അട്ടപ്പാടിയില്‍ അവശനിലയിലായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു




പാലക്കാട്: അട്ടപ്പാടിയില്‍ അവശനിലയിലായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് കാട്ടാന ചരിഞ്ഞത്. അട്ടപ്പാടി വട്ട് ലക്കിക്ക് സമീപം വീട്ടിക്കുണ്ടിലാണ് അഞ്ച് വയസ് പ്രായം കണക്കാക്കുന്ന  കുട്ടിക്കൊമ്പനെ അവശനിലയില്‍ കണ്ടെത്തിയത്.


വട്ട് ലക്കിയില്‍ ഒരു സ്വകാര്യ നെല്ലിത്തോട്ടത്തില്‍ അവശ നിലയില്‍ നില്‍ക്കുന്ന കാട്ടാനയെ നാട്ടുകാരാണ് കാണുന്നത്. ആനയുടെ കീഴ്ത്താടി പരിക്കു മൂലം നീരുവെച്ച്‌ വീര്‍ത്തിട്ടുണ്ട്. ഇതിനാല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതാണ് അവശതയ്ക്ക് കാരണമെന്ന് കരുതുന്നു. എന്നാല്‍ പരിക്ക് എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. 


സംഭവത്തെ തുടര്‍ന്ന് അഗളി റെയ്ഞ്ച് ഓഫീസര്‍ കെ ടി ഉദയന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. അഗളി വെറ്റിനറി സര്‍ജന്‍ ഡോ. നവീനും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വയനാട്ടില്‍ നിന്നും വിദഗ്ധ ഡോക്ടറെത്തി പരിശോധന നടത്താനിരിക്കെയാണ് കാട്ടാന ചരിഞ്ഞത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment