ്ങളെ തിരുത്തുവാനും 2019 മുതലുളള സർക്കാരുകളും മുൻകാലത്തെ എന്ന പോലെ  തയ്യാറായിട്ടില്ല. 

ഭൂമിയുടെയും ജലത്തിൻ്റെയും സുരക്ഷയിൽ സംഭവിക്കുന്ന ഇടർച്ചകൾ ഉണ്ടാക്കുന്ന രൂക്ഷതയെ സൗജന്യ റേഷനും ക്യാമ്പുകളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തി പരിഹരിക്കാൻ കഴിയില്ല !

* കണക്കുകൾ REBUILD KERALA DEVELOPMENT PROGRAMME Action plan ൽ നിന്ന്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment