മുല്ലപ്പെരിയാറിൽ പുതിയ ഡാം പ്രശ്ന പരിഹാരമല്ല


First Published : 2026-08-29, 02:50:05pm - 1 മിനിറ്റ് വായന


മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയെ മുൻനിർത്തി തുടരുന്ന ഉൽക്കണ്ഠകൾ പരിഹരിക്കാൻ പുതിയ ഡാം എന്ന നിർദ്ദേശം പാരിസ്ഥിതികമായും പ്രായോഗികമായും നാടിന് ദോഷമാകും വരുത്തി വെയ്ക്കുക.കഴിഞ്ഞ ആഴ്ച്ചയിൽ നടന്ന തെക്കെ ഇന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേരള മുഖ്യമന്ത്രി പുതിയ ഡാമിനെ പറ്റിയുള്ള സൂചന നൽകിയത്. 


കേരളത്തിൻ്റെ സുരക്ഷയും തമിഴ്നാടിന് ജലവും എന്ന വാദത്തെ അംഗീകരിക്കുന്നവരാണ് ഡാം വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തുന്നവരിൽ ഭൂരിപക്ഷവും.അവരുടെ അഭിപ്രായങ്ങളിൽ പുതിയ ഡാം മുതൽ ടണലുകൾ നിർമ്മിച്ച് പരമാവധി കുറച്ചു വെളളം,135 വർഷം പഴക്കം എത്തിയ ഗ്രാവിറ്റി ഡാമിൽ നിർത്തി, തമിഴ്‌നാട്ടിൽ അധിക സംഭരണികളിൽ എത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുന്നു. 


അപകടസാധ്യതകൾ പരമാവധി കുറച്ചു നിർത്തൽ,പുതിയ നിർമാണങ്ങൾ ഒഴിവാക്കി അഥവാ കുറച്ചു മാത്രം തെരഞ്ഞെടുത്ത്  കൃഷിക്കും മറ്റും ജലം പങ്കുവെയ്ക്കൽ ,സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെ മോശമാക്കാൻ അവസരം ഉണ്ടാകാതിരിക്കൽ തുടങ്ങിയ മാർഗ്ഗങ്ങളാണ് വഴികൾ.


1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ് അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി ആകുലതകൾ ഉയർന്നത്.സുർക്കി മിശ്രിത മുപയോഗിച്ചു നിർമ്മിക്കപ്പെട്ട,കാലപ്പഴക്കം ചെന്ന അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അണക്കെട്ട് സുരക്ഷാഭീഷണിയാണെന്നും ടൈംസ് ഓഫ് ഇന്ത്യ  റിപ്പോർട്ടു ചെയ്തിരുന്നു.2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി,തമിഴ്നാടിനനുകൂലമായി വന്നു.136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്,മൂന്നംഗ സമിതിയെ നിയോഗി ക്കാമെന്നും സുപ്രീം കോടതിവിധിയിൽ പറയുന്നു. കേരളം വേണ്ട നിലയിൽ 


176 അടി ഉയരവും1,200 അടി നീളവും താഴെ ഭാഗത്ത് 138 അടി ഘനവും മുകളിൽ 12 അടിയുമാണ് ഡാമിൻ്റെ വലിപ്പം.നിലവിലെ ഡാമിൻ്റെ ശേഷിക്കുറവ് പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന വാദമൊ ഡാം വേഗം പൊളിച്ചു നീക്കണമെന്ന നിലപാടൊ പ്രശ്‌ന പരിഹാരത്തിന് സഹായകരമാകില്ല.മുല്ലയാറും പെരിയാറും അന്തർ സംസ്ഥാന നദികൾ അല്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും പ്രകൃതി വിഭവങ്ങളെ സമഭാവനയോടെ പങ്കു വെയ്ക്കാൻ കഴിയണം. 


നിലവിലെ ഗ്രാവിറ്റി ഡാമിൻ്റെ ബലക്ഷയം പരിഗണിച്ച്,ജലനിരപ്പ് പരമാവധി കുറച്ചു നിർത്തി,തുരങ്കം വഴി കൂടുതൽ തോതിൽ വെള്ളം തമിഴ്നാട്ടിൽ എത്തിക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്.പുതിയ ഡാം എന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചു വരുന്നത്. മഹാബലിപുരത്ത് നടന്ന തെക്കൻ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാനിധ്യത്തിലായിരുന്നു കേരള മുഖ്യമന്ത്രിയു ടെ പ്രഖ്യാപനം.മറുവശത്ത് പുതിയ ഡാം വേണ്ട,നിലവിലെ ജലനിരപ്പ് 152 അടി ഉയർത്തുക എന്ന വാദം തമിഴ്നാട് ആവർത്തിച്ചു. ഈ രണ്ടു നിർദ്ദേശങ്ങളും തർക്കങ്ങൾ നീട്ടികൊണ്ടു പോകാനെ സഹായിക്കൂ.അത് കേരള സംസ്ഥാനത്തിന് കൂടുതൽ അപകടങ്ങൾ വരുത്തി വെയ്ക്കും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment