ശ്രീ.ബാദുഷക്കെതിരായ ഭീഷണിയെ അപലപിക്കുക !
First Published : 2026-03-16, 10:38:18am -
1 മിനിറ്റ് വായന
.jpg)
വയനാടിലെ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിക്കെതിരായ പരിസ്ഥിതി ആശങ്കകള്‍ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. ബാദുഷയ്‌ക്കെതിരെ വയനാട്ടില്‍ ഒരു വിഭാഗം ആളുകള്‍ അഴിച്ചുവിട്ടിരിക്കുന്ന ഭീഷണിയിലും സംഘടിത സൈബര്‍ ആക്രമണത്തിലും കേരള പരിസ്ഥിതി ഐക്യവേദി ശക്തമായി അപലപിച്ചു
ബാദുഷയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും പദ്ധതിയെ ചോദ്യം ചെയ്യുന്നവരെ ''ഒറ്റപ്പെടുത്തണം''എന്നുമുള്ള തര ത്തില്‍ പരിപാടി നടത്തിയത്,വെറും അഭിപ്രായ വ്യത്യാസമല്ല, നിയമവാഴ്ചയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള തുറന്ന ഭീഷണിയാണ്.ഭരണഘടന നല്‍കിയ അവകാശം വിനിയോഗിച്ച് ഒരു പൗരന്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല.
കോഴിക്കോട് -വയനാട് തുരങ്കപാത പദ്ധതി പശ്ചിമഘട്ടത്തി ന്റെ അതീവ ദുര്‍ബലവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള തുമായ മലനിരകളിലൂടെയാണ് കടന്നുപോകുന്നത്. നിർമാണം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന ആശങ്കകള്‍ ഉണ്ട്.ഭൂഗര്‍ഭജല പ്രവാഹ ങ്ങളും നീരുറവകളും ബാധിക്കപ്പെടാനും വനമേഖലകള്‍ വിഘടിക്കാനും ആനകളുടെ സഞ്ചാരപാതകള്‍ ഉള്‍പ്പെടെ വന്യജീവി ആവാസവ്യവസ്ഥയ്ക്ക് ദോഷമുണ്ടാകാനും അവസരം ഉണ്ടാക്കും.
തുരന്ന് പുറത്തെടുക്കുന്ന വന്‍തോതിലുള്ള മണ്ണും പാറയും എവിടെ നിക്ഷേപിക്കും എന്നതിൽ വ്യക്തതയില്ല.ഇത്തരം പദ്ധതികള്‍ക്ക് പിന്നാലെ അനിയന്ത്രിത ടൂറിസം,റിസോര്‍ട്ട് വ്യാപനം,ഭൂമിവ്യാപാരം എന്നിവ കൂടി മലനിരകളുടെ പരിസ്ഥിതിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നതും അറിയാവുന്ന കാര്യമാണ്.
ഇതിനുപുറമേ,മതിയായ ഭൗമശാസ്ത്ര,ജലശാസ്ത്ര, പരിസ്ഥിതി പഠനങ്ങള്‍ ഇല്ലാതെയോ അപൂര്‍ണ്ണമായോ ഇരിക്കെയാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചതെന്ന ഗുരുതരമായ ആരോപണങ്ങളും നിലനില്‍ക്കുന്നു. ആവശ്യമായ പഠനങ്ങള്‍ പിന്നീട് നടത്താമെന്ന സമീപന ത്തിലൂടെ അനുമതി നല്‍കപ്പെട്ടതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ പദ്ധതി കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിയമപരവും ഉത്തരവാദിത്തമുള്ളതുമായ ഒരു പൗര ഇടപെടലാണ്.
പദ്ധതിയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഭീഷണിയും ഗുണ്ടായിസവും ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. പദ്ധതിയുടെ ശാസ്ത്രീയതയില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കോടതിയിലും പൊതുസമൂഹ ത്തിലും ശാസ്ത്രീയവും നിയമപരവുമായ രീതിയിലാണ്.

എന്‍. ബാദുഷയ്‌ക്കെതിരായ ഭീഷണികള്‍ക്ക് അടിയന്തര മായി കേസെടുത്ത് അന്വേഷണം നടത്തുകയും അദ്ദേഹ ത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള പരിസ്ഥിതി ഐക്യവേദി സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെടുന്നു.തുരങ്കപാത പദ്ധതിയു മായി ബന്ധപ്പെട്ട പരിസ്ഥിതി പഠനങ്ങളും വിലയിരുത്തലു കളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കണം.വയനാട്ടിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും സംരക്ഷിക്കാനായി ഉയരുന്ന ജനാധിപത്യ ശബ്ദങ്ങളോ ടൊപ്പം നിലകൊള്ളുന്നുവെന്നും എന്‍.ബാദുഷ ഒറ്റക്കല്ലെന്നും പരിസ്ഥിതി പ്രവർത്തകർ അറിയിക്കുന്നു.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

![]()