മാധവ് ഗാഡ്ഗിൽ- ന് ആദരാഞ്ജലികൾ
First Published : 2026-01-11, 03:56:30pm -
1 മിനിറ്റ് വായന
3.jpg)
1942 മെയ് 24ന് പൂനെയിലാണ് പ്രമീള - ധനഞ്ജയ് ചന്ദ്രഗാഡ്ഗിൽ ദമ്പതിമാരുടെ പുത്രനായി മാധവ് ഗാഡ്ഗിൽ ജനിച്ചത്.പൂനെ സർവ്വകലാശാലയിൽ നിന്നും തുടർന്ന് മുംബൈ സർവ്വകലാശാലയിൽ നിന്നും ജീവശാസ്ത്ര പഠനം പൂർത്തിയാക്കി.ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.ഹാർവാഡിൽ പഠിക്കുന്ന കാലത്ത് ഐ.ബി.എം.ഫേലോ ആയും അപ്ലൈഡ് മാതമാറ്റിക്സിൽ റിസർച്ച ഫേലോ ആയും ജീവശാസ്ത്ര അദ്ധ്യാപകനായും പ്രവർത്തിക്കുകയുണ്ടായി.1973 മുതൽ 2004 വരെ ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരുന്നു. സ്റ്റാഫോർഡ്,കാലിഫോർണിയ സർവ്വകലാശാലകളിൽ സന്ദർശക പ്രഫസറായും പ്രവർത്തിയിട്ടുണ്ട്.
തന്റേതായി 215 ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തക ങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പശ്ചിമഘട്ടം ഒരു പ്രണയ കഥ എന്ന അത്മകഥ മലയാളത്തിലേക്ക് അഡ്വ.വിനോദ് പയ്യട വിവർത്തനം ചെയ്യുകയും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരി ക്കുകയും ചെയ്തു.1982 ൽ സൈലന്റ് വാലി പദ്ധതിയെക്കു റിച്ച് പഠിക്കാൻ നിയോഗിച്ച എം.ജി.കെ.മേനോൻ അദ്ധ്യക്ഷ നായ സമാതായിൽ കേന്ദ്രസർക്കാർ പ്രതിനിധിയായി മാധവ് ഗാഡ്ഗിൽ പ്രവർത്തിക്കുകയുണ്ടായി.ഈ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെട്ടത്.
ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു വരവെ1983 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് പ്രാരംഭം കുറിക്കുകയു ണ്ടായി.കേന്ദ്ര സർക്കാറിന്റെ ജൈവവൈവിധ്യ നിയമം, വനാവകാശ നിയമം തുടങ്ങിയവ ആവിഷ്കരിക്കുന്നതിൽ ഡോ.മാധവ് ഗാഡ്ഗിൽ നിർണ്ണായകപങ്ക് വഹിച്ചു.
ജീവിതകാലം മുഴുവൻ തന്നെ പ്രകൃതിയുടേയും മനുഷ്യന്റേയും നിലനില്പിന്നായുള്ള പോരാട്ടത്തിന്നായാണ് അദ്ദേഹം ചെലവഴിച്ചത്.ഒരേ സമയം ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായിരുന്നു അദ്ദേഹം.
സുസ്ഥിര വികസനം എന്ന ആശയത്തെ അദ്ദേഹം മുറുകെ പിടിച്ചു.പാരിസ്ഥിതിക സന്തുലനം പാലിച്ചു കൊണ്ട് തന്നെ സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാനാ വുമെന്ന് അദ്ദേഹം വിശ്വസിച്ചു.ജനകീയ പരിസ്ഥിതി പ്രസ്ഥാന ങ്ങളുടെ ആവിർഭാവത്തിന് അദ്ദേഹത്തിന്റെ പ്രവർത്തനം ഹേതുമായി എന്ന് വേണം കരുതുവാൻ.
പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ജയറാം രമേഷ് പരിസ്ഥിതി വകുപ്പ് മന്ത്രിയായിരിക്കെ 2010 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ സമിതിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു.
ഈ സമിതിയുടെ റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല. വിശദമായ പഠനങ്ങൾക്ക് ശേഷം 2011 ൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.പശ്ചിമഘട്ടത്തിലെ 64% ഭൂവിഭാഗവും പരിസ്ഥിതിലോലമാണെന്നാണ് സമിതി കണ്ടെത്തിയത്. എന്നാൽ ഇവയുടെ സംരക്ഷണം അതാത് ഗ്രാമസഭകളുടെ പരിഗണനകൾക്കും തീരുമാനങ്ങൾക്കും വിധേയമായാവണം എന്ന് റിപ്പോർട്ട് തുടർന്നു പറഞ്ഞു.ഈ റിപ്പോർട്ട് അന്തിമവും അചഞ്ചലവും ആണെന്ന് എവിടെയും പറയുന്നില്ല.വൻകിട പദ്ധതികളുടെ നിയന്ത്രണവും കൂടുതൽ പാതകളും റെയിവേ ലൈനുകളും നിക്ഷിപ്ത വന മേഖലകളിൽ പാടില്ലെന്നും റിപ്പോർട്ട് പറയുന്നു.എന്നിരുന്നാലും റിപ്പോർട്ട് പ്രാദേശിക ഗ്രാമസഭകൾ ചർച്ച ചെയ്തു വേണം നടപ്പാക്കാൻ എന്ന് നിഷ്കർഷിക്കുന്നുണ്ട്.
ഗാഡ്ഗിൽ റിപ്പോർട്ട് സംബന്ധിച്ച ചർച്ച തീവ്രമായിരിക്കെ യാണ് അദ്ദേഹം കോഴിക്കോട് സന്ദർശിക്കുന്നത്.2012 ഏപ്രിൽ 19 ന് തിങ്ങി നിറഞ്ഞ കോഴിക്കോട് ടൗൺഹാളിൽ അദ്ദേഹം പരിസ്ഥിതി പ്രവർത്തകരെ അഭിസംബധന ചെയ്തു.ഓരോ പ്രദേശത്തു നിന്നും ജനങ്ങൾ ചെറു സംഘ ങ്ങളായി നേരത്തേ എത്തി ഹാളിൽ സ്ഥാനം ഉറപ്പിച്ചു.അല്പം കഴിഞ്ഞ് ഒരു സംഘം ക്വാറി ഉടമകളുടെ പ്രലോഭനത്താലാ ണെന്ന് തോന്നുന്നു ചെറുത്ത് നില്പുമായെത്തി ചിലർ. സമചിത്തതയോടെ ഗാഡ്ഗിൽ പ്രസംഗം പൂർത്തീകരിച്ചു. സംവാദങ്ങൾക്കും തർക്കവിതർക്കങ്ങൾക്കും മറുപടിയും പറഞ്ഞു.അന്നേ അദ്ദേഹം പറഞ്ഞു. "പ്രകൃതിവിഭവങ്ങളിൽ ചെറിയ ഒരു വിഭാഗം പേർ കടന്നാക്രമണം നടത്തി സമ്പന്ന രാകുന്നു.അതിന്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത് ഭൂരിഭാഗ വരുന്ന ദരിദ്രരാണ്".
" ഗ്രാമത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച തീരുമാനം എടുക്കണ്ടത് ഗ്രാമീണരാവണം. ഗ്രാമത്തിലെ കർഷകർ, മുക്കുവർ,ആദിവാസികൾ, സാധാരണക്കാർ തുടങ്ങിയവരാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും,അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും എങ്ങിനെ സംരക്ഷിക്കണ മെന്നിയുന്നതും ".
"കേരളത്തിലെ പശ്ചിമഘട്ടത്തെ പൊട്ടിച്ച് വിൽപന നടത്തുന്നത് ദുഃഖകരമാണ്.ഈ വിൽപനിയിൽ
സർക്കാരും തദ്ദേശവാസികളും ഒരേ പോലെ ഉത്തരവാദി കളാണ് ''.പുത്തുമല ദുരന്തമേഖല2020 ൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായി.അന്ന് അദ്ദേഹം പറഞ്ഞു 'തന്നെ തള്ളിപ്പറഞ്ഞവർ സുഖമായി സുരക്ഷിതമായി ജീവിക്കുന്നു. തനിക്കെതിരെ തെരുവിലിറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിന്നടിയിലും' .
തന്റെ റിപ്പോർട്ട് നടപ്പാക്കാത്തതിന്റെ ദുരന്തഫലം തന്റെ ജീവിത കാലത്ത് തന്നെ കാണേണ്ടിവരും അദ്ദേഹം പറഞ്ഞത് ശരിയായിരുന്നുവെന്ന് കേരളം ദർശിച്ച പ്രകൃതി ദുരന്തങ്ങൾ അടിവരയിട്ട് ഉറപ്പിച്ചു കാണിക്കുന്നു.

എക്കാലത്തും ഗവേഷകരും ശാസ്ത്രജ്ഞരും അദ്ധ്യാപകരും നിയമജ്ഞരും സർക്കാർ ഇതര സംഘടനകളും വിദ്യാർത്ഥിക ളുമായി നിരന്തരം സംവേദനം നടത്തിയിരുന്നു മാധവ് ഗാഡ്ഗിൽ. ഇവരിൽ നിന്നും ആശയങ്ങൾ സ്വീകരിക്കാനും അവ പ്രയോഗത്തിൽ വരുത്തുവാനും അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
പത്മശ്രീ(1981), പത്മഭൂഷൻ(2006) അവാർഡുകൾക്ക് പുറമേ നിരവധി ദേശീയ അന്തർദേശീയ സംസ്ഥാന അവാർഡുകൾ അദ്ദഹത്തെ തേടിയെത്തിയിട്ടുണ്ട്.ദേശീയ പരസ്ഥാതി ഫെല്ലോഷിപ്പ്.പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ
ഉപദേശക സമിതി അംഗം(1986-90)അന്താരാഷ്ട ശാസ്ത്ര -സാങ്കേതിക ഉപദേശകസമിതി അദ്ധ്യക്ഷസ്ഥാനം. (1998 - 2002).അക്കാദമാ ഓഫ് സയൻസ് ഫെലോശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് ഈശ്വര വിദ്യാസാഗർ അവാർഡ്
ടൈലർ പ്രൈസ് (2015).ഐക്യരാഷ്ടസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് അവാർഡ് (2024)കർണാടകയുടെ രാജ്യോത്സവ സമ്മാനം (1983) തുടങ്ങിയവ ചിലത് മാത്രം.ഡോ.മാധവ് ഗാഡ്ഗിൽ തുടങ്ങി വെച്ച പാരിസ്ഥിതിക സംവാദം ദശകങ്ങൾ നീണ്ടു നിലക്കുമെന്ന് ഉറപ്പാണ്.അദ്ദേഹം തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
Green Reporter
T V Rajan
Visit our Facebook page...
Responses
0 Comments
Leave your comment

![]()

.jpg)

3.jpg)