കർക്കടകം - പ്രകൃതി പുന:സ്ഥാപന മാസം
First Published : 2026-07-28, 02:56:20pm -
1 മിനിറ്റ് വായന

കർക്കടകം - പ്രകൃതി പുന:സ്ഥാപനമാസം
കർക്കടകവാവു്.
ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടക വാവ് .
ഈ വർഷത്തെ കർക്കടക വാവ് കർക്കടകം 27/ ആഗസ്റ്റ് 12 . പിതൃക്കക്കളുടെ / മാതൃക്കളുടെ ഓർമ്മ ദിവസമാണ്. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമാണ്. കർക്കടകവാവിൻ്റെ അന്ന് മരിച്ചു പോയർ കൂടപ്പിറപ്പുകളെ കാണാൻ വരുന്നു എന്നാണ് സങ്കല്പം. മരിച്ചവരെ ആദരിക്കുന്ന / ഓർക്കുന്ന ദിവസം. മരിച്ചവർക്ക് തവിട ഉണ്ടാക്കി കൊടുത്ത് തങ്ങളുടെ കടം വീട്ടുന്നു. ബലികർമ്മങ്ങൾ നടത്തുന്നു. വീത് വയ്ക്കുന്നു.കർക്കടക വാവിന് ബലികർമ്മങ്ങൾ നടത്തി കൊടുക്കുന്ന അനവധി ഇടങ്ങൾ കേരളത്തിലുണ്ട്.
കർക്കടത്തിലെ അനുഷ്ഠാനങ്ങൾ
1.ചേട്ട പുറത്തും ശീവോതി അകത്തും
മണ്ണ്, വീട്,ശരീരം, മനസ്സ് എന്നിവയുടെ ശുദ്ധീകരണം
2. രാവേലി വായന - ചിത്ര കഥാപാട്ട്
ശിവകഥ പറയുന്ന ഒരു നാടൻ കലാരൂപം. ഭക്തിരസ പ്രദമാണ്.
3 കുറവൻ പാട്ട്
കുറവനും കുറത്തിയും വീടുകളിൽ വന്നുപാടുന്നു.
4 പുള്ളുവൻ പാട്ട് - സർപ്പംപാട്ട്
5 കർക്കടക വാവ്
പിതൃക്കളുടെ ഓർമ്മദിനം
6 തേച്ചുകുളിയും ദേഹരക്ഷയും
കുഴമ്പ് തേച്ചുള്ള വിസ്തരിച്ച കുളി,കണ്ണെഴുത്ത്,മുക്കുറ്റി പൊട്ടു തൊടൽ,ദശപുഷ്പം ചൂടൽ,പഞ്ചകർമ്മ ചികിത്സ , മരുന്നുകഞ്ഞി , ഉലുവ ഉണ്ട, പത്തില കറി /പത്തിലത്തോരൻ ,തവിടട, ഔഷധ സേവ (കൊടുവേലി കഴിഞ്ഞ് ചാണമലരച്ച് നെയ്യിൽ ചാലിച്ച് കഴിക്കുന്നത് - കർക്കടകം 16 നാണ് വയർ ശുദ്ധീകരിക്കൽ) ......
7 ഇല്ലം നിറ ,പുത്തരികാർഷികാചാരം.
നെൽകതിർ,ആലില മാവില - ദർഭപുല്ല്, അക്ഷതം , തുളസിപ്പൂവ് എന്നിവ ക്ഷേത്രങ്ങളിൽ നിന്നു തൂശനിലയിൽ കിട്ടുന്നത് നിറ നിറ പൊലി പൊലി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് വീടിൻ്റെ കട്ടിളപ്പടിയിൽ തൂക്കിയിടുന്ന സമൃദ്ധിക്കായുള്ള ചടങ്ങ്. പുതുനെല്ല് കുത്തി കിട്ടുന്ന അരികൊണ്ടുണ്ടാക്കുന്ന ആദൃ ചോറിനെ പുത്തരി എന്നു പറയുന്നു. പുത്തരിയിൽ കല്ലു കടിക്കരുത്.
പഞ്ചകർമ്മ ചികിത്സ.
ആയ്യൂർവേദത്തിലെ ഏറ്റവും പ്രധാപ്പെട്ട ശുദ്ധീകരണ ചികിത്സയാണ് പഞ്ചകർമ്മം. ശരീരത്തിലെ വിഷാംശങ്ങൾ നീക്കി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വാത - പിത്ത-കഫ ദോഷങ്ങളെ സംന്തുലിതമാക്കുന്നു പഞ്ചകർമ്മങ്ങൾ
1.വമനം(ഛർദ്ധിപ്പിക്കൽ)
2 വിരേചനം(വയറിളക്കൽ )
3 വസ്തി (ആയ്യൂർ വേദ വിധിപ്രകാരമുള്ള എനിമ നൽകൽ )
4 നസ്യം(മൂക്കിലൂടെയുള്ള മരുന്നു പ്രയോഗം )
5 രക്തമോക്ഷം (രക്തശുദ്ധിവരുത്തൽ )
പഞ്ചർമ്മത്തിൻ്റെ അടുത്ത ഘട്ടത്തിൽ
അഭ്യംഗം, ധാര, പിഴിച്ചിൽ, കിഴി സ്വേദനം സ്നേഹപാനം എന്നിവ ഉൾപ്പെടുന്നു.
അഭ്യംഗം (ശരീരം മുഴുവൻ എണ്ണ പുരട്ടൽ )
ധാര - (ശിരസ്സിലക്ക് എണ്ണ ധാര ചെയ്യുക)
പിഴിച്ചിൽ (ഔഷധങ്ങൾ കൊണ്ടുള്ള മസാജ് )
കിഴി(മരുന്നുകൾ നിറച്ച എണ്ണ കിഴി ഉപയോഗിച്ച് ശരീരം മുഴുവൻ ഒപ്പി എടുക്കുന്നത്)
സ്നേഹപാനം (വയർ ശുദ്ധീകരിക്കൽ ), സ്വേദനം ( നീരാവി ഉപയോഗിച്ച് ശരീരത്തെ വിയർപ്പിക്കൽ)
ഈ ചികിത്സ 7 മുതൽ 21 ദിവസം വരെ നീളുന്നു
പ്രേംകുമാർ, മൂഴിക്കുളം ശാല
ഫോൺ -9447021246
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment