ആരവല്ലിയെ സംരക്ഷിക്കാൻ ജനങ്ങൾ സമരത്തിൽ
First Published : 2025-12-30, 08:15:51pm -
1 മിനിറ്റ് വായന
.jpg)
ആരവല്ലിയുടെ തകർച്ചക്കെതിരെ പ്രതികരിക്കാം !
200-300 കോടി വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട ആരവല്ലി മലനിരകളുടെ സമ്പൂർണ്ണ തകർച്ചക്ക് കാരണമാകുന്ന കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ നവംബർ 20 ന് സുപ്രീം കോടതി ശരിവെച്ച തീരുമാനമാണ് ഡൽഹിയിലും മറ്റും പ്രതിഷേധത്തിലെക്ക് കാര്യങ്ങളെ എത്തിച്ചത്.കേന്ദ്ര സർക്കാ രിൻ്റെയും തുടർന്നു വന്ന കോടതിയുടെ വീക്ഷണത്തിൽ 100 മീറ്ററിൽ കുറവ് ഉയരമുള്ള മലകളെയും മറ്റും ആരവല്ലിയുടെ ഭാഗമായി പരിഗണിക്കേണ്ടതില്ല.ഒപ്പം 500 മീറ്ററിനുള്ളിൽ 2 മലകൾ ഉണ്ടെങ്കിൽ അവയെ മലയായി പരിഗണിക്കാം. ചുരുക്കത്തിൽ പുതിയ തീരുമാനം അതിപ്രധാനമായ 692km നീളത്തിലുള്ള മലനിരകൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പാരിസ്ഥിതിക നട്ടെല്ലായി പ്രവർത്തിക്കുന്ന മലനിര,മരുഭൂമിവൽക്കരണത്തെ തടയുന്നു, ഭൂഗർഭജലവിതാനത്തെ സഹായിക്കുന്നു,കാലാവസ്ഥയെ മിതമാക്കുന്നു.സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണ യ്ക്കുന്നു.ഹരിയാന,രാജസ്ഥാൻ,ഡൽഹി എന്നിവിടങ്ങളിലെ മരുഭൂമിവൽക്കരണം കുറച്ചുകൊണ്ട് താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വിപുലീകരണത്തെ ഒഴിവാക്കുന്നു.
കൃഷി,കുടിവെള്ള സുരക്ഷ എന്നിവ നിലനിർത്തിക്കൊണ്ട് ചമ്പൽ,സബർമതി, ലൂണി തുടങ്ങിയ നദികളുടെ ഉറവിടവും റീചാർജ് സോണുമായി മലനിര പ്രവർത്തിക്കുന്നു.
കടുവയുടെയും വന്യജീവികളുടെയും സഞ്ചാരത്തിന് നിർണായകമായ സരിസ്ക,രൺഥംഭോർ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങൾ തമ്മിലുള്ള പാരിസ്ഥിതിക ബന്ധ ങ്ങൾ രൂപപ്പെടുത്തുന്നതിൽ ആരവല്ലി നിർണായകമാണ്.
ഉത്തരേന്ത്യയുടെ ഹരിത ശ്വാസകോശമാണ് വിവിധ സംസ്ഥാനങ്ങളിലെ 34 ജില്ലകളിൽ സ്ഥിതി ചെയ്യുന്ന മലനിര. അത് ചൂട് നിയന്ത്രിക്കുന്നു,പൊടികാറ്റിനെ പ്രതിരോധിക്കുന്നു ഡൽഹിയുടെ വായു മലിനീകരണം കുറയ്ക്കുന്നുണ്ട്.
Indian Wild Life Institue ൻ്റെ(WII)പഠന പ്രകാരം ഹരിയാനയി ലെ ആരവല്ലി മലനിരകളുടെ 25% പ്രദേശം ഇതിനകം തന്നെ അനിയന്ത്രിതമായ ഖനനം മൂലം നഷ്ടമായി.ആരവല്ലി, Precambrian കാലഘട്ടത്തിലെ Quartzite പാറകളാൽ നിർമ്മിതമാണ്.
പുതിയ വിധി പ്രകാരം ഉയര പരിധി നിശ്ചയിക്കുമ്പോൾ, ഏകദേശം10,000-ത്തിലധികം ഹെക്ടർ വനഭൂമി വനമല്ലാ തായി മാറും.ഇത് റിയൽ എസ്റ്റേറ്റ്-ഖനന മാഫിയകൾക്ക് തുറന്നുകൊടുക്കപ്പെടും.ഭൗതികമായ പരിസ്ഥിതി നാശത്തി നപ്പുറം,ആവാസവ്യവസ്ഥയുമായി ഇഴചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ നിലനിൽപ്പിൻ്റെ അസ്തിത്വപരമായ പ്രതിസന്ധി (Existential Crisis) ഉണ്ടാക്കും.
ആരവല്ലി മലനിരകൾ പ്രദേശത്തെ കാർഷിക മേഖലയുടെ ജല ഗോപുരങ്ങൾ(Water Towers)ആണ്.ഖനനം നടന്ന മേഖല കളിൽ ഭൂഗർഭജല നിരപ്പ് 1000 മുതൽ 2000 മീറ്റർ വരെ താഴ്ന്നു.ഇത് പരമ്പരാഗത കാർഷിക രീതികളെ തകർക്കും
റാബി കൃഷിയെ (പ്രധാനമായും ഗോതമ്പ്,കടുക്)ഗുരുതര മായി ബാധിക്കും.ജലലഭ്യത കുറയുന്നത് ഹരിയാനയിലെയും രാജസ്ഥാനിലെയും കടുക് ഉൽപ്പാദനത്തിൽ ഭാവിയിൽ വലിയതോതിൽ ഇടിവ് വരാൻ സാധ്യത ഉണ്ടെന്ന് കാർഷിക സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2006-ലെ വനാവകാശ നിയമം(Forest Rights Act)പ്രകാരം ആദിവാസികൾക്ക് വനവിഭവങ്ങളുടെ മേലുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്.ആരവല്ലിയെ ‘മല’ അല്ലാതായി പ്രഖ്യാപി ക്കുന്നതോടെ, ഈ നിയമപരിരക്ഷ ഭീൽ,ഗരാസിയ വിഭാഗങ്ങ ൾക്ക് നഷ്ടമാകും എന്ന നിലനിൽക്കുന്നു.
രാജസ്ഥാനിലെ ഗോത്രവർഗ്ഗക്കാർ സംരക്ഷിക്കുന്ന ഓറാനുകൾ(Sacred Groves/പുണ്യവനങ്ങൾ)പലതും 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിലാണ്.ഇവ ഖനനത്തിന് തുറന്നുകൊടുക്കുന്നത് പരമ്പരാഗത അറിവുകളെയും (TEK) ജൈവവൈവിധ്യ രജിസ്റ്ററുകളെയും (Biodiversity Registers) അപ്രസക്തമാക്കുന്നു.
Minor Forest products(MFP)തേൻ,ഔഷധ സസ്യങ്ങൾ ശേഖരിച്ച് ജീവിക്കുന്ന 40% ഗോത്ര കുടുംബങ്ങളുടെ വരുമാനം ഇതോടെ ഇല്ലാതാകും.ഇത് അവരെ നഗരങ്ങളിലെ ചേരികളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കുകയും “പാരിസ്ഥിതിക അഭയാർത്ഥികൾ”(Ecological Refugees) ആക്കി മാറ്റുകയും ചെയ്യുന്നു.
ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ(UNCCD പ്രകാരം, പടിഞ്ഞാറൻ ഇന്ത്യയിലെ മരുഭൂവൽക്കരണം തടയുന്നതിൽ ആരവല്ലിക്ക് നിർണ്ണായക പങ്കുണ്ട്.ഈ ‘ഹരിത മതിൽ’ തകർന്നാൽ താർ മരുഭൂമിയിലെ മണൽക്കാറ്റ്(Dust storms) നേരിട്ട് ഡൽഹിയിലേക്കും ഉത്തരേന്ത്യൻ സമതലങ്ങളി ലേക്കും എത്തും.
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായ ഡൽഹിയിൽ,ആരവല്ലിയുടെ നാശം Particulate Matter(PM 2.5)തോത് വർദ്ധിപ്പിക്കും.ഇത് ദശലക്ഷക്കണക്കിന് ആളുക ളുടെ ശ്വാസകോശ ആരോഗ്യത്തെ ബാധിക്കും.
ആരവല്ലി മലനിരകളുടെ നിർവചനം മാറ്റുന്നത് കേവലം ഭൂമിശാസ്ത്രപരമായ അതിരുകൾ മാറ്റിവരയ്ക്കലല്ല. അവരുടെ ജീവിക്കാനുള്ള അവകാശത്തിനെ ഹനിക്കലാണ്. “സുസ്ഥിര വികസനം”(Sustainable Development)എന്ന പേരിൽ,300 കോടി വർഷം പഴക്കമുള്ള ആവാസവ്യവസ്ഥ യെ “റിയൽ എസ്റ്റേറ്റ് പ്ലോട്ടുകളായി” മാറ്റുന്നത് വംശഹത്യക്ക് തുല്യമായ പാരിസ്ഥിതിക കുറ്റകൃത്യമാണ് (Ecocide).
100 മീറ്റർ എന്ന അശാസ്ത്രീയ മാനദണ്ഡത്തിന് പകരം, ആവാസവ്യവസ്ഥയുടെ സമഗ്രതയും(Holistic Ecosystem) മനുഷ്യന്റെ ഉപജീവനവും കണക്കിലെടുക്കുന്ന ശാസ്ത്രീയ മായ ഒരു നയം അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ട്.
( Luca Science മാസികയോട് കടപ്പാട് )
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

3.jpg)
1.jpg)