മാലിന്യ പ്ലാൻ്റ് അടച്ചു പൂട്ടും വരെ സമരവുമായി നാട്ടുകാർ !


First Published : 2025-11-04, 12:42:20pm - 1 മിനിറ്റ് വായന


അറവുമാലിന്യ പ്ലാൻ്റിനെതിരായ സമരം 2020 മുതൽ നടക്കുന്നു.2025 മാർച്ച് മാസത്തിൽ 2000ലധികം ജനങ്ങൾ താമരശ്ശേരി ചുരം റോഡ് ഉപരോധിക്കുകയുണ്ടായി.സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന്റെ ഫലമായി ഒരു മാസക്കാലത്തോളം ഫാക്ടറി അടച്ചിടേണ്ടി വന്നു.പക്ഷേ,അതിന് ശേഷം പൂർവ്വാധികം ശക്തിയോടെ പ്രവർത്തനം പുനരാരംഭിക്കുകയുണ്ടായി, വാഗ്ദാനം ചെയ്യപ്പെട്ട പുനസംഘടന ഏതുമില്ലാതെ.

22025 ജൂലൈ മാസത്തിൽ ഫാക്ടറിക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയില്ല.എന്നാൽ ഡിസ്ട്രിക്റ്റ് ലെവൽ ഫെസിലിറ്റേഷൻ & മോണിറ്ററിംഗ് കമ്മിറ്റി,കമ്പനി പ്രവർത്തിപ്പിക്കുന്നതിന് അനുവാദം നൽകി.പ്രാദേശീയമായി ജനങ്ങളുടെ എതിർപ്പ് ഇതോടെ രൂക്ഷമായി ഉയർന്നു.ജില്ലാ ഭരണകൂടം ചർച്ചക്ക് സന്നദ്ധമായെങ്കിലും,കമ്പനിയുടെ അടച്ചുപൂട്ടലിൽ കുറഞ്ഞ ഒരു തീരുമാനവും അംഗീകരിക്കി ല്ലെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്ന്,വിളിച്ചു ചേർത്ത ചർച്ച അലസിപ്പിരിയുകയാണ് ഉണ്ടായത്.


ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയും കരിമ്പാലക്കുന്ന് സംരക്ഷണ സമിതിയും തങ്ങളുടെ സമരം തീക്ഷണമാക്കി. കമ്പനിയുടെ മാലിന്യ സംസ്കരണ പരിധി 25 ടൺ ആയി നിജപ്പെടുത്തണമെന്നും രാത്രി കാലങ്ങളിൽ പ്ലാന്റിലേക്ക് കോഴി മാലിന്യം കൊണ്ടുവരരുതെന്നും,പ്രാദേശീയ ജനങ്ങ ളുടെ ഒരു സമിതിക്ക് ഈ കാര്യങ്ങൾ വിലയിരുത്താൻ അവസര നൽകണമെന്നും അവർ ആവശ്യപെട്ടു.

2025 ഒക്ടോബർ 22ന് നൂറുകണക്കിന് ജനങ്ങൾ കമ്പനി കവാടം ഉപരോധിച്ചു.സമരത്തിൽ പതിവുപോലെ വിദ്യാർത്ഥി കളും വനിതകളും വയോവൃദ്ധരും അണിചേർന്നു.വൈകീട്ട് 4 മണിയോടെ കോഴി മാലിന്യവുമായെത്തിയ വാഹനം സമര ക്കാരെ മറികടന്ന് ഫാക്ടറിക്കത്തേക്ക് പ്രവേശിക്കുവാൻ ശ്രമിച്ചത് അന്തരീക്ഷം വഷളാക്കി.അതുവരെയും തികച്ചും സമാധനപരമായായാണ്  സമരം നടന്നുന്നത്.ഇതിനിടെ തുടർന്ന് കൂടുതൽ പോലീസ് സംഘവും ഉന്നത ഉദ്യോഗസ്ഥരും  സ്ഥലത്തെത്തിച്ചേർന്നു.


കോപാകുലരായ ജനങ്ങളും പോലീസുമായി ഉന്തും തള്ളുമു ണ്ടായി.തുടർന്ന് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർ ജ്ജും മറ്റും നടന്നു.ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിനാറ് പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്ക് പറ്റി. നിരവധി സമരക്കാർക്കും പരിക്കേൽക്കുകയുണ്ടായി.
ഇതിനിടെ മറ്റൊരു ഗേറ്റ് വഴി ചിലർ ഫാക്ടറിക്കുള്ളിൽ കടന്നു.തീ വെപ്പും മറ്റ് അക്രമ സംഭവങ്ങളും അരങ്ങേറി.. സമരക്കാരിൽ ഒരു വിഭാഗമാണ് ഈ കൃത്യം ചെയ്തതെന്ന് ഫാക്ടറിയുടമയും പോലീസും പറയുന്നു.എന്നാൽ ഫാക്ടറി  ഉടമയുടെതന്നെ ആൾക്കാരാന് ഇത് ചെയ്തതെന്ന് സമര ക്കാരും ആരോപിക്കുന്നു.കെട്ടിടത്തിൽ ഉണ്ടായിരുന്ന 13 വാഹനങ്ങളും ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചതായാണ് ആരോപണം.കോഴിയിറച്ച മാലിന്യം കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന 9 വണ്ടികളും ഒരു ഓട്ടോറിക്ഷയും മൂന്ന് മോട്ടോർ സൈക്കിളുകളും നശിപ്പിക്കാതായി കമ്പനി അധികൃതർ പറഞ്ഞു.ഏതാനും ഇതര വാഹനങ്ങളും അടിച്ചു തകർത്തതായും പറയുന്നുണ്ട്.കമ്പനി ഉടമയുടെ തന്നെ ആൾക്കാരാണ് അക്രമം നടത്തിയതെന്നും കമ്പനിക്കകത്ത് ഉണ്ടായിരുന്ന കേടുപാടുകൾ സംഭവിച്ച വാഹനങ്ങളാണ് ഇവിടെ നശിപ്പിക്കപ്പെട്ടതെന്നവാദവും ഉണ്ട്.മുഖം മൂടി ധരിച്ചാണ് അക്രമികൾ അഴിഞ്ഞാടിയത്.എന്തായാലും അഗ്നിബാധ ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്നു. 

ഫയർ & റെസ്ക്യു വാഹനങ്ങൾ രോഷാകുലരായ ജനങ്ങൾ വഴിയിൽ തടഞ്ഞുവെച്ചതാണ് അഗ്നിബാധ നീണ്ടുനിൽക്കാൻ കാരണം.മുക്കത്ത് നിന്നും നരിപ്പറ്റയിൽ നിന്നും ഫയർ & റെസ്ക്യു വാഹനങ്ങൾ എത്തിയതിന് ശേഷമാണ് തീ അണച്ചത്.ഒക്ടോ 23 ന് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഓമശ്ശേരി, താമരശ്ശേരി. കൊടുവള്ളി കോടഞ്ചേരി, കട്ടിപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസക്തമായ വാർഡുകളിൽ ഹർത്താൽ ആചരിക്കുകയുണ്ടായി.

ഫ്രാഷ് കട്ട് ഫാക്ടറിക്ക് തീവെച്ചു.വാഹനങ്ങൾ നശിപ്പിച്ചു, പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു, തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശീ യരായ 321 പേർക്കെതിരെ എട്ട് കേസുകളാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ  ചെയ്തുള്ളത്.വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും എക്സ്പ്ലോസീവ് സബ് സ്റ്റൻസ് ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരവും കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി & പേമെന്റ് ഓഫ് കോമ്പസൻസേഷൻ ആക്ടിലെ 3,5,6 വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.മൊത്തം അഞ്ച് കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കായിട്ടുള്ളത്. 

പ്രദേശം തികച്ചും വിജനമാണ്.ശ്മാശാന മൂകതയാണ് മിക്ക യിടങ്ങളിലും,പ്രത്യേകിച്ച്,താമരശ്ശേരി പഞ്ചായത്ത അമ്പല മുക്ക്,കുടുക്കിലുമ്മാരം,കറിങ്ങമണ്ണ,ഓമശ്ശേരി പഞ്ചായത്തി ലെ കൂടത്തായി,കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലക്കു ന്ന് തുടങ്ങിയ പ്രദേശങ്ങളിൽ.പല വീടുകളിലും ഗൃഹനാഥന്മാർ ഇല്ല.ചിലയിടങ്ങളിൽ സകുടുംബം മാറിത്താമസിക്കുന്നു. പോലീസിന്റെ അർദ്ധരാത്രിയിലും പുലർച്ചേയുമുളള റെയ്ഡിനെ ഭയന്നാണ് ജനങ്ങൾ വീട് വിട്ടിറങ്ങിയിരിക്കുന്നത്.

സമീപത്തെ സെയ്ന്റ് ജോസഫ് എൽ.പി.സ്കൂൾ,കൂടത്തായി  സെയ്ന്റ് മേരീസ് സ്കൂളിലും ഹയർ സെക്കണ്ടറി സ്കൂളിലും  മാലിന്യ വായു ശ്വസിച്ച് വിദ്യാർത്ഥികൾ ശർദ്ദിക്കുകയും ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും പതിവായിരുന്നു.ഈ വിദ്യാലയങ്ങളിലെ പഠിതാക്കളിൽ ചിലരെങ്കിലും ക്ലാസിൽ ഹാജരാവതെ മാറി നിൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. 

ശുദ്ധവായു,ശുദ്ധജലം,ശുദ്ധ പരിസ്ഥിതി ഇവ ഓരോരുത്തരു ടേയും ജന്മാവകാശമാണ്.ഇവ നേടിയെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കട്ടിപ്പാറയിലെ ഫ്രഷ്കട്ട് സ്ഥാപനത്തിന് ചുറ്റും നിവസിക്കുന്ന ജനങ്ങൾ.

ശ്വസന - ശ്വാസകോശ രോഗങ്ങളും ജലജന്യ രോഗങ്ങളും സർവ്വസാധാരണമാണ്. ഫാക്ടറി അടച്ചു പൂട്ടും വരെ സമരം തുടരുമെന്നാണ് തദ്ദേശവാസികളുടെ തീരുമാനം. 

ഇത് ഒരു പ്രദേശത്തിലെ ജനങ്ങളുടെ ഇഛാശക്തിയുടെ പ്രഖ്യാപനമാണ്.ആറും അറുപതും വയസ്സായവർ ഒന്നിച്ചു പറയുന്ന പ്രഖ്യാപനമാണ്.കേരള സമൂഹത്തോടുള്ള ചോദ്യ ചിഹ്നം കൂടിയാണ് ഈ പ്രഖ്യാപനം.

Green Reporter

T V Rajan

Visit our Facebook page...

Responses

0 Comments

Leave your comment