COP സമ്മേളനങ്ങളിലെ ഊർജ്ജമേഖല ശ്രദ്ധാകേന്ദ്രമാണ്.
First Published : 2026-11-26, 11:14:35am -
1 മിനിറ്റ് വായന

COP സമ്മേളനങ്ങളിലെ ഊർജ്ജമേഖല ശ്രദ്ധാകേന്ദ്രമാണ്.
അന്റാലിയയിൽ നടക്കുന്ന COP31-ന്റെ രണ്ടാം ദിനത്തിൽ(നവംബർ 10)ഊർജ്ജവും ഗതാഗതവുമായിരുന്നു പ്രധാന വിഷയങ്ങൾ. ഏകദേശം 370 സെഷനുകളാണ് നിശ്ചയിച്ചിരുന്നത്.ഇതിൽ 140 ഓളം സെഷനുകൾ ഊർജ്ജത്തെയും ഗതാഗതത്തെയും കുറിച്ചുള്ളതായി രുന്നു.പവർ ഗ്രിഡുകൾ,പുനരുപയോഗ ഊർജ്ജം,ഇലക്ട്രിക് വാഹന ങ്ങൾ എന്നിവയെക്കുറിച്ച് ഈ സെഷനുകളിൽ ചർച്ച നടന്നു. ഇന്ധനങ്ങളിൽ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള മന്ത്രിമാരുടെ യോഗമായ ഗ്ലോബൽ ഇലക്ട്രിഫിക്കേഷൻ മിനിസ്റ്റീരി യലും നടന്നു.
ഉദ്ഘാടന ദിവസം,കാലാവസ്ഥാ ധനസഹായത്തെയും(മാലിന്യ ബഹിർഗമനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാ കുന്ന നാശനഷ്ടങ്ങൾ നേരിടാനും ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം)വ്യാപാരത്തെയും ചൊല്ലി സമ്പന്ന രാജ്യ ങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിൽ വീണ്ടും തർക്കമുണ്ടായി.
ഇതൊരു "നിർവ്വഹണ COP" (പുതിയ വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം പഴയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള യോഗം) ആണെന്നാണ് ദരിദ്ര രാജ്യങ്ങൾ വിശേഷിപ്പിച്ചത്.തങ്ങൾക്ക് എന്ത് നൽകാൻ കഴിയുമെന്നും, ബാക്കിയുള്ളവ എന്തുകൊണ്ട് നൽകാൻ കഴിയില്ലെന്നും സമ്പന്ന രാജ്യങ്ങൾ വ്യക്തമായി പറയണമെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കും ആശങ്കയായി ചർച്ചകൾ .കൽക്കരി അധിഷ്ഠിത പദ്ധതികളുടെ വിപുലീകരണം തുടരുമ്പോഴും പാരമ്പര്യേതര മേഖല യിലെ വളർച്ച പ്രദർശിപ്പിക്കാൻ ഇന്ത്യ എന്തുകൊണ്ട് ഒരു പവലിയൻ പോലും ഒരുക്കിയില്ലെന്ന് വ്യവസായ മേഖലയിലെ പ്രതിനിധികളും ചോദിച്ചു.
കാലാവസ്ഥാ പ്രതിസന്ധി "നമ്മെ മറികടന്ന് മുന്നേറുകയാണ്" എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേതാക്കളോട് പറഞ്ഞു.ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വേഗത്തിൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നൂറിലധികം നേതാക്കൾ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അമേരിക്ക,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ഉന്നത നേതാക്കളെ അയക്കാൻ തീരുമാനിച്ചിരുന്നില്ല.
തുടർച്ചയായ രണ്ടാം വർഷവും അമേരിക്കൻ ഭരണകൂടം ഉച്ചകോടി യിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ചൈന തങ്ങളുടെ വൈസ് പ്രസിഡന്റിനെയാണ് അയച്ചത്.ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി വൈകി പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അത് മറ്റുള്ളവരുടെ ചുമലിലേക്ക് തള്ളിവിടരുതെന്നും ആഫ്രിക്കൻ കാലാവസ്ഥാ ഗവേഷണ സ്ഥാപന പ്രതിനിധി മുഹമ്മദ് അഡോവ് പറഞ്ഞു.
ഇന്ത്യയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ശരിയാണ്.ഗ്ലോബൽ സൗത്തിന്(ഏഷ്യ, ആഫ്രിക്ക,ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ദരിദ്ര രാജ്യങ്ങൾ)വേണ്ടി സംസാരി ക്കുന്ന രാജ്യം കൽക്കരി ഉപയോഗം കുറയ്ക്കുന്നുണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിക്കേണ്ടതുണ്ട്.
അന്റാലിയയിൽ നടന്ന കോപ്പ് 31 (COP31)ലോകനേതാക്കളുടെ ഉച്ചകോടി രണ്ട് ദിവസങ്ങൾക്ക് ശേഷം നവംബർ 12 ന് സമാപിച്ചു.
സമ്പന്ന രാജ്യങ്ങളുടെ വാഗ്ദാനങ്ങൾ(ഏകദേശം 70%)കുറഞ്ഞു വെന്ന് കാർബൺ ബ്രീഫിന്റെ പഠനം വ്യക്തമാക്കുന്നു.
അഞ്ച് രാജ്യങ്ങൾ മാത്രമാണ് പുതിയ വാഗ്ദാനങ്ങൾ നൽകിയിട്ടു ള്ളത്.ജർമ്മനി,ഫ്രാൻസ്,ജപ്പാൻ എന്നീ രാജ്യങ്ങൾ ഒന്നും നൽകി യിട്ടില്ല.അമേരിക്കയൊന്നും നൽകില്ലെന്ന് മാത്രമല്ല,ആസ്ട്രേലിയ പോലും യാതൊരു വാഗ്ദാനവും നൽകിയിട്ടില്ല.
പുതിയ പണത്തെക്കുറിച്ചുള്ള ചർച്ചകൾ തികച്ചുംഅർത്ഥശൂന്യമാ ണെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ മേധാവി ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്.
പാരീസ് ഉടമ്പടി(ആർട്ടിക്കിൾ 9.1)പ്രകാരം,ദരിദ്ര രാജ്യങ്ങൾക്ക് ധന സഹായം നൽകാൻ ധനിക രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്.ആഗോള സൗത്ത് (Global South)ഈ പണം വായ്പകളായല്ല,മറിച്ച് പൊതു ഗ്രാന്റുകളായി (തിരിച്ചടയ്ക്കേണ്ടതില്ലാത്ത പണം)ലഭിക്കാനാണ് ആവശ്യപ്പെടുന്നത്.
യൂറോപ്യൻ യൂണിയന്റെ എതിർപ്പുകൾ മറികടന്ന് ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളും സഹായ ആവശ്യത്തിനായി ചർച്ചകളിൽ
പ്രത്യേക വേദികൾ ഉണ്ടാക്കി എന്നതാണ് ആശ്വാസം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment