കടൽ ഏറ്റവും ചൂടായിമാറിയ ഏപ്രിൽ മാസം !


First Published : 2026-05-13, 10:32:18am - 1 മിനിറ്റ് വായന


ധ്രുവപ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ സമുദ്രങ്ങളിലും രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന ശരാശരി ആഗോള സമുദ്ര ഉപരിതല താപനിലയാണ് (sea surface temperatures, SST) 2026 ഏപ്രിലിൽ രേഖപ്പെടുത്തിയത്.European Centre for Medium-Range Weather Forecasts (ECMWF) Copernicus Climate Change Service (C3S)ആണ് ഈ വിവരങ്ങൾ അറിയിക്കുന്നത്.


ലോകമെമ്പാടുമുള്ള മൂന്നാമത്തെ ഏറ്റവും ചൂടുള്ള ഏപ്രിൽ കൂടിയായിരുന്നു കഴിഞ്ഞ മാസം.പസഫിക് സമുദ്രത്തിലെ തീവ്രമായ സമുദ്ര ഉഷ്ണ തരംഗങ്ങൾ അതി ചൂടിന് കാരണമായി.


2026 ഏപ്രിലിൽ ആഗോള ശരാശരി ഉപരിതല താപനില 14.89 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് 1991-2020 ശരാശരിയേക്കാൾ 0.52 ഡിഗ്രി സെൽഷ്യസും വ്യവസായ വിപ്ലവത്തിന് മുമ്പുള്ള ശരാശരിയേക്കാൾ(1850-1900)1.43 ഡിഗ്രി സെൽഷ്യസും കൂടുതലാണ്.ഏറ്റവും ചൂടേറിയ ഏപ്രിൽ മാസം 2024ലും ഏറ്റവും ചൂടുള്ള രണ്ടാമത്തെ മാസം 2025ലുമാണ്.


യൂറോപ്പിലെ താപനിലയിൽ വ്യാപകമായിരുന്നു വ്യതിയാന ങ്ങൾ.ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ശരാശരി താപനില കൂടുതലും അതേസമയം കിഴക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും ശരാശരിയെക്കാൾ തണുപ്പായിരുന്നു.


തുടർച്ചയായി വീശിയടിച്ച ചുഴലിക്കാറ്റ് കാരണം പടിഞ്ഞാറൻ,മധ്യ യൂറോപ്പും സാധാരണയേക്കാൾ വളരെ വരണ്ടതായിരുന്നു.ഉപരിതലത്തിൽ ചൂടുള്ളതും വരണ്ടതു മായ അവസ്ഥയിലേക്ക് നയിക്കുന്ന ഉയർന്ന അന്തരീക്ഷ മർദ്ദമുള്ള പ്രദേശങ്ങളാൽ Anticyclone കൾ ഉണ്ടാകും.


ഇതിനു വിപരീതമായി, ഇംഗ്ലണ്ട് ഐസ്ലൻഡ്,അയർലൻഡ്, സ്പെയിനിന്റെ ചില ഭാഗങ്ങൾ,ഇറ്റലി,കോക്കസസ് എന്നിവയുൾപ്പെടെ കിഴക്കൻ,തെക്കുകിഴക്കൻ യൂറോപ്പി ന്റെ പല ഭാഗങ്ങളിലും ഏപ്രിലിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു.


2026 ഏപ്രിലിൽ വടക്കുകിഴക്കൻ -മധ്യ അമേരിക്ക,കാനഡ, വടക്കൻ മെക്സിക്കോ,അറേബ്യൻ ഉപദ്വീപ്,അഫ്ഗാനി സ്ഥാൻ,തെക്കൻ ചൈന,ബ്രസീലിന്റെ ചില ഭാഗങ്ങൾ, ജപ്പാൻ,തെക്കൻ ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലും സാധാരണയേക്കാൾ ഈർപ്പമുണ്ടായിരുന്നു.


ഇംഗ്ലണ്ടിൻ്റെ തെക്കുകിഴക്കൻ ഭാഗം,മധ്യേഷ്യ,മഡഗാസ്കർ, ആസ്ട്രേലിയ,തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങൾ എന്നിവ ഏപ്രിൽ  മാസത്തിൽ സാധാരണയേക്കാൾ വളരെ വരണ്ടതായി.


ആർട്ടിക് മേഖലയിൽ, ഏപ്രിലിൽ ശരാശരി കടൽ മഞ്ഞിന്റെ വ്യാപ്തി ശരാശരിയേക്കാൾ 5% കുറവായിരുന്നു,ഇത് ഏപിലി ലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ സ്ഥാനത്താണ് .2019 ലെ ഏപ്രിൽ റെക്കോർഡിനേക്കാൾ അല്പം കുറവ് (6% കുറവ്).


ഭൂമധ്യ രേഖാ പസഫിക്കിലെ തീവ്രമായ സമുദ്ര ഉഷ്ണ തരംഗ ങ്ങളും ഉയർന്നുവരുന്ന എൽ നിനോ അവസ്ഥകളും വർധിച്ച ചൂടിന് കാരണമായി.


ആർട്ടിക് സമുദ്രത്തിലെ മഞ്ഞു മല ഏപ്രിലിൽ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.


കേരളത്തിലും ഇന്ത്യയിലാകെയും അനുഭവപ്പെട്ട വർധിച്ച ചൂട് ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ പല തരത്തിലുളള തിരിച്ചടികൾ ഉണ്ടാക്കി എന്ന് വ്യക്തമാണ്.

( Down to Earth നോട്  കടപ്പാട് )

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment